Anweshanam

Switch to desktop Register Login

ഭക്ഷ്യസുരക്ഷാ ബില്ല് 65% പ്രയോജനം

കൊച്ചി: കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിക്കുന്ന ഭക്ഷ്യസുരക്ഷാബില്ലിന്റെ പ്രയോജനം രാജ്യത്തെ

65 ശതമാനം ജനങ്ങള്‍ക്കു ലഭിക്കുമെന്നു കേന്ദ്ര ഭക്ഷ്യ സഹമന്ത്രി പ്രഫ.കെ.വി. തോമസ് പറഞ്ഞു. അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ബില്ല് അവതരിപ്പിക്കാനാണ് ആലോചിക്കുന്നത്. പദ്ധതിക്കായി 3.5 ലക്ഷം കോടി രൂപ സര്‍ക്കാര്‍ ചെലവഴിക്കും. ഭക്ഷ്യധാന്യരംഗത്ത് രാജ്യം ഇന്നു സ്വയംപര്യാപ്തതയിലേക്കു വളര്‍ന്നു. എന്നാല്‍, ഭക്ഷ്യോത്പന്നങ്ങളുടെ ഉപയോഗത്തിനനുസരിച്ച് ഉത്പാദനം വര്‍ധിപ്പിക്കാന്‍ നമുക്കാവുന്നില്ല. സൂക്ഷിക്കാന്‍ സൌകര്യങ്ങളില്ലാത്തിനാല്‍ 25 ശതമാനം ഭക്ഷ്യോത്പന്നങ്ങള്‍ നശിക്കുന്നതായാണു കണക്ക്. കേന്ദ്രം കേരളത്തില്‍ നടത്തുന്ന ഭവനനിര്‍മാണ പദ്ധതിയില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ രൂപതകളുടെ സഹകരണം ശ്രദ്ധേയമാണ്. ഇന്ത്യന്‍ ഗ്രാമങ്ങളില്‍ പാവപ്പെട്ടവര്‍ക്കു പോഷകാഹാരമെത്തിക്കുന്നതില്‍ ഒരുകാലത്തു കാരിത്താസ് പോലുള്ള സംഘടനകളുടെ പ്രവര്‍ത്തനം മാതൃകയായിരുന്നെന്നും പ്രഫ. തോമസ് പറഞ്ഞു.

© Copyright 2006-2011 Anweshanam. All rights reserved.

Top Desktop version