7 വര്‍ഷത്ത യാത്ര; 4 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹോണ്ട അമേസ്

കോവിഡ്-19, ലോക്ക്ഡൗണ്‍ കാരണം വില്‍പ്പന ഇടിഞ്ഞെങ്കിലും 2020 സാമ്പത്തിക വര്‍ഷം അമേസിന്റെ 57,541 യൂണിറ്റുകള്‍ നിരത്തിലെത്തിക്കാന്‍ ഹോണ്ടയ്ക്ക് സാധിച്ചു.
7 വര്‍ഷത്ത യാത്ര; 4 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹോണ്ട അമേസ്

കാഴ്ചയില്‍ സുന്ദന്‍, ഒറ്റനോട്ടത്തില്‍ തന്നെ ആരുമൊന്ന് പറഞ്ഞുപോകും അമേസിങ് എന്ന്. പറഞ്ഞു വരുന്നത് ഹോണ്ട അമേസിനെക്കുറിച്ചാണ്. നിലവില്‍ രണ്ടാം തലമുറയാണ് വില്‍പ്പനയ്ക്ക് എത്തുന്നത്. ബ്രാന്‍ഡില്‍ നിന്നുള്ള ബെസ്റ്റ സെല്ലര്‍ കൂടിയാണ് ഈ വാഹനം. ഇന്ത്യന്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങളും അഭിലാഷങ്ങളും നിറവേറ്റി നല്‍കുന്ന സമകാലീന സെഡാനാണ് ഹോണ്ട അമേസ്.

മികച്ച രൂപകല്‍പ്പന, ആധുനികവും വിശാലവുമായ ഇന്റീരിയറുകള്‍, ഡ്രൈവിംഗ് പ്രകടനം, കാലിക സവിശേഷതകള്‍, സുരക്ഷ എന്നിവയുടെ അടിസ്ഥാനത്തില്‍ ശക്തമായ സ്ഥാനം ഇന്ത്യന്‍ വിപണിയില്‍ നേടിയെടുക്കാന്‍ വാഹനത്തിന് സാധിച്ചു.

2013 ഏപ്രില്‍ മാസത്തിലാണ് ആദ്യ തലമുറ വില്‍പ്പനയ്ക്ക് എത്തുന്നത്. 2018 മാര്‍ച്ചോടെ 2.6 ലക്ഷം യൂണിറ്റുകള്‍ ബ്രാന്‍ഡ് വിറ്റു. പിന്നാലെ രണ്ടാം തലമുറ വിപണിയില്‍ എത്തി. അമേസിന്റെ ആധിപത്യം അതിന്റെ വില്‍പ്പനയെ അടിസ്ഥാനമാക്കി നിര്‍ണയിക്കാന്‍ എളുപ്പമാണ്.

കോവിഡ്-19, ലോക്ക്ഡൗണ്‍ കാരണം വില്‍പ്പന ഇടിഞ്ഞെങ്കിലും 2020 സാമ്പത്തിക വര്‍ഷം അമേസിന്റെ 57,541 യൂണിറ്റുകള്‍ നിരത്തിലെത്തിക്കാന്‍ ഹോണ്ടയ്ക്ക് സാധിച്ചു. നിലവില്‍ ബിഎസ് VI എഞ്ചിന്‍ കരുത്തോടെയാണ് വാഹനം വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. 1.5 ലിറ്റര്‍ i-DTEC ഡീസല്‍, 1.2 ലിറ്റര്‍ i-VTEC പെട്രോള്‍ എഞ്ചിനുകളാണ് വാഹനത്തിന് കരുത്ത് നല്‍കുന്നത്.

1.2 ലിറ്റര്‍ i-VTEC ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 89 bhp കരുത്തും 110 Nm torque ഉം സൃഷ്ടിക്കും. 1.5 ലിറ്റര്‍ i-DTEC ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ 99 bhp കരുത്തും 200 Nm torque ഉം സൃഷ്ടിക്കും. രണ്ട് എഞ്ചിനുകളും അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനോ, CVT ഗിയര്‍ബോക്സിലും ലഭ്യമാണ്.

ശ്രോണിയില്‍ മാരുതി സുസുക്കി ഡിസയര്‍, ഹ്യുണ്ടായി ഓറ, ഫോര്‍ഡ് ആസ്പയര്‍, ടാറ്റ ടിഗോര്‍ എന്നിവരാണ് അമേസിന്റെ എതിരാളികള്‍. ഹോണ്ടയുടെ പ്രീമിയം സെഡാനായ സിറ്റിയുമായി ഏറെക്കുറെ സാമ്യം പുലര്‍ത്തുന്ന ഡിസൈനിലാണ് അമേസ് വിപണിയില്‍ എത്തുന്നത്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com