Anweshanam

Switch to desktop Register Login

പെട്രോള്‍ വില വര്‍ധന; പ്രതിഷേധം വ്യാപകമാകുന്നു

കണ്ണൂര്‍: പെട്രോള്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് പ്രതിഷേധം

വ്യാപകമാകുന്നു. വില വര്‍ധനയില്‍ പ്രതിഷേധിച്ച് രാവിലെ തലശേരിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തീവണ്ടി തടഞ്ഞു. രാവിലെ 7.30 ഓടെ തലശേരിയിലെത്തിയ മംഗലാപുരം-തിരുവനന്തപുരം പരശുറാം എക്സ്പ്രസ് ട്രെയിനാണ് തടഞ്ഞിട്ടത്. രാവിലെ 8.30 ഓടെ കണ്ണൂര്‍ കാല്‍ടെക്സ് ജംഗ്ഷനില്‍ സോളിഡാരിറ്റി പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു. ഇതേതുടര്‍ന്ന് 15 മിനിറ്റോളം ഗതാഗതം സ്തംഭിച്ചു. ടൌണ്‍ പോലീസെത്തി സമരക്കാരെ അറസ്റ്റുചെയ്തു നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ജില്ലാ വൈസ് പ്രസിഡന്റ് എന്‍.എം. ഷഫീഖ്, മീഡിയാ കണ്‍വീനര്‍ ടി.പി. ഇല്യാസ്, ഏരിയാ പ്രസിഡന്റുമാരായ സാലിം, മിസ്താബ്, അസീര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം. കണ്ണൂര്‍ ഹെഡ്പോസ്റ്റോഫീസില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കെട്ടി പ്രതിഷേധിച്ചു. വില്ലേജ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ഇന്ന് പന്തംകൊളുത്തി പ്രകടനം നടത്തുമെന്നും ഡിവൈഎഫ്ഐ നേതാക്കള്‍ അറിയിച്ചു.

© Copyright 2006-2011 Anweshanam. All rights reserved.

Top Desktop version