തിരുവനന്തപുരം: വിവാദ പരാമര്‍ശങ്ങളില്‍ പ്രതിപക്ഷ ഉപനേതാവ് കോടിയേരി
ബാലകൃഷ്ണനും സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജും നിയമസഭയില്‍ ഖേദപ്രകടനം നടത്തി. മുഖ്യമന്ത്രിക്കെതിരായ 'പൊട്ടന്‍' പരാമര്‍ശത്തിലാണ് കോടിയേരി ക്ഷമ ചോദിച്ചത്. തന്റെ പരാമര്‍ശം മുഖ്യമന്ത്രിയെ വേദനിപ്പിച്ചുവെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നായിരുന്നു കോടിയേരിയുടെ വാക്കുകള്‍. ഇത്തരമൊരു പരാമര്‍ശം നടത്തിയിട്ട് പി.സി. ജോര്‍ജിനെക്കൊണ്ട് ഖേദപ്രകടനം നടത്താന്‍ കഴിയുമോയെന്നും കോടിയേരി ചോദിച്ചു. എന്നാല്‍ ആര്‍ക്കെതിരേയും പരാതിയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സ്പീക്കറുടെ റൂളിങിനെ ചോദ്യം ചെയ്തുവെന്ന ആരോപണത്തിലാണ് പി.സി. ജോര്‍ജ് നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ചത്.