എസ്യുവികളെ വെല്ലാന്‍ പുതിയ അക്കോര്‍ഡ് സെഡാനുമായി ഹോണ്ട

മികച്ച് എഞ്ചിന്‍ സവിശേഷതകളും ഹെബ്രിഡ് ഓപ്ഷനും ഹോണ്ട അക്കോര്‍ഡ് വാഗ്ദാനം ചെയ്യുന്നു.
എസ്യുവികളെ വെല്ലാന്‍ പുതിയ അക്കോര്‍ഡ് സെഡാനുമായി ഹോണ്ട

വര്‍ഷങ്ങളായി ഹോണ്ടയുടെ ഒരു പവര്‍ പെര്‍ഫോമറാണ് അക്കോര്‍ഡ്. എസ്‌യുവികളുമായി കിടപിടിക്കാന്‍ പ്രാപ്തമാണെന്ന് ഹോണ്ട അവകാശപ്പെടുന്നു. കാഴ്ച്ചയിലും പെര്‍ഫോമന്‍സിലും പുതിയ അക്കോര്‍ഡ് സെഡാന്‍ കേമന്‍ തന്നെ. മികച്ച് എഞ്ചിന്‍ സവിശേഷതകളും ഹെബ്രിഡ് ഓപ്ഷനും ഹോണ്ട അക്കോര്‍ഡ് വാഗ്ദാനം ചെയ്യുന്നു.

2021 ഹോണ്ട അക്കോര്‍ഡിന്റെ എക്സ്റ്റീരിയര്‍ സ്‌റ്റൈലിംഗ് വിശാലമായ ഫ്രണ്ട് ഗ്രില്‍, സ്ലീക്ക് എല്‍ഇഡി ഹെഡ്ലൈറ്റ് യൂണിറ്റുകള്‍ എന്നിവയുള്ള ഒരു വൃത്തിയുള്ള പ്രൊഫൈലിലാണ് ജാപ്പനീസ് ബ്രാന്‍ഡ് പൂര്‍ത്തിയാക്കിയിരിക്കുന്നത്.

മുന്‍വശത്തിന്റെ ഇരുവശത്തുമുള്ള ഫോഗ് ലാമ്പുകള്‍ക്കായി ഒരു സ്മാര്‍ട്ട് കേസിംഗ് ബമ്പറാണ് ഹോണ്ട ഉള്‍പ്പെടുത്തിയിരിക്കുന്നത്. LX, EX-L, ടൂറിംഗ് വേരിയന്റുകള്‍ക്കെല്ലാം പുതിയ അലോയ് വീല്‍ ഡിസൈനുകള്‍ ലഭിക്കുന്നത് ശ്രദ്ധേയമാണ്. കൂടാതെ സോണിക് ഗ്രേ പേള്‍ എന്നീ പുതിയ കളര്‍ ഓപ്ഷനുകള്‍ സ്‌പോര്‍ട്ട്, സ്‌പോര്‍ട്ട് സ്‌പെഷ്യല്‍ എഡിഷന്‍ (ടഋ), ടൂറിംഗ് മോഡലുകള്‍ക്കെല്ലാം ലഭ്യമാണ്. എല്ലാ അക്കോര്‍ഡുകളിലും ഒരു പുതിയ റിയര്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ ലഭിക്കും.

അതേസമയം ഉയര്‍ന്ന ഗ്രേഡുകള്‍ക്ക് പുതിയ ലോ സ്പീഡ് ബ്രേക്കിംഗ് കണ്‍ട്രോള്‍ സംവിധാനവും എടുത്ത്് പറയേണ്ട സവിശേഷതയാണ്. പാഡില്‍ ഷിഫ്റ്ററുകളുള്ള ലെതര്‍ പൊതിഞ്ഞ സ്റ്റിയറിംഗ് വീല്‍, ലെതര്‍ പൊതിഞ്ഞ ഷിഫ്റ്റ് നോബ്, ട്രിം അനുസരിച്ച് 8 സ്പീക്കര്‍ ഓഡിയോ സിസ്റ്റം എന്നിവയാണ് മറ്റ് പ്രധാന പ്രത്യേകതകള്‍.

2021 അക്കോര്‍ഡിന് ഹോണ്ടയുടെ ടു-മോട്ടോര്‍ ഹൈബ്രിഡ് സിസ്റ്റത്തിലേക്ക് കൂടുതല്‍ നേരിട്ടുള്ളതും പെട്ടെന്നുള്ളതുമായ ത്രോട്ടില്‍ പ്രതികരണത്തിനായി ഒരു അപ്ഡേറ്റ് ലഭിക്കും എന്നത് ശ്രദ്ധേയമാണ്. ഇത് പരമാവധി 209 bhp പവറും 314 Nm torque ഉം ഉത്പാദിപ്പിക്കും. 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് 4 സിലിണ്ടര്‍ യൂണിറ്റ്, 2.0 ലിറ്റര്‍, DOHC, i-VTEC, 10 സ്പീഡ് ഓട്ടോ ഗിയര്‍ബോക്‌സുള്ള 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് 4 സിലിണ്ടര്‍ എന്നിങ്ങനെ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകള്‍ അക്കോര്‍ഡില്‍ ലഭ്യമാണ്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com