കയറ്റുമതി കര്‍ണാടക സര്‍ക്കാര്‍ നിരോധിച്ചു
Last Updated on
Thursday, 29 July 2010 14:34
Thursday, 29 July 2010 14:32
ബംഗളൂരു : സംസ്ഥാനത്തു നിന്നുള്ള ഇരുമ്പയിര് കയറ്റുമതി കര്‍ണാടക സര്‍ക്കാര്‍ നിരോധിച്ചു. മന്ത്രിമാരായ റെഡ്ഡി സഹോദരന്മാരുടെ പേരിലുള്ള ഖനനവിവാദം ശക്തമായതിനെത്തുടര്‍ന്നാണു നടപടി. ധാതുക്കളും ഇരുമ്പയിരും അന്യസംസ്ഥാനങ്ങളി ലേക്ക് അയയ്ക്കുന്നതിനുള്ള അനുമതി റദ്ദാക്കിയതിനു പിന്നാലെയാണിത്. ടൂറിസം മന്ത്രി ജനാര്‍ദ്ദന റെഡ്ഡി, റെവന്യു മന്ത്രി
കരുണാകര റെഡ്ഡി എന്നിവരുടെ പേരിലുള്ള ഒബുലാപുരം മൈനിങ് കമ്പനി നടത്തിയ അനധികൃത ഖനനമാണു വിവാദത്തിനു വഴിതെളിച്ചത്. 2003 മുതല്‍ 30 മില്യണ്‍ ടണ്‍ ഇരുമ്പയിര് അനധികൃത ഖനനം വഴി കയറ്റുമതി ചെയ്തുവെന്നും 60,000 കോടിയുടെ നഷ്ടം സംസ്ഥാനത്തിനുണ്ടായി എന്നുമാണു പ്രതിപക്ഷ ആരോപണം.
Add comment