Anweshanam

Switch to desktop Register Login

ഈദ്ഗാഹ് ഒരുക്കും

id gahകുവൈത്ത്. പ്രവാചകചര്യയനുസരിച്ച് പെരുന്നാള് ദിവസം മൈതാനിയില് (ഈദ്ഗാഹില്) ഒരുമിച്ച്കൂടി

 പ്രാര്ത്ഥിക്കുവാനുള്ള സുവര്ണാവസരം ഒരുക്കുന്നതാണെന്ന് കുവൈത്ത് കേരള ഇസ് ലാഹി സെന്റര് ഭാരവാഹികള് പത്രക്കുറിപ്പില് അറിയിച്ചു. ഹാസാവിയ ദാറുല് സിഹ്ഹ പോളിക്ലിനിക്കിന് സമീപത്തുള്ള ഗ്രൌണ്ടില് സിദ്ധീഖ് പാലത്തോളും, സാല്മിയ ജൂനിയര് ഇന്ഡ്യന് സ്കൂളിന് സമീപത്തുള്ള മിനിസ്ട്രി ഓഫ് എഡ്യൂക്കഷന് ഗ്രൌണ്ടില് അബ്ദുല് കബീര് സ്വലാഹിയും, ഫര് വാനിയ ഗാര്ഡന് സമീപത്തുള്ള ഗ്രൌണ്ടില് ശമീര് അലി എകരൂലും, അബൂഹലീഫ ലത്തീഫ റൌണ്ട് എബൌട്ടിന് സമീപത്തുള്ള ഗ്രൌണ്ടില് സ്വലാഹുദ്ധീന് സ്വലാഹിയും, മംഗഫ് മലയാളം ഖുത്ബ നടക്കുന്ന പള്ളിയുടെ സമീപത്തുള്ള ഗ്രൌണ്ടില് മുജീബുറഹ് മാന് സ്വലാഹിയും, ഫഹാഹീലില് ഗള്ഫ് ഇന്ഡ്യന് സ്കൂള് ഗ്രൌണ്ടില് മുഹമ്മദ് അശ്റഫ് മദനി എകരൂലും, ജഹ്റ അല് റാശിദ് ഹോസ്പിറ്റലിന് എതിര് വശത്തുള്ള ഗ്രൌണ്ടില് അബ്ദുസ്സലാം സ്വലാഹിയും ഹവല്ലി ഗവര്ണറേറ്റ് പാര്ക്കില് (റിഹാബ് കോംപ്ലക്സിന് സമീപം) സിദ്ധീഖ് ഫാറൂഖിയും, ശര്ഖ് പോലീസ് സ്റ്റേഷന് സമീപത്തുള്ള മലയാളം ഖുത്ബ നടക്കുന്ന പള്ളിയുടെ സമീപത്തുള്ള ഗ്രൌണ്ടില് കെ.സി.മുഹമ്മദ് നജീബും ഖുത്ബc നമസ്കാരത്തിനും നേതൃത്വം നല്കുന്നതാണെന്ന് സെന്റര് ദഅവ വിഭാഗം സിക്രട്ടറി സി.വി.അബ്ദുള്ള സുല്ലമി അറിയിച്ചു. 

© Copyright 2006-2011 Anweshanam. All rights reserved.

Top Desktop version