തൃശൂർ; കോവിഡ് കേസുകൾ ഗണ്യമായി ഉയർന്ന സാഹചര്യത്തിൽ രോഗികളെ കിടത്താൻ സൗകര്യം ഒരുക്കി ഒരു മുസ്ലിം പള്ളി.തൃശൂർ മാളയിലെ മുസ്ലിം പള്ളി കോവിഡ് കെയർ സെന്ററിന് വിട്ടു നൽകി.
ഇസ്ലാമിക് സർവീസ് ട്രസ്റ്റ് ജുമാ മസ്ജിദാണ് പള്ളി കോവിഡ് കെയർ സെന്റര്‍ ആക്കിയത്.മുൻപ് ഡൽഹിയിലും ഗുജറാത്തിലും സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
എന്നാൽ കേരളത്തിൽ ഇത്തരമൊരു നടപടി ഇത് ആദ്യമാണ്.റമദാൻ മാസത്തിലെ പ്രാർഥനകൾ പോലും വേണ്ടെന്ന് വച്ചാണ് പള്ളി കോവിഡ് കെയർ സെന്റര്‍ ആക്കുന്നത്.50 കിടക്കകൾ ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.
Comments