ജാപ്പനീസ് വിപണിയിൽ സിവിക്കിന് അന്ത്യം കുറിച്ച് ഹോണ്ട
Automobiles

ജാപ്പനീസ് വിപണിയിൽ സിവിക്കിന് അന്ത്യം കുറിച്ച് ഹോണ്ട

യുകെയിലെ ഹോണ്ട സ്വിൻഡൺ പ്ലാന്റ് അടുത്ത വർഷം ഉത്പാദനം നിർത്തും

By Ruhasina J R

Published on :

1972 -ൽ ജപ്പാനിൽ അവതരിപ്പിച്ചതിനുശേഷം ലോകമെമ്പാടുമുള്ള ഏറ്റവും അറിയപ്പെടുന്ന നെയിംപ്ലേറ്റുകളിൽ ഒന്നാണ് ഹോണ്ട സിവിക്. ഹോണ്ട സിവിക് ശ്രേണി വർഷങ്ങളായി ഒരു സെഡാൻ, ഹാച്ച്ബാക്ക്, സ്റ്റേഷൻ വാഗൺ എന്നിങ്ങനെ വികസിച്ചു.

യൂറോപ്പിലും യുഎസിലുടനീളം ഈ കാർ ജനപ്രിയമായി തുടരുകയാണെങ്കിലും ജപ്പാനിൽ മോഡൽ നിർത്തലാക്കിയിരിക്കുകയാണ് നിർമ്മാതാക്കൾ.ഓട്ടോമോട്ടീവ് ന്യൂസിന്റെ സമീപകാല റിപ്പോർട്ട് അനുസരിച്ച്, അടുത്തിടെയായി മോഡലിന്റെ ജനപ്രീതി ദുർബലമായതിനാൽ സിവിക് സെഡാനെ വിപണിയിൽ നിന്ന് പിൻവലിക്കാൻ ഹോണ്ട ജപ്പാൻ തീരുമാനിച്ചു.

2010 -ൽ പത്താം തലമുറ പതിപ്പിനൊപ്പം മോഡൽ പുനരുജ്ജീവിപ്പിക്കുന്നതിന് മുമ്പ് ഹോണ്ട 2010 -ൽ ലൈനപ്പിൽ നിന്ന് താൽക്കാലികമായി പിൻവലിച്ചതിന് ശേഷം ഇത് രണ്ടാം തവണയാണ് ജപ്പാനിൽ സെഡാൻ നിർത്തുന്നത്. നിരവധി വിപണികളിലുടനീളം ഹോണ്ട സിവിക്, ബ്രാൻഡിനായി ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഒരു മോഡലായി തുടരുമ്പോഴും, ജപ്പാനിൽ വാഹനത്തിന്റെ ജനപ്രീതി കാലങ്ങളായി കുറഞ്ഞു വരികയാണ്.

2019-20 സാമ്പത്തിക വർഷത്തിനിടയിൽ ഹോണ്ട N-ബോക്സ് കീ കാർ 250,000 യൂണിറ്റുകൾ വിറ്റഴിച്ചപ്പോൾ വെറും 1619 യൂണിറ്റ് സിവിക് മാത്രമാണ് ഹോണ്ട വിറ്റഴിച്ചതായി റിപ്പോർട്ടിൽ പറയുന്നു. കർശന നികുതി വ്യവസ്ഥകളും തിരക്കേറിയ റോഡുകളും ഉള്ളതിനാൽ, ഇന്ത്യയുടെ എൻട്രി ലെവൽ ഹാച്ച്ബാക്ക് വിഭാഗത്തിന് സമാനമായി ജപ്പാനിലും കീ കാറുകൾ ജനപ്രിയമായി തുടരുന്നു. നിലവിലെ തലമുറ ഹോണ്ട സിവിക് അപ്പോൾ ജാപ്പനീസ് നിലവാരത്തിലുള്ള വലിയ കാറാണ്.

രസകരമെന്നു പറയട്ടെ, ഇത് യുഎസിലെ കോംപാക്ട് സെഡാനായിട്ടാണ് കണക്കാക്കപ്പെടുന്നത്. സിവിക്കിനായുള്ള ഉത്പാദനം ഈ വർഷം ഓഗസ്റ്റിൽ ജപ്പാനിൽ നിർമ്മാതാക്കൾ അവസാനിക്കും. അതേസമയം അഞ്ച് ഡോറുകളുള്ള ഹാച്ച്ബാക്കും ടൈപ്പ് R വകഭേദങ്ങളും മോഡലിന്റെ ജീവിത ചക്രത്തിന്റെ അവസാനം വരെ യുകെയിൽ നിന്നുള്ള ഇറക്കുമതിയായി വിൽപ്പന തുടരും.

യുകെയിലെ ഹോണ്ട സ്വിൻഡൺ പ്ലാന്റ് അടുത്ത വർഷം ഉത്പാദനം നിർത്തും, തുർക്കി പ്ലാന്റിലെ അസംബ്ലി 2021 -ൽ അവസാനിക്കും. സിവിക്കിനുള്ള ഉൽ‌പാദനം യു‌എസിലേക്ക് പൂർണ്ണമായും നീങ്ങാൻ സാധ്യതയുണ്ട് അല്ലെങ്കിൽ യൂറോപ്പിലെ ഒരു പുതിയ പ്ലാന്റിലേക്ക് ഇത് നിയോഗിക്കപ്പെടാം. അതേസമയം, പഴയ തലമുറ മോഡലിന് 2006 -നും 2013 -നും ഇടയിൽ മികച്ച പ്രകടനം കാഴ്ചവച്ചതിനെത്തുടർന്ന് 2019 -ൽ ഇന്ത്യയ്ക്ക് നിലവിലെ തലമുറ ലഭിച്ചത്.

എന്നിരുന്നാലും, ഈ സെഗ്മെന്റ് വർഷങ്ങളായി വിൽപ്പന സംഖ്യയിൽ ചുരുങ്ങിയിട്ടുണ്ടെങ്കിലും സിവിക് ബ്രാൻഡിന് മികച്ച പ്രകടനം കാഴ്ചവെക്കുന്നു. ഈ മാസം ആദ്യം സിവിക്കിന്റെ ബിഎസ് VI കംപ്ലയിന്റ് ഡീസൽ പതിപ്പിനായി പ്രീ ബുക്കിംഗ് ആരംഭിച്ചിരുന്നു. കൂടാതെ ഹോണ്ട ഇതിനകം തന്നെ ബിഎസ് VI പെട്രോൾ എഞ്ചിൻ ഉപയോഗിച്ച് മോഡലിനെ വിൽപ്പനയ്ക്ക് എത്തിക്കുന്നു. സിവിക് ബിഎസ് VI ഡീസൽ ഈ വർഷം ജൂലൈയിൽ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തും.

Anweshanam
www.anweshanam.com