തിരുവനന്തപുരം: പെട്രോള്‍ വില വര്ധനയ്ക്ക് പിന്നില് രാഷ്ട്രീയ സമ്മര്‍ദ്ദമാണെന്ന് സിപിഎം
സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. പെട്രോള്‍ വില കൂട്ടാന്‍ മൌനം സമ്മതമെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. പെട്രോളിന്റെ വിലനിര്‍ണയാധികാരം കമ്പനികളില്‍ നിന്ന് തിരികെ പിടിക്കണം. കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയം മൂലമാണ് രാജ്യത്ത് അടിക്കടി വിലക്കയറ്റം ഉണ്ടാകുന്നതെന്നും പിണറായി തിരുവനന്തപുരത്ത് കുറ്റപ്പെടുത്തി.