മുംബൈ: ഭക്ഷ്യ വലപ്പെരുപ്പം വീണ്ടും ഉയര്‍ന്ന് ഇരട്ട അക്കത്തില്‍ തുടരുന്നു. ഒക്ടോബര്‍ 22ന് അവാസാനിച്ച ആഴ്ചയില്‍ ഭക്ഷ്യ വിലപ്പെരുപ്പം 12.21 ശതമാനമായി വര്‍ധിച്ചു. കഴിഞ്ഞ ഒമ്പത്
മാസക്കാലയളവിലെ ഏറ്റവും ഉയര്‍ന്ന നിലയാണിത്. അതേസമയം, ഇന്ധന വിലപ്പെരുപ്പം 14.50 ശതമാനമായും ഉയര്‍ന്നു.
തൊട്ടു മുന്‍ ആഴ്ചയിലെ ഭക്ഷ്യ വിലപ്പെരുപ്പം 11.43 ശതമാനവും ഇന്ധന വിലപ്പെരുപ്പം 14.70 ശതമാനവുമായിരുന്നു. അവശ്യ വസ്തുക്കളുടെ വില സൂചിക 12.08 ശതമാനമായി ഉയര്‍ന്നു. തൊട്ടു മുന്‍ ആഴ്ചയില്‍ ഇത് 11.75 ശതമാനമായിരുന്നു. പണപ്പെരുപ്പം ഉയരത്തില്‍ തുടരുന്ന അവസരത്തില്‍ ഭക്ഷ്യ വസ്തുക്കളുടെ വില ഉയരത്തില്‍ തുടരുന്നത് സര്‍ക്കാരിന് വെല്ലുവിളിയായി തുടരുകയാണ്. വിതരണത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചതോടെ ഭക്ഷ്യ വിലപ്പെരുപ്പം കുറയുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ധനകാര്യ മന്ത്രി പ്രണാബ് മുഖര്‍ജി അഭിപ്രായപ്പെട്ടിരുന്നു. ഡിസംബറോടെ പണപ്പെരുപ്പം കുറയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. ഉയര്‍ന്ന പണപ്പെരുപ്പം നേരിടുന്നതിനായി റിസര്‍വ് ബാങ്ക് കഴിഞ്ഞ മാസം വായ്പാ നിരക്കുകള്‍ വര്‍ധിപ്പിക്കുകയുമുണ്ടായി.