Anweshanam

Switch to desktop Register Login

വിപുലമായി അന്വേഷിക്കും

കൊച്ചി: വല്ലാര്‍പാടം അന്താരാഷ്ട്ര ട്രാന്‍സ്ഷിപ്മെന്റ് ടെര്‍മിനല്‍ വഴി രക്തചന്ദനം കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികളുടെ മാവോയിസ്റ് ബന്ധവും വിപുലമായി

അന്വേഷിക്കും. റവന്യൂ ഇന്റലിജന്‍സ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ആന്ധ്രയിലെ കഡപ്പ, ചിറ്റൂര്‍ ജില്ലയില്‍ നിന്നാണ് രക്തചന്ദനം കൊച്ചിയിലെത്തിച്ചത്. മാവോയിസ്റുകളാണ് രക്തചന്ദനം കള്ളക്കടത്തു സംഘത്തിന് എത്തിച്ചുനല്‍കുന്നതെന്നാണ് വിവരം. പണമാണ് മാവോയിസ്റുകള്‍ക്ക് പകരം നല്‍കുക. വിഘടനപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി പണം സ്വരൂപിക്കുന്നതിന് മാവോയിസ്റുകള്‍ ഈ മാര്‍ഗം വ്യാപകമായി അവലംബിക്കുന്നുണ്ടെന്നും സംഭവവുമായി ബന്ധപ്പെട്ട് അറസ്റിലായവര്‍ പറഞ്ഞതായി റവന്യൂ ഇന്റലിജന്‍സ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.

© Copyright 2006-2011 Anweshanam. All rights reserved.

Top Desktop version