ഹോണ്ട ടു വീലേഴ്‌സ് ഓണ്‍ലൈന്‍ ബുക്കിങ് അവതരിപ്പിച്ചു

പേടിഎം, ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകള്‍, നെറ്റ് ബാങ്കിങ്, യുപിഐഭീം തുടങ്ങിയ ഓണ്‍ലൈന്‍ രീതികളിലേതെങ്കിലും പ്രയോജനപ്പെടുത്തി 1,999 രൂപയ്ക്ക് ബുക്കിങ് നടത്താനാവും.
ഹോണ്ട ടു വീലേഴ്‌സ് ഓണ്‍ലൈന്‍ ബുക്കിങ് അവതരിപ്പിച്ചു

കൊച്ചി: ഹോണ്ട ടു വീലേഴ്‌സ് സുരക്ഷിതവും സൗകര്യപ്രദവുമായ ഡിജിറ്റല്‍ ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യം അവതരിപ്പിച്ചു. www.honda2wheelersindia.com. എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് ഈ സൗകര്യം ലഭ്യമാക്കിയിരിക്കുന്നത്. ലളിതമായ ആറു നീക്കങ്ങളിലൂടെ തങ്ങളുടെ പ്രിയപ്പെട്ട ഹോണ്ട ഇരുചക്ര മോഡലും നിറവും അംഗീകൃത ഡീലറേയുമെല്ലാം ഇതിലൂടെ തെരഞ്ഞെടുക്കാം.

വീടിനു പുറത്തിറങ്ങാതെ തന്നെ തങ്ങളുടെ പ്രിയപ്പെട്ട ഹോണ്ട ഇരുചക്ര വാഹനം ബുക്കു ചെയ്യാനുള്ള തികച്ചും ലളിതമായ സൗകര്യമാണ് ഇതിലൂടെ ഒരുക്കിയിരിക്കുന്നതെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്റ് സ്‌ക്കൂട്ടര്‍ ഇന്ത്യ വിപണന വിഭാഗം ഡയറക്ടര്‍ യാദ് വിന്ദര്‍ സിങ് ഗുലേറിയ ചൂണ്ടിക്കാട്ടി.

തികച്ചും സുരക്ഷിതമായ രീതിയിലുമാണ് ഈ ബുക്കിങ് പ്രക്രിയ അവതരിപ്പിച്ചിരിക്കുന്നത്. പേടിഎം, ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകള്‍, നെറ്റ് ബാങ്കിങ്, യുപിഐഭീം തുടങ്ങിയ ഓണ്‍ലൈന്‍ രീതികളിലേതെങ്കിലും പ്രയോജനപ്പെടുത്തി 1,999 രൂപയ്ക്ക് ബുക്കിങ് നടത്താനാവും. ഇതു കാന്‍സല്‍ ചെയ്യുകയാണെങ്കില്‍ മുഴുവന്‍ ബുക്കിങ് തുകയും തിരിച്ചു നല്‍ക്കുകയും ചെയ്യും.

Related Stories

Anweshanam അന്വേഷണം
www.anweshanam.com