അശോക് ലേയ്‌ലന്‍ഡ് 'ബഡാ ദോസ്ത്' പുറത്തിറക്കി

അശോക് ലേയ്‌ലന്‍ഡ് 'ബഡാ ദോസ്ത്' പുറത്തിറക്കി

കൊച്ചി: ഇന്ത്യയിലെ മുന്‍നിര വാണിജ്യ വാഹന നിര്‍മാതാക്കളായ അശോക് ലേയ്‌ലന്‍ഡ് ലൈറ്റ് വാണിജ്യ വാഹന ശ്രേണിയിലെ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു കൊണ്ട് ബഡാ ദോസ്ത് പുറത്തിറക്കി. വിശ്വാസ്യതയ്ക്കും മൈലേജിനും സൗകര്യത്തിനും പേരു കേട്ട ദോസ്ത് ബ്രാന്‍ഡിന്റെ ശക്തമായ അടിത്തറയിലാണിത് നിര്‍മിച്ചിരിക്കുന്നത്. ആഭ്യന്തര എല്‍സിവി വിപണിയിലെ തങ്ങളുടെ നില ഇതിലൂടെ കമ്പനി കൂടുതല്‍ മെച്ചപ്പെടുത്തുകയാണ്. സാങ്കേതിക വിദ്യയിലും ഡ്രൈവറുടെ സൗകര്യങ്ങളിലും ഉപഭോക്തൃ കേന്ദ്രീകൃത സവിശേഷതകളാണ് ബഡാ ദോസ്തിലൂടെ അവതരിപ്പിക്കുന്നത്.

ഏറ്റവും പുതിയ ബിഎസ് 6 എഞ്ചിനുമായി എത്തുന്ന ഇതിന് ഐ4, ഐ3 എന്നീ രണ്ടു വേരിയന്റുകളാണുള്ളത്. ഈ വിഭാഗത്തിലെ ഏറ്റവും മികച്ച രീതിയില്‍ 1860 കിലോഗ്രാം, 1405 കിലോഗ്രാം എന്നിങ്ങനെയുള്ള പേ ലോഡുകളാണ് ഇരു വേരിയന്റുകള്‍ക്കുമുള്ളത്. തുടക്കത്തില്‍ ഏഴു സംസ്ഥാനങ്ങളില്‍ അവതരിപ്പിച്ച ബഡാ ദോസ്ത് മൂന്നു മാസത്തില്‍ രാജ്യ വ്യാപകമായി ലഭ്യമാകും. സാധാരണ രീതിയിലും ഡിജിറ്റല്‍ സംവിധാനങ്ങളിലൂടേയും ഇതു ബുക്കു ചെയ്യാനും ഡെലിവറി എടുക്കാനും സാധിക്കും. ഐ3 എല്‍എസ്, എല്‍എക്‌സ് എന്നിവയ്ക്ക് 7.75 ലക്ഷം രൂപയും 7.95 ലക്ഷം രൂപയും ഐ4 എല്‍എസ്, എല്‍എക്‌സ് എന്നിവയ്ക്ക് 7.79 ലക്ഷം രൂപയും 7.99 ലക്ഷം രൂപയും വീതമാണ് മുംബൈയിലെ എക്‌സ് ഷോറൂം വില.

ലോകത്തിലെ ഏറ്റവും വലിയ പത്തു വാണിജ്യ വാഹന നിര്‍മാതാക്കളില്‍ ഒന്നായി ഉയരുക എന്ന കാഴ്ചപ്പാടോടെ നീങ്ങുന്ന തങ്ങളെ സംബന്ധിച്ച് ഒരു നാഴികക്കല്ലാണ് ഈ ദിവസമെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ അശോക് ലേയ്‌ലന്‍ഡ് ചെയര്‍മാര്‍ ധീരജ് ഹിന്ദുജ പറഞ്ഞു. തങ്ങള്‍ വികസിപ്പിച്ചെടുത്ത പുതിയ സംവിധാനത്തിലൂടെ പുറത്തിറക്കിയ ബഡാ ദോസ്ത് ഐ3, ഐ4 എന്നിവ വാണിജ്യ വാഹന ശ്രേണിയില്‍ തങ്ങള്‍ക്കുണ്ടായിരുന്ന വിടവുകള്‍ ഇല്ലാതാക്കിയിരിക്കുകയാണ്. തങ്ങളുടെ ശ്രേണിയില്‍ ഇപ്പോള്‍ വലതു വശത്തു നിന്നുള്ള ഡ്രൈവിങും ഇടതു വശത്തു നിന്നുള്ള ഡ്രൈവിങും ലഭ്യമാണ്. വൈദ്യുത വാഹനങ്ങള്‍ അവതരിപ്പിക്കാനുളള പദ്ധതികളും തങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലൈറ്റ് വാണിജ്യ വാഹന വിഭാഗം തങ്ങള്‍ക്കു വലിയ സാധ്യതകളാണു നല്‍കുന്നതെന്ന് അശോക് ലൈലാന്റ് മാനേജിങ് ഡയറക്ടറും സിഇഒയുമായ വിപിന്‍ സോന്ധി പറഞ്ഞു. ഗുണമേന്‍മയ്ക്കും ലാഭക്ഷമതയ്ക്കും വേണ്ടി കാത്തിരിക്കുന്ന ആഗോള വ്യാപകമായ ഉപഭോക്താക്കളെ ബഡാ ദോസ്ത് സഹായിക്കുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

അതാതു മേഖലകളില്‍ ഏറ്റവും വിജയകരമായ വാഹനങ്ങളായിരുന്നു തങ്ങളുടെ ദോസ്ത് എല്‍സിവികള്‍ എന്ന് അശോക് ലൈലാന്റ് സിഒഒ നിതിന്‍ സേത്ത് ചൂണ്ടിക്കാട്ടി. ഒരു കാര്‍ പോലെ ഡ്രൈവു ചെയ്യാവുന്നവയാണ് ദോസ്ത് വാഹനങ്ങള്‍. ഹൊസൂരിലുള്ള തങ്ങളുടെ ആദ്യത്തെ സമ്പൂര്‍ണ റോബോട്ടിക് ക്യൂബിംഗ് ലൈനിലാണ് ഇത് തയ്യാറാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബഡാ ദോസ്ത് 80 എച്ച്പി ബിഎസ് 6 എഞ്ചിനുമായാണ് എത്തുന്നത്. ഈ വിഭാഗത്തിലെ ഏറ്റവും മികച്ച ശക്തിയും മൈലേജും പേലോഡും ബോഡി നീളവും ഉള്ളത് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ സഹായിക്കും. കുറഞ്ഞ ടേണിങ് റേഡിയസ്, ഏറ്റവും മികച്ച ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിവ ഏതു മേഖലയിലും സൗകര്യപ്രദമാകും. പട്ടണങ്ങള്‍ക്കുള്ളിലും പട്ടണങ്ങള്‍ തമ്മിലും ഉള്ള ഉപയോഗത്തിന് ഇതേറെ സൗകര്യപ്രദമാണ്. മൂന്നു സീറ്റുള്ള കാബിനും അതിലെ സൗകര്യങ്ങളുമാണ് മറ്റൊരു സവിശേഷത. യാത്രകള്‍ക്കിടയില്‍ മികച്ച രീതിയില്‍ വിശ്രമിക്കാനും ഇതു സഹായകമാണ്. പ്രീമിയം കാര്‍ ഡ്രൈവു ചെയ്യുന്ന പ്രതീതിയുമായി കൂടുതല്‍ മികച്ച സൗകര്യങ്ങളാണ് ഇതു ലഭ്യമാക്കുന്നത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com