പുതിയ കോണ്ടിനെന്റൽ ജിടി സ്പീഡിന്റെ ടീസറുമായി ബെന്റ്ലി

പുതിയ കോണ്ടിനെന്റൽ ജിടി സ്പീഡിന്റെ ടീസറുമായി ബെന്റ്ലി

പുതിയ കോണ്ടിനെന്റൽ ജിടി സ്പീഡിന്റെ ടീസർ പുറത്തുവിട്ട് ബ്രിട്ടീഷ് ആഢംബര പ്രീമിയം വാഹന നിർമാതാക്കളായ ബെന്റ്ലി. മോഡലിന്റെ ടീസർ വീഡിയോയും ചിത്രവും കമ്പനി സോഷ്യൽ മീഡിയയിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. 2021 ബെന്റ്ലി കോണ്ടിനെന്റൽ ജിടി സ്പീഡ് ബ്രാൻഡിന്റെ 101 വർഷം പഴക്കമുള്ള ചരിത്രത്തിലെ ഏറ്റവും ചലനാത്മകമായ റോഡ് കാറായിരിക്കും.

മൂന്നാംതലമുറ മോഡലിന് ഡാർക്ക് ഗൺമെറ്റൽ ഗ്രേ കളർ ഓപ്ഷനായിരിക്കും ബ്രിട്ടീഷ് കമ്പനി നൽകുകയെന്ന് ടീസർ ചിത്രം വ്യക്തമാക്കുന്നത്. കൂടാതെ സ്റ്റാൻഡേർഡ് കോണ്ടിനെന്റൽ ജിടിയിലെ ക്രോം ഫിനിഷിന് പകരമായി കറുത്ത ഉൾപ്പെടുത്തലുകൾ ഈ മോഡലിൽ ചേർക്കാനും സാധ്യതയുണ്ട്. ബാഹ്യ രൂപകൽപ്പനയിലും ചെറിയ പരിഷ്ക്കരണങ്ങൾ ഉണ്ട്.

626 bhp കരുത്തിൽ 900 Nm torque ഉത്പാദിപ്പിക്കുന്ന ട്വിൻ-ടർബോ W12 എഞ്ചിനാണ് നിലവിലെ കോണ്ടിനെന്റൽ ജിടി ആഢംബര കാറിന് തുടിപ്പേകുന്നത്. മുൻ തലമുറ കോണ്ടിനെന്റൽ ജിടി സ്പീഡ് പരമാവധി 633 bhp പവർ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരുന്നു.പുതിയ മോഡലിൽ 650 bhp പവറിൽ കൂടുതൽ ഔട്ട്പുട്ട് പ്രതീക്ഷിക്കുന്നതിൽ തെറ്റൊന്നുമല്ല. കൂടുതൽ വിവരങ്ങൾ അടുത്ത ആഴ്ച വാഹനത്തെ അവതരിപ്പിക്കുന്ന വേളയിൽ ബെന്റിലി വെളിപ്പെടുത്തും.

No stories found.
Anweshanam അന്വേഷണം
www.anweshanam.com