Mostly Cloudy

Trivandrum, India

29°C

Mostly Cloudy

Humidity: 74%

Wind: NW at 7 mph

Live cricket score
Useful links

ദേശീയം

മനോജ് മഹാതോ അറസ്റ്റില്‍

manoj_mahothuമിഡ്നാപുര്‍: ജ്ഞാനേശ്വരി ട്രെയ്ന്‍ അട്ടിമറിക്കേസിലെ പ്രതികളിലൊരാളായ പിസിപി നേതാവ് മനോജ് മഹാതോയെ അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിലെ മിഡ്നാപുരില്‍ നിന്നാണ് അറസ്റ്റ്. സിആര്‍പിഎഫും മറ്റു സുരക്ഷ ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ തെരച്ചിലിലാണു മഹാതോയെ പിടികൂടിയത്. ട്രെയ്ന്‍ അട്ടിമറി കേസില്‍ മഹാതോയ്ക്കെതിരേ പോലീസ് ലുക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മാവോയിസ്റ്റ് അനുകൂല സംഘടനയാണു പിസിപി. പിസിപി നേതാക്കളായ ഉമാകാന്ത് മഹാതോ വെടിയേറ്റു മരിച്ചിരുന്നു.

മധ്യപ്രദേശ് പന്നിപ്പനി ഭീതിയില്‍

ഭോപ്പാല്‍ : മധ്യപ്രദേശ് പന്നിപ്പനി ഭീതിയില്‍. കഴിഞ്ഞ ദിവസം എച്ച്1എന്‍1 ബാധിച്ച് ഏഴു പേരാണ് ഇവിടെ മരിച്ചത്. 27 പേര്‍ക്കു രോഗം ബാധിച്ചു. ഇതുവരെ 102 പേരില്‍ രോഗം സ്ഥിരീകരിച്ചു.

ISI ഏജന്റെന്ന്‌ സംശയം: ഒരാള്‍ അറസ്റ്റില്‍

അഗര്‍ത്തല: തൃപുരയില്‍ ഐഎസ്‌ഐ ഏജന്റെന്ന സംശയത്തില്‍ ഒരാളെ അറസ്റ്റ്‌ ചെയ്‌തു. ബംഗ്ലാദേശിനോടു ചേര്‍ന്ന അതിര്‍ത്തിപ്രദേശത്ത്‌ നിന്നാണ്‌ ഇയാളെ അറസ്റ്റ്‌ ചെയ്‌തത്‌. നസീം അഹമ്മദ്‌ മാമുന്‍ എന്ന്‌ പേരുള്ള ഇരുപത്തിയൊന്നുകാരനാണ്‌ അറസ്റ്റിലായത്‌. ഇയാളെ ചോദ്യം ചെയ്‌തുവരികയാണ്‌.

ദേശീയ പട്ടിക വര്‍ഗക്ഷേമ കൗണ്‍സില്‍

ന്യൂഡല്‍ഹി: പട്ടികവര്‍ഗ വിഭാഗത്തിന്റെ ഉന്നമനം ലക്ഷ്യമിട്ട്‌ ദേശീയ പട്ടിക വര്‍ഗക്ഷേമ കൗണ്‍സില്‍ രൂപീകരിച്ചു. പ്രധാനമന്ത്രി അദ്ധ്യക്ഷനായാണ്‌ കൗണ്‍സില്‍ രൂപീകരിച്ചിരിക്കുന്നത്‌.

