Anweshanam

Switch to desktop Register Login

പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു

തിരുവനന്തപുരം: എ.കെ.ബാലനെ ജാതിപറഞ്ഞ് പി.സി. ജോര്‍ജും വി. എസ്.

അച്യുതാനന്ദനെ അധിക്ഷേപിച്ച് കെ. ബി. ഗണേഷ്‌കുമാറും നടത്തിയ പ്രസംഗത്തിന്റെ പേരില്‍ അവരെ തല്‍സ്ഥാനങ്ങളില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു. ഗണേഷ്‌കുമാറും ജോര്‍ജും നിരുപാധികം മാപ്പ് പറയണമെന്നും ഇരുവര്‍ക്കുമെതിരെ കേസെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. കോടിയേരി ബാലകൃഷ്ണനാണ് സഭയില്‍ അടിയന്തരപ്രമേയത്തിനുള്ള നോട്ടീസായി പ്രശ്‌നം സഭയില്‍ ഉന്നയിച്ചത്.

ഇത് സംബന്ധിച്ച മുഖ്യമന്ത്രിയുടെ മറുപടിയില്‍ തൃപ്തരാകാതെ പ്രതിപക്ഷം മുദ്രാവാക്യം വിളി തുടങ്ങിയതോടെ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ ആദ്യം സഭ മുക്കാല്‍ മണിക്കൂറോളം നിര്‍ത്തിവെച്ച് കക്ഷിനേതാക്കളുമായി കൂടിയാലോചന നടത്തി. എന്നിട്ടും സമവായത്തില്‍ എത്താന്‍ കഴിയാത്തതിനാല്‍ സഭ വീണ്ടും ചേര്‍ന്നപ്പോള്‍ പ്രതിപക്ഷം മുന്‍പന്തിയിലേക്ക് വന്ന് പ്രതിഷേധിച്ചു. ഇതേത്തുടര്‍ന്ന് സഭാ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി യോഗം പിരിയുകയായിരുന്നു.

© Copyright 2006-2011 Anweshanam. All rights reserved.

Top Desktop version