കോതമംഗലം: അഞ്ചാംക്ളാസ് വിദ്യാര്‍ഥിനിയെ മൊബൈല്‍ ഫോണില്‍ നീലചിത്രങ്ങള്‍
കാണിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച ഓമ്നി വാന് ഡ്രൈവര് അറസ്റ്റില്‍. മാതിരപ്പിള്ളി വിളയാല്‍ സ്വദേശി അമ്പാട്ടുകുടി ബിജു (39)നെയാണ് രാവിലെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. സ്കൂളുകളില്‍ സ്വന്തം ഓമ്നി വാനില്‍ കുട്ടികളെ കൊണ്ടുപോകുന്ന ജോലിയാണ് ബിജുവിന്. ഭാര്യയും രണ്ട് പെണ്‍കുട്ടികളുമുണ്ട് ഇയാള്‍ക്ക്. ഭാര്യ നടത്തുന്ന ഡേ- കെയറിലേക്കും ബിജു കുട്ടികളെ കൊണ്ടുവരികയും കൊണ്ടുപോകുകയും ചെയ്യുന്നുണ്ട്. പതിനൊന്നുകാരിയായ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെ പ്രതിബോധപൂര്‍വം ഏറ്റവും ഒടുവിലാണ് വീട്ടിലെത്തിച്ചിരുന്നത്. മറ്റു കുട്ടികള്‍ വാഹനത്തില്‍ നിന്ന് ഇറങ്ങിക്കഴിഞ്ഞാല്‍ ഇയാള്‍ ആദ്യമൊക്കെ മൊബൈല്‍ ഫോണില്‍ പാട്ടും കോമഡി ഷോയും റിക്കോര്‍ഡ് ചെയ്ത് കാണിച്ചിരുന്നു. പീന്നീട് നീലചിത്രങ്ങള്‍ കാണിച്ച് ഇയാള്‍ കുട്ടിയെ വഴിതെറ്റിക്കാന്‍ ശ്രമിക്കുകയായിരുന്നു. സ്കൂളില്‍ അധ്യാപിക നല്‍കിയ കൌണ്‍സിലിംഗിനിടയിലാണ് പെണ്‍കുട്ടി ഞെട്ടിക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്തിയത്. കുട്ടിയുടെ രക്ഷിതാക്കളെയും പോലീസിലും സ്കൂള്‍ അധികൃതര്‍ വിവരം അറിയിക്കുകയായിരുന്നു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു. കോതമംഗലം സിഐ കെ.പി ജോസ്, എസ്ഐ കെ.എസ് സത്യവാന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.