വാഷിംഗ്ടണ്‍: സിറിയയിലെ ബഷര്‍ അല്‍ ആസാദ് സര്‍ക്കാരിനു മുന്നില്‍ കീഴടങ്ങരുതെന്ന് സിറിയന്‍ ജനതയോട് അമേരിക്ക ആഹ്വാനം ചെയ്തു. ആയുധം വച്ചു കീഴടങ്ങിയാല്‍
പൊതുമാപ്പു നല്‍കാമെന്ന് സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയ പശ്ചാത്തലത്തിലാണ് യു.എസ് സ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റ് വക്താവ് വിക്ടോറിയ നുലാന്റ് പ്രസ്താവനയുമായി രംഗത്തെത്തിയത്. നവംബര്‍ 12ന് മുന്‍പ് കീഴടങ്ങുന്നവര്‍ക്ക് മാപ്പ് നല്‍കുമെന്നായിരുന്നു ആസാദ് സര്‍ക്കാരിന്റെ പ്രഖ്യാപനം. രാജ്യത്തെ പ്രക്ഷോഭകരുമായി ചര്‍ച്ച നടത്തുമെന്നും സൈനിക നടപടികള്‍ അവസാനിപ്പിക്കുമെന്നും സിറിയ അറബ് ലീഗിന് ഉറപ്പ് നല്‍കിയിരുന്നു.