സോള്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ അവതരണം അറിയിച്ച് ഈവ്

സോള്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ അവതരണം അറിയിച്ച് ഈവ്

ഈവ് ഇന്ത്യ ഒരു പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ കൂടി പുറത്തിറക്കുന്നു. ഈവ് സോള്‍ എന്ന് വിളിക്കപ്പെടുന്ന സ്‌കൂട്ടറാണ് കമ്പനി അവതരിപ്പിക്കുക. ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയില്‍ നിന്ന് കമ്പനിക്ക് എല്ലാ അംഗീകാരങ്ങളും ലഭിച്ചു. ബ്രാന്‍ഡില്‍ നിന്നുള്ള അതിവേഗ ഇലക്ട്രിക് സ്‌കൂട്ടറായിരിക്കും ഈവ് സോള്‍ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈവ് സോളിന് 70 കിലോമീറ്റര്‍ വേഗതയും ഒരൊറ്റ ചാര്‍ജില്‍ 130 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാനും കഴിയും. കമ്പനി ഇന്ത്യയില്‍ കൂടുതല്‍ അതിവേഗ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ വൈകാതെ അവതരിപ്പിക്കുമെന്ന് ഈവ് ഇന്ത്യ സഹസ്ഥാപകനും ഡയറക്ടറുമായ ഹര്‍ഷ് ദിദ്വാനിയ പറഞ്ഞു.

സോള്‍ ഇലക്ട്രിക് സ്‌കൂട്ടറിനുള്ള എല്ലാ അംഗീകാരങ്ങളും ARAI സ്വീകരിച്ചതായും കമ്പനി വ്യക്തമാക്കി. വെണ്ടര്‍ സംവിധാനവും വിതരണ ശൃംഖലയിലെ അസ്വസ്ഥതകളും പരിഹരിച്ചാല്‍ ഈ വര്‍ഷം ജൂണ്‍ അല്ലെങ്കില്‍ ജൂലൈയില്‍ ഈവ് സോള്‍ സമാരംഭിക്കാമെന്നും കമ്പനി അറിയിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com