ബിഎസ് VI നവീകരണങ്ങളുമായി ബജാജ് പള്‍സര്‍ വിപണിയിൽ

ബിഎസ് VI നവീകരണങ്ങളുമായി ബജാജ് പള്‍സര്‍ വിപണിയിൽ

ബിഎസ് VI നവീകരണത്തോടെ പള്‍സര്‍ 180 വിപണിയിൽ അവതരിപ്പിച്ച് ബജാജ്. 1.07 ലക്ഷം രൂപയാണ് നിലവിൽ ബൈക്കിന്റെ വില. ബ്ലാക്ക് റെഡ് എന്ന ഒരു കളര്‍ ഓപ്ഷനിലാണ് ബിഎസ് VI എത്തുന്നത്. കോക്ക്പിറ്റില്‍ ഏറ്റവും പുതിയ സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ഇടംപിടിക്കുന്നു. സ്‌റ്റൈലിംഗ് സൂചകങ്ങളില്‍ ഇരട്ട ഡിആര്‍എല്ലുകളുള്ള സിംഗിള്‍-പോഡ് ഹെഡ്‌ലാമ്പും മുന്‍വശത്ത് ഒരു ടിന്‍ഡ് വിസറും ഉള്‍പ്പെടുന്നു.

അലോയ് വീലുകളിലെ ചുവന്ന ഹൈലൈറ്റുകളും മികച്ച 120 സെക്ഷന്‍ വീതിയുള്ള പിന്‍ ടയറും ബജാജ് ഓട്ടോ നല്‍കുന്നുണ്ട്. ഇത് മെച്ചപ്പെട്ട ഗ്രിപ്പ് നല്‍കുകയും മോട്ടോര്‍സൈക്കിളിന്റെ പിന്‍ രൂപം മെച്ചപ്പെടുത്തുകയും ചെയ്യും. കവറിങ് ഉള്ള ഒരു മസ്‌കുലര്‍ ഫ്യുവല്‍ ടാങ്ക്, ഒരു എഞ്ചിന്‍ കൗള്‍, സ്പ്ലിറ്റ്-സ്‌റ്റൈല്‍ സീറ്റുകള്‍, രണ്ട്-പീസ് പില്യണ്‍ ഗ്രാപ്പ് റെയില്‍ എന്നിവയാണ് ഇതിന്റെ സവിശേഷത. സുരക്ഷയ്ക്കായി മുന്‍വശത്ത് 280 mm സിംഗിള്‍ ഡിസ്‌കും പിന്നില്‍ 230 mm സിംഗിള്‍ റോട്ടറും ആങ്കറിംഗ് ഉണ്ട്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com