കോഴിക്കോട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിക്ക് തുടക്കമായി.
പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ പ്രത്യേകം സജ്ജീകരിച്ച വേദിയില്‍ നടന്നു. മന്ത്രി എം.കെ. മുനീര്‍ എം.കെ. രാഘവന്‍ എംപി തുടങ്ങിയവര്‍ മുഖ്യമന്ത്രിയോടൊപ്പം ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. ഏഴായിരത്തോളം പരാതികളാണ് ഇതിനോടകം ലഭിച്ചിട്ടുളളത്. ഇന്ന് വേദിയിലെത്തി നേരിട്ടും പരാതി നല്‍കാന്‍ സൌകര്യമുണ്ട്. ഇതിനായി ഏഴ് കൌണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്. പരാതികള്‍ പരിശോധിക്കാനും പരിഹാരം കാണാനുമായി എഴുപത് വകുപ്പുകളിലെ ഉദ്യോഗസ്ഥരും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. അതേസമയം അപ്രതീക്ഷിതമായി ഉണ്ടായ വാഹന പണിമുടക്ക് ദൂരദേശങ്ങളില്‍ നിന്നുള്ളവര്‍ക്ക് പരിപാടിയിലേക്ക് എത്തുന്നതിന് തടസമായിട്ടുണ്ട്. ജില്ലയിലെ ആയിരത്തോളം പേര്‍ക്ക് പട്ടയവിതരണവും മുഖ്യമന്ത്രി നടത്തി. വരും ദിവസങ്ങളില്‍ എല്ലാ ജില്ലകളിലും ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കുന്നുണ്ട്.