അടുത്ത വര്‍ഷം മുതല്‍ എല്ലാ കാറുകളിലും ഫാസ്ടാഗ് നിര്‍ബന്ധം

ഡിജിറ്റില്‍ രൂപത്തിലുള്ള ടോള്‍ പിരിവ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഫാസ്ടാഗ് നിര്‍ബന്ധമാക്കിയത്
അടുത്ത വര്‍ഷം മുതല്‍  എല്ലാ കാറുകളിലും ഫാസ്ടാഗ് നിര്‍ബന്ധം

അടുത്ത വര്‍ഷംമുതല്‍ രാജ്യത്തെ നാല് ചക്ര വാഹനങ്ങളില്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നു.

ഡിജിറ്റില്‍ രൂപത്തിലുള്ള ടോള്‍ പിരിവ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അടുത്ത ജനുവരി ഒന്ന് മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കിയത്. നേരത്തെ പുതിയ വാഹനങ്ങളില്‍ മാത്രമായിരുന്നു ഫാസ്ടാഗ് സംവിധാനം.

പുതിയ വിജ്ഞാപനം പ്രാബല്യത്തില്‍ വരുന്നതോടെ 2017 ഡിസംബര്‍ ഒന്നിന് മുമ്പുള്ള വാഹനങ്ങളിലും ഫാസ്ടാഗ് സ്ഥാപിക്കണം. മാത്രമല്ല ഇനി മുതല്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കേറ്റ് പുതുക്കണമെങ്കിലും ഫാസ്ടാഗ് നിര്‍ബന്ധമാണ്.

Related Stories

Anweshanam
www.anweshanam.com