Anweshanam

Switch to desktop Register Login

സ്ഥാനം ഒഴിയാന് തയാര്

MS Dhoni_300സിഡ്‌നി: തന്നെക്കാള്‍ മികച്ച കളിക്കാരനു വേണ്ടി നായകസ്‌ഥാനം ഒഴിഞ്ഞുകൊടുക്കാന്‍

തയാറാണെന്നും ഈ പ്രസ്‌താവന ഏതു രീതിയില്‍ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്നും ഇന്ത്യന്‍ ക്യാപ്‌റ്റന്‍ എംഎസ്‌ ധോണി. അടുത്ത വര്‍ഷം ടെസ്‌റ്റില്‍ നിന്നു താന്‍ വിരമിച്ചേക്കും. 2013ലെക്കാര്യം ഉറപ്പിച്ചുപറയാനൊക്കില്ല. രണ്ടുവര്‍ഷം എന്നത്‌ ജീവിതത്തില്‍ നീണ്ട കാലയളവാണെന്നും ധോണി പറഞ്ഞു. ടെസ്‌റ്റ് ടീം ക്യാപ്‌റ്റന്‍ എന്ന നിലയില്‍ തുടര്‍ച്ചയായി പരാജയപ്പെട്ടതോടെ ധോണി നായകസ്‌ഥാനം ഒഴിയണമെന്ന ആവശ്യങ്ങളോട്‌ പ്രതികരിക്കുകയായിരുന്നു ധോണി.

2014 ലെ ലോകകപ്പില്‍ കളിക്കാന്‍ തനിക്ക്‌ സാധിക്കുമോ എന്ന കാര്യം ഉറപ്പില്ല. ക്രിക്കറ്റിന്റെ മൂന്നു രൂപങ്ങളിലും തുടര്‍ന്നും കളിക്കും. മൂന്നരവര്‍ഷമായി തനിക്ക്‌ നായകസ്‌ഥാനം നല്‍കിയിട്ട്‌. ഉത്തരവാദിത്വം നിറവേറ്റാന്‍ കഴിവുള്ളതുകൊണ്ടാണ്‌ താന്‍ ഈ സ്‌ഥാനത്തു തുടരുന്നത്‌. കൂടുതല്‍ കഴിവുള്ളവര്‍ക്കു വേണ്ടി മാറിക്കൊടുക്കാന്‍ തയാറാണെന്നും ധോണി പറഞ്ഞു

© Copyright 2006-2011 Anweshanam. All rights reserved.

Top Desktop version