പൊലീസുകാരനെ വധിച്ചു

mavoistപറ്റ്ന : ബിഹാറില്‍ തട്ടിക്കൊണ്ടുപോയ പൊലീസുകാരില്‍ ഒരാളെ മാവോയിസ്റ്റുകള്‍ വധിച്ചു. അഭയ് കുമാര്‍ യാദവ് എന്ന പൊലീസുകാരനെയാണു വധിച്ചത്. തടവിലുള്ള എട്ടു മാവോയിസ്റ്റുകളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇവര്‍ പൊലീസുകാരെ ബന്ദികളാക്കിയത്. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ബാക്കിയുള്ളവരെക്കൂടി വധിക്കുമെന്നു ഭീഷണി. മാവോയിസ്റ്റുകളെ വിട്ടയച്ചില്ലെങ്കില്‍ പൊലീസുകാരെ വധിക്കുമെന്നു അന്ത്യശാസനം നല്‍കിയിരുന്നു. കൂടാതെ പൊലീസ് നടപടികള്‍ അവസാനിപ്പിക്കണമെന്നും മാവോയിസ്റ്റുകള്‍ ആവശ്യപ്പെട്ടിരുന്നു. ഇന്നലെ വൈകുന്നേരം നാലു മണിക്കുള്ളില്‍ വിട്ടയയ്ക്കണമെന്നായിരുന്നു ആദ്യം മാവോയിസ്റ്റുകള്‍ ആവശ്യപ്പെട്ടത്. അത് ഇന്നു രാവിലെ പത്തുമണിവരെ നീട്ടിയിരുന്നു.

അന്ത്യശാസന സമയം കഴിഞ്ഞു

പട്‌ന: ബിഹാറില്‍ മാവോയിസ്‌റ്റുകള്‍ തട്ടിക്കൊണ്ടുപോയ നാലു പോലീസുകാരെ മോചിപ്പിക്കുന്നത്‌ മാവോയിസ്‌റ്റുകള്‍ മുന്നോട്ടുവച്ച ഉപാധികള്‍ അംഗീകരിക്കുന്നതിനുള്ള സമയപരിധി ഇന്നു രാവിലെ അവസാനിച്ചു. സുരക്ഷാസേന കസ്‌റ്റഡിയിലെടുത്ത എട്ടു മാവോയിസ്‌റ്റുകളെ വിട്ടയയ്‌ക്കണമെന്നും വനമേഖലയില്‍ നിന്നും സുരക്ഷാ സേന പിന്‍വാങ്ങണമെന്നും ആവശ്യപ്പെട്ടാണ്‌ നാലു ദിവസം മുന്‍പുണ്ടായ ഏറ്റുമുട്ടലിനിടെ പോലീസുകാരെ തട്ടിക്കൊണ്ടുപോയത്‌. സമയപരിധി കഴിഞ്ഞ സാഹചര്യത്തില്‍ പോലീസുകാരുടെ വിധി ഇനി മാവോയിസ്‌റ്റുക തീരുമാനിക്കുമെന്ന്‌ വക്‌താവ്‌ അവിനാശ്‌ അറിയിച്ചു.


മാധ്യമ ഓഫിസുകളില്‍ വിളിച്ചാണ്‌ മാവോയിസ്‌റ്റ് വക്‌താവ്‌ ഇക്കാര്യം അറിയിച്ചത്‌. ഇന്നു രാവിലെ 10 മണിക്കകം മാവോയിസ്‌റ്റ് പ്രവര്‍ത്തകരെ മോചിപ്പിക്കണം എന്നും അല്ലാത്ത പക്ഷം പോലീസുകാരെ വധിക്കുമെന്നുമാണു സര്‍ക്കാരിനെ അറിയിച്ചിരുന്നത്‌. ഇന്നലെ നാലുമണിക്കകം മാവോയിസ്‌റ്റ് മോചിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ടിരുന്നെങ്കിലും സര്‍ക്കാര്‍ അതിനു തയാറാകാതിരുന്നതിനെ തുടര്‍ന്ന്‌ ഇന്നു രാവിലെ വരെ സമയം നീട്ടി നല്‍കുകയായിരുന്നു. മാവോയിസ്‌റ്റുകളുടെ പിടിയില്‍ കഴിയുന്ന പോലീസുകാരും മാവോയിസ്‌റ്റുകളെ മോചിപ്പിച്ചു തങ്ങളുടെ ജീവന്‍ രക്ഷിക്കണമെന്നു സര്‍ക്കാരിനോട്‌ അപേക്ഷിച്ചിരുന്നു.

