Mostly Cloudy

Trivandrum, India

29°C

Mostly Cloudy

Humidity: 74%

Wind: NW at 7 mph

Live cricket score
Useful links

കായികം

പാക് കളിക്കാരെ വിട്ടയച്ചു

pakലണ്ടന്‍: കോഴ വിവാദത്തില്‍ കുടുങ്ങിയ പാക് ക്രിക്കറ്റ് കളിക്കാരെ ചോദ്യം ചെയ്യലിനു ശേഷം ബ്രിട്ടീഷ് പൊലീസ് വിട്ടയച്ചു. ടെസ്റ്റ് ക്യാപ്റ്റന്‍ സല്‍മാന്‍ ഭട്ട്, ബൗളര്‍മാരായ മുഹമ്മദ് അമര്‍, മുഹമ്മദ് ആസിഫ് എന്നിവരെയാണു വിട്ടയച്ചത്.

യു.എസ്‌ ഓപ്പണ്‍: ഫെഡറര്‍ മൂന്നാം റൗണ്‌ടില്‍

roger-federerന്യൂയോര്‍ക്ക്‌: യു.എസ്‌ ഓപ്പണ്‍ ടെന്നിസില്‍ സ്വിറ്റ്‌സര്‍ലണ്‌ടിന്റെ റോജര്‍ ഫെഡറര്‍ മൂന്നാം റൗണ്‌ടില്‍ കടന്നു. ജര്‍മ്മനിയുടെ 104- ാം സ്ഥാനക്കാരന്‍ ആന്‍ഡ്രസ്‌ ബെക്കിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ്‌ ഫെഡറര്‍ തോല്‍പ്പിച്ചത്‌. സ്‌കോര്‍: 6- 3, 6- 4, 6- 3.

ആസിഫിന്റെ മുന്‍ കാമുകിയെ ചോദ്യം ചെയ്‌തു

veenaലോഡ്‌സ്‌ ടെസ്റ്റിലെ കോഴ വിവാദവുമായി ബന്ധപ്പെട്ട്‌, പാകിസ്‌താന്‍ ഫാസ്റ്റ്‌ ബൗളര്‍ മുഹമ്മദ്‌ ആസിഫിന്റെ മുന്‍ കാമുകി വീണ മാലിക്കിനെ ഐസിസിയുടെ ആന്റി കറപ്‌ഷന്‍ യൂണിറ്റ്‌ ചോദ്യം ചെയ്‌തു.

കോഴവിവാദം: കളിക്കാരെ ഒഴിവാക്കി

Pakistan-flagലണ്ടന്‍: കോഴവിവാദത്തില്‍ ഉള്‍പ്പെട്ട പാകിസ്‌താന്‍ ക്രിക്കറ്റ്‌ ടീമിലെ മൂന്നു കളിക്കാരെയും ഇംഗ്ലണ്ട്‌ പര്യടനത്തില്‍ നിന്നും ഒഴിവാക്കി. ക്യാപ്‌റ്റന്‍ സല്‍മാന്‍ ഭട്ട്‌, മുഹമ്മദ്‌ ആസിഫ്‌, മുഹമ്മദ്‌ ആമീര്‍ എന്നിവരെയാണ്‌ ഒഴിവാക്കിയത്‌.

സാനിയ മിര്‍സ പുറത്തായി

saniya_mirzaസാനിയ മിര്‍സ യു.എസ്‌.ഓപ്പണ്‍ ടെന്നീസിന്റെ രണ്‌ടാം റൗണ്‌ടില്‍ തോറ്റ്‌ പുറത്തായി. റഷ്യയുടെ അനസ്‌ത്യാസ പാവ്‌ലുചെങ്കോയാണ്‌ സാനിയയെ നേരിട്ടുള്ള സെറ്റുകള്‍ക്ക്‌ തോല്‍പ്പിച്ചത്‌. സ്‌കോര്‍ 6/4, 6/2. ലോകറാങ്കിങ്ങില്‍ ഇരുപതാംസ്ഥാനക്കാരിയാണ്‌ പാവ്‌ലുചെങ്കോ. യോഗ്യതാറൗണ്‌ട്‌ കളിച്ചായിരുന്നു ഇക്കുറി സാനിയ യുഎസ്‌ ഓപ്പണിലേക്ക്‌ യോഗ്യത നേടിയത്‌. അതേസമയം വീനസ്‌ വില്ല്യംസ്‌, കിം ക്ലൈസ്റ്റേഴ്‌സ്‌, ആന്‍ഡി മുറേ,

പേസ് സഖ്യം ആദ്യ റൗണ്ടില്‍ പുറത്ത്

1-08വാഷിങ്ടണ്‍ : യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷ ഡബിള്‍സ് ചാംപ്യന്‍മാര്‍ ലിയാന്‍ഡര്‍ പേസ്- ലൂക്കാസ് ദ്ലൗഹി സഖ്യം ആദ്യ റൗണ്ടില്‍ പുറത്ത്. മാര്‍ട്ടിന്‍ ദാം-ഫിലിപ്പ് പൊളോസ്ക് സഖ്യമാണ് ഇവരെ തോല്‍പ്പിച്ചത്. സ്കോര്‍: 6-7, 6-3, 6-4.

ഇന്ത്യന്‍ അത്ലറ്റിക് ടീമിനെ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി : കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ അത്ലറ്റിക് ടീമിനെ പ്രഖ്യാപിച്ചു. 92 അംഗ ടീമില്‍ 24 മലയാളികള്‍. ഒക്റ്റോബര്‍ മൂന്നിനാണു ഗെയിംസിനു തുടക്കം. ഗെയിംസില്‍ ഇന്ത്യയെ

ഖാന്‍ വക്കീല്‍ നോട്ടീസയച്ചു

കറാച്ചി : പാക്കിസ്ഥാന്‍ ടീമിന്‍റെ കോഴക്കളി പുറത്തുകൊണ്ടുവന്ന ഇംഗ്ലിഷ് പത്രം ന്യൂസ് ഒഫ് ദ വേള്‍ഡിനെതിരേ പാക് ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ യൂനിസ് ഖാന്‍ വക്കീല്‍ നോട്ടീസയച്ചു. കോഴ ഇടപാടുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ടില്‍ തന്‍റെ പേരും പരാമര്‍ശിച്ചതാണു യൂനിസിനെ നിയമ

അധോലോക നേതാവ് ഭീഷണിപ്പെടുത്തി

മെല്‍ബണ്‍ : മുംബൈ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന അധോലോക നായകനെന്നു കരുതപ്പെടുന്നയാള്‍, ഇന്ത്യന്‍ വാതുവയ്പ്പുകാര്‍ക്കുവേണ്ടി തങ്ങളെ സമീപിച്ചിരുന്നതായി ഓസ്ട്രേലിയന്‍ താരങ്ങള്‍ ഷെയ്ന്‍ വാട്സണും ബ്രാഡ് ഹാഡിനും വെളിപ്പെടുത്തി.

മസ്കരാനൊ ബാഴ്സലോണയുമായി കരാറൊപ്പിട്ടു

മാഡ്രിഡ് : അര്‍ജന്‍റൈന്‍ മിഡ്ഫീല്‍ഡര്‍ ഹാവിയര്‍ മസ്കരാനൊ സ്പാനിഷ് ക്ലബ് ബാഴ്സലോണയുമായി കരാറൊപ്പിട്ടു. ഇംഗ്ലിഷ് ടീം ലിവര്‍പൂളില്‍ നിന്നു 17.25 ദശലക്ഷം ഡോളര്‍ പ്രതിഫലത്തിനാണു മസ്കരാനൊ