ബീ എ ബൈക്ക് ബഡി പദ്ധതിയുമായി ഹീറോ ഇലക്‌ട്രിക്
Automobiles

ബീ എ ബൈക്ക് ബഡി പദ്ധതിയുമായി ഹീറോ ഇലക്‌ട്രിക്

ഇന്ത്യൻ വിപണിയിൽ വേരുറപ്പിച്ച ഇലക്ട്രിക് ഇരുചക്ര വാഹന ബ്രാൻഡുകളിലൊന്നാണ് ഹീറോ ഇലക്ട്രിക്

By Ruhasina J R

Published on :

ഇന്ത്യൻ ഇലക്ട്രിക് സ്കൂട്ടർ ശ്രേണിയിലെ പ്രമുഖരായ ഹീറോ ഇലക്ട്രിക് തങ്ങളുടെ മോഡലുകൾക്കെല്ലാം ഓഫറുകൾ പ്രഖ്യാപിച്ചു. ബീ എ ബൈക്ക് ബഡി പദ്ധതി പ്രകാരം സവിശേഷമായ റഫറൽ കിഴിവാണ് കമ്പനി നൽകുന്നത്. ഈ ഓഫറിന് കീഴിൽ ഓൺലൈനിൽ ഒരു ഹീറോ ഇലക്ട്രിക് ഉൽപ്പന്നം വാങ്ങുന്ന ഓരോ ഉപഭോക്താവിനും നിലവിലുള്ള ഹീറോ ഇലക്ട്രിക് ഉടമ നിർദേശിക്കുകയാണെങ്കിൽ 2,000 രൂപ ക്യാഷ് ഡിസ്കൗണ്ടിന് അർഹത ലഭിക്കും.

റഫർ‌ ചെയ്‌ത ഉപഭോക്താക്കളിൽ‌ ഒരാൾ‌ക്ക് 50 ന്റെ ഗുണിതങ്ങളിലൊന്നായി ബുക്കിംഗ് സീരിയൽ‌ നമ്പർ‌ ലഭിക്കുകയാണെങ്കിൽ‌ കാര്യങ്ങൾ‌ കൂടുതൽ‌ രസകരമാകും. മറ്റൊന്നുമല്ല അങ്ങനെയെങ്കിൽ സൗജന്യമായി ഒപ്റ്റിമ ഇലക്ട്രിക് സ്കൂട്ടർ അയാൾക്ക് ലഭിക്കും. അതോടൊപ്പം ഓരോ ഓൺലൈൻ ഉപഭോക്താക്കൾക്കും 2,000 രൂപ ക്യാഷ് ഡിസ്കൗണ്ടും ഹീറോ ഇലക്ട്രിക് വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ പദ്ധതി 2020 ജൂൺ 25 മുതൽ ജൂലൈ 15 വരെ സാധുവാണ്.

ഫ്ലാഷ് ലീഡ് ആസിഡ് വേരിയന്റും ഗ്ലൈഡ് പുഷ് ബൈക്ക് മോഡലും ഒഴികെയുള്ള എല്ലാ ഹീറോ ഇലക്ട്രിക് മോഡലുകളും വാങ്ങുന്നതിലൂടെ ഇത് പ്രയോജനപ്പെടുത്താം. കൂടാതെ ഉപഭോക്താക്കളുടെ സൗകര്യം വർധിപ്പിക്കുന്നതിനായി ഹീറോ ഇലക്ട്രിക് അതിന്റെ ഉൽ‌പ്പന്നങ്ങൾക്കായി ഡോർസ്റ്റെപ്പ് ഡെലിവറി സേവനവും നൽകുന്നുണ്ട്.

ഇന്ത്യൻ വിപണിയിൽ വേരുറപ്പിച്ച ഇലക്ട്രിക് ഇരുചക്ര വാഹന ബ്രാൻഡുകളിലൊന്നാണ് ഹീറോ ഇലക്ട്രിക്. അവരുടെ ഇവി സ്കൂട്ടർ ശ്രേണിയിൽ അഞ്ച് ഇലക്ട്രിക് സ്‌കൂട്ടറുകളും 610 ലധികം സെയിൽസ്, സർവീസ് ഔട്ട്‌ലെറ്റുകളും രാജ്യത്തുടനീളം വ്യാപിച്ചിരിക്കുന്നു.

2020 ജൂണ്‍ 1 മുതല്‍ 20 വരെയായിരുന്നു ക്ലീന്‍ എയര്‍ മിഷന്‍ ഓണ്‍ലൈന്‍ പദ്ധതിയെ ഹീറോ വിപണിയിൽ പരിചയപ്പെടുത്തിയത്. അതിൽ ഫ്ളാഷ് ലെഡ് ആസിഡ്, വെലോസിറ്റി, ഗ്ലൈഡ് എന്നിവ ഒഴികെയുള്ള എല്ലാ ഹീറോ ഇലക്ട്രിക് ഉത്പ്പന്നങ്ങളും ഈ ഓഫറിന് കീഴിൽ ഉൾപ്പെട്ടിരുന്നു.

Anweshanam
www.anweshanam.com