ഹോണ്ട യൂണികോണിനും വില വർധനവ്; ഇനി മുടക്കേണ്ടത് 94,548 രൂപ

സിംഗിൾ വേരിയന്റിൽ ലഭ്യമാകുന്ന 160 സിസി കമ്മ്യൂട്ടർ മോട്ടോർസൈക്കിളിന് 955 രൂപയാണ് ഉയർത്തിയത്.
ഹോണ്ട യൂണികോണിനും വില വർധനവ്; ഇനി മുടക്കേണ്ടത് 94,548 രൂപ

ഹോണ്ട മോട്ടോർസൈക്കിൾസ് തങ്ങളുടെ നിരവധി മോഡലുകളുടെ വില പരിഷ്കരിച്ചു. അതിൽ ഏറ്റവും ജനപ്രിയമായ യൂണികോണും ഉൾപ്പെടുന്നു എന്നതാണ് ശ്രദ്ധേയം. സിംഗിൾ വേരിയന്റിൽ ലഭ്യമാകുന്ന 160 സിസി കമ്മ്യൂട്ടർ മോട്ടോർസൈക്കിളിന് 955 രൂപയാണ് ഉയർത്തിയത്.

നേരത്തെ 93,593 രൂപയായിരുന്നു ഹോണ്ട യൂണികോണിനായി മുടക്കേണ്ടിയിരുന്നത്. എന്നാൽ ഇനി മുതൽ ബൈക്കിനായി 94,548 രൂപ എക്സ്ഷോറൂം വിലയായി നൽകണം. വില പരിഷ്ക്കരണത്തിന് പുറമെ ബൈക്കിൽ മറ്റ് കാര്യമായ മാറ്റങ്ങളൊന്നും ഹോണ്ട അവതരിപ്പിക്കുന്നില്ല.

അതേ ബിഎസ്-VI 162.7 സിസി, സിംഗിൾ സിലിണ്ടർ, ഫ്യുവൽ ഇഞ്ചക്ഷൻ എഞ്ചിനാണ് യൂണികോണിന് കരുത്തേകുന്നത്. ഇത് 7,500 rpm-ൽ 12.5 bhp പവറും 5,500 rpm-ൽ14 Nm torque ഉം സൃഷ്ടിക്കാൻ ശേഷിയുള്ളതാണ്. അഞ്ച് സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

ഇംപീരിയൽ റെഡ് മെറ്റാലിക്, മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക്, പേൾ ഇഗ്നിയസ് ബ്ലാക്ക് എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ മോട്ടോർസൈക്കിൾ ലഭ്യമാണ്. ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകളും പിൻ മോണോ-ഷോക്കും അടങ്ങുന്നതാണ് സസ്‌പെൻഷൻ ചുമതലകൾ നിർവഹിക്കുന്നത്.

ബ്രേക്കിംഗിനായി മുൻവശത്ത് ഡിസ്ക് ബ്രേക്കും പിന്നിൽ ഒരു ഡ്രം യൂണിറ്റുമാണ് ഹോണ്ട യൂണിക്കോണിൽ ഇടപിടിച്ചിരിക്കുന്നത്. സുരക്ഷക്കായി സിംഗിൾ-ചാനൽ എബിഎസും ജാപ്പനീസ് ബ്രാൻഡ് വാഗ്‌ദാനം ചെയ്യുന്നുണ്ട്.

പുതിയ പതിപ്പില്‍ ആറ് വര്‍ഷത്തെ വാറന്റി പാക്കേജും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് മൂന്ന് വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് വാറണ്ടിയും മൂന്ന് വര്‍ഷത്തെ എക്‌സ്റ്റെന്‍ഡ് വാറണ്ടിയുമാണ് എന്നത് ശ്രദ്ധിക്കേണ്ടതാണ്. യൂണികോൺ ബിഎസ്-VI പതിപ്പിന് പുറമെ ഹോണ്ട ഇന്ത്യ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഉൽപ്പന്നമായ ആക്ടിവ 6G, ആക്ടിവ 125 എന്നിവയുടെ വിലയും പുതുക്കിയിട്ടുണ്ട്.

ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളിൽ നിന്ന് രാജ്യത്ത് എത്തുന്ന ആദ്യ മോട്ടോർസൈക്കിളാണ് യൂണികോൺ. പതിനാറ് വര്‍ഷമായി വിപണിയിലെത്തുന്ന യൂണികോണിന് 25 ദശലക്ഷത്തിലധികം ഉപഭോക്താക്കളാണുള്ളതെന്ന് ഹോണ്ട വെളിപ്പെടുത്തുന്നു.

തുടക്കത്തിൽ 150 സിസി എഞ്ചിനായിരുന്നു മോട്ടോർസൈക്കിളിന് ഉണ്ടായിരുന്നതെങ്കിലും 2020 ഏപ്രിൽ ഒന്നിന് രാജ്യത്ത് നടപ്പിലായ പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി ബൈക്ക് പരിഷ്ക്കരിച്ചപ്പോൾ പുതിയ 160 സിസി എഞ്ചിൻ ഹോണ്ട സമ്മാനിക്കുകയായിരുന്നു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com