Anweshanam

Switch to desktop Register Login

രണ്ടാം ട്വന്റി20 ഇന്ന്‌

മെല്ബണ്: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാമത്തേതും അവസാനത്തേതുമായ മത്സരം ഇന്നു നടക്കും.വിദേശത്ത് ടെസ്റ്റ് മത്സരങ്ങളില് തോല്വിയുടെ പുതു ചരിത്രം

കുറിച്ച ഇന്ത്യന് ക്രിക്കറ്റ് ടീം ട്വന്റി 20യിലും അതിന്റെ വക്കിലാണ്. വെള്ളിയാഴ്ച മെല്ബണിലും ഓസ്ട്രേലിയയോട് തോറ്റാല്, ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ കുട്ടിക്രിക്കറ്റിലും വൈറ്റ് വാഷ് ചെയ്യപ്പെടുമെന്ന് മാത്രമല്ല, ട്വന്റി 20-യിലെ തുടര് തോല്വികളുടെ റെക്കോഡിനൊപ്പം ടീമെത്തുകയും ചെയ്യും. 2009-ല് തുടരെ നാല് ട്വന്റി 20 മത്സരങ്ങള് തോറ്റതാണ് ഇന്ത്യയുടെ റെക്കോഡ്. വെള്ളിയാഴ്ചയും തോല്വി ആവര്ത്തിച്ചാല് ഇന്ത്യ വീണ്ടും അതിനൊപ്പമെത്തും.

മെല്ബണിലെ ബാറ്റിങ് പിച്ചില് ടോസ് നിര്ണായകമാകും. ടോസ് നേടുന്ന ടീം ആദ്യം ബാറ്റ് ചെയ്യാനാണ് സാധ്യത. പേസ് ബൗളര്മാരെ സഹായിക്കുന്ന, മികച്ച ബാറ്റിങ് പിച്ചാണ് ഇതെന്ന് മെല്ബണ്കാരനായ ഡേവിഡ് ഹസി പറയുന്നു.

ടീമില് കാര്യമായ അഴിച്ചുപണിക്ക് ക്യാപ്റ്റന് ധോനി തയ്യാറാവുമോ എന്ന് കണ്ടറിയണം. മുന്നിര ബാറ്റ്സ്മാന്മാരുടെ പരാജയമാണ് ഇന്ത്യയുടെ നിരാശാജനകമായ പ്രകടനങ്ങള്ക്ക് കാരണം. സെവാഗും ഗംഭീറും ഫോമിലേക്കുയര്ന്നില്ലെങ്കില് കാര്യങ്ങള് വീണ്ടും കുഴപ്പത്തിലാകും. രവിചന്ദ്ര അശ്വിന്, രാഹുല് ശര്മ എന്നീ രണ്ട് സ്പിന്നര്മാരെ നിലനിര്ത്തിയേക്കുമെങ്കിലും രവീന്ദ്ര ജഡേജയ്ക്ക് പകരം പേസ് ബൗളര് ഇര്ഫാന് പഠാനെ നിയോഗിച്ചേക്കുമെന്നാണ് സൂചന. ഇന്നും തോറ്റാല്ട്വന്റി20യില് ഇന്ത്യ നേരിടുന്ന തുടര്ച്ചയായ നാലാമത്തെ പരാജയമാകും. എം.എസ്. ധോണിയുടെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യയുടെ യുവനിര സിഡ്നിയില് ഫീല്ഡിംഗില് തരക്കേടില്ലാതെ പിടിച്ചു നിന്നപ്പോള് ബാറ്റിംഗില് വമ്പന് പരാജയമായി. 

© Copyright 2006-2011 Anweshanam. All rights reserved.

Top Desktop version