ജയ്പൂര്‍: ജയ്പൂരിലെ അജ്മീര്‍ ഗേറ്റിന് സമീപം ബോംബ് വച്ചിട്ടുണ്ടെന്ന വ്യാജഭീഷണി സുരക്ഷാ ഏജന്‍സികളെയും നാട്ടുകാരെയും പരിഭ്രാന്തരാക്കി. അജ്മീര്‍ ഗേറ്റിലെ യാദ്ഗാര്‍
കെട്ടിടത്തിന് സമീപം ബോംബ് വച്ചിട്ടുണ്ടെന്ന ഫോണ്‍ സന്ദേശമാണ് സുരക്ഷാ ഏജന്‍സികളെയും നാട്ടുകാരെയും പരിഭ്രാന്തിയിലാക്കിയത്. സിറ്റി പോലീസിന്റെ കണ്‍ട്രോള്‍ റൂമിലേക്കാണ് ഫോണ്‍ സന്ദേശമെത്തിയത്. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തിയെങ്കിലും സംശയകരമായ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തുടര്‍ന്ന് വ്യാജ സന്ദേശമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. വ്യാജ മേല്‍വിലാസത്തിലുള്ള മൊബൈല്‍ നമ്പരില്‍ നിന്നാണ് സന്ദേശമെത്തിയതെന്ന് പോലീസ് വ്യക്തമാക്കി.