Anweshanam

Switch to desktop Register Login

DYFI പ്രവര്ത്തകര് ട്രെയിന് തടഞ്ഞു

കണ്ണൂര്‍: പെട്രോള്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ചു ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കണ്ണൂരിലും

തലശേരിയിലും ട്രെയിന്‍തടഞ്ഞു. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ മംഗലാപുരം-തിരുവനന്തപുരം മലബാര്‍ എക്സ്പ്രസും തലശേരിയില്‍ മംഗലാപുരം-തിരുവനന്തപുരം മാവേലി എക്സ്പ്രസ്സുമാണു തടഞ്ഞിട്ടത്. പ്രവര്‍ത്തകരെ പിന്നീടു പോലീസ് അറസ്റ്റുചെയ്തു നീക്കി. ഇതിനെതുടര്‍ന്നു ട്രെയിനുകള്‍ അര മണിക്കൂറോളം വൈകി. കണ്ണൂരില്‍ നടന്ന സമരം ജില്ലാസെക്രട്ടറി അഡ്വ. പി. സന്തോഷ് ഉദ്ഘാടനം ചെയ്തു. പി. പ്രശാന്ത്, ഒ.കെ. വിനീഷ്, കെ. രമേശന്‍ എന്നിവര്‍ നേതൃത്വംനല്‍കി. തലശേരിയില്‍ വി.പി.വിഗേഷ് ഉദ്ഘാടനംചെയ്തു. എം. രമേശന്‍, എ. രജീഷ് എന്നിവര്‍ പ്രസംഗിച്ചു. പയ്യന്നൂരില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു. ഇരിട്ടിക്കടുത്ത് കീഴൂരിലെ എസ്ആര്‍ പെട്രോള്‍പമ്പിനുനേരേ ഇന്നലെ രാത്രി 9.30 ഓടെ കല്ലേറുണ്ടായി. ഓഫീസിന്റെ ചില്ലുകള്‍ തകര്‍ന്നു. പെട്രോള്‍വിലവര്‍ധനക്കെതിരേ മുദ്രാവാക്യം വിളിച്ചെത്തിയവരാണ് അക്രമം നടത്തിയത്. അക്രമത്തിനു പിന്നില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണെന്നു കരുതുന്നതായി പോലീസ് പറഞ്ഞു.

 

© Copyright 2006-2011 Anweshanam. All rights reserved.

Top Desktop version