അതേസമയം, മാവോയിസ്‌റ്റുകള്‍ ബന്ദികളാക്കിയ പോലീസുകാരെ എത്രയും വേഗം രക്ഷപെടുത്തുമെന്നു ബിഹാര്‍ മുഖ്യമരന്തി നിതീഷ്‌ കുമാറും ഡിജിപി നീലമണി അറിയിച്ചു. ഞായറാഴ്‌ചയുണ്ടായ ഏറ്റുമുട്ടലിലാണ്‌ പോലീസ്‌ ഉദ്യോഗസ്‌ഥരെ മാവോയിസ്‌റ്റുകള്‍ ബന്ദികളാക്കിയത്‌. ഏറ്റുമുട്ടലില്‍ എട്ടു പോലീസുകാര്‍ കൊല്ലപ്പെട്ടിരുന്നു.

ഉത്തര ഗുജറാത്തില്‍ ഭൂചലനം: നാശനഷ്‌ടമില്ല

അഹമ്മദാബാദ്‌: ഉത്തര ഗുജറാത്തിലെ പത്താന്‍ ജില്ലയില്‍ ഭൂമികുലുക്കം. രാവിലെ 8.45 ന്‌ അനുഭവപ്പെട്ട ഭൂചലനത്തിന്റെ തീവ്രത റിക്‌ടര്‍ സ്‌കെയിലില്‍ 4.4 രേഖപ്പെടുത്തിയതായി ജില്ലാ കലക്‌ടര്‍ അറിയിച്ചു.

ഡല്‍ഹിയില്‍ കോളറയും

ന്യൂഡല്‍ഹി : ഡെംഗിപ്പനിക്കു പിന്നാലെ ഡല്‍ഹിയില്‍ കോളറയും പടര്‍ന്നു പിടിക്കുന്നതായി റിപ്പോര്‍ട്ട്. വടക്കന്‍ ഡല്‍ഹിയിലാണു രോഗം ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്തത്. കോളറ ബാധിച്ച 500 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഓഗസ്റ്റില്‍ പെയ്ത കനത്ത മഴയാണു രോഗം പടര്‍ന്നു പിടിക്കാന്‍ കാരണമായതെന്നു ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയിലെ ഏറ്റവുമധികം മഴയാണ് ഇക്കൊല്ലം ലഭിച്ചത്. 701.6 മില്ലിമീറ്റര്‍ മഴയാണു പെയ്തത്. കോളനികളെയാണു രോഗം ഏറ്റവുമധികം ബാധിച്ചത്. ശുദ്ധജലത്തിന്‍റെ ദൗര്‍ലഭ്യമാണു രോഗം പിടിപെടാനുള്ള കാരണം. ഈ മേഖലകളില്‍ ടാങ്കറുകളില്‍ ശുദ്ധജലമെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി കോര്‍പ്പറേഷന്‍ അറിയിച്ചു.
ഈ വര്‍ഷം 900 കോളറ കേസുകളാണു റിപ്പോര്‍ട്ട് ചെയ്തത്.

സോണിയാഗാന്ധി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

sonia-gandhi2111കാണ്‍ഗ്രസ്‌ അധ്യക്ഷസ്ഥാനത്തേക്ക്‌ സോണിയാഗാന്ധി ഇന്ന്‌ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌, പ്രണബ്‌ മുഖര്‍ജി, രാഹുല്‍ഗാന്ധി, വിവിധ പിസിസി അധ്യക്ഷര്‍ എന്നിവരും സോണിയയുടെ സ്ഥാനാര്‍ത്ഥിത്വത്തെ പിന്തുണച്ച്‌ പത്രികകള്‍ നല്‍കും. രാവിലെ പതിനൊന്ന്‌ മണിക്കാണ്‌ തെരഞ്ഞെടുപ്പ്‌ ചുമതല വഹിക്കുന്ന ഓസ്‌കാര്‍ ഫെര്‍ണാണ്‌ടസിന്‌ മുന്നില്‍ സോണിയാഗാന്ധി പത്രിക സമര്‍പ്പിക്കുക. കേരളത്തില്‍ നിന്നും

കാവി ഭീകരത താന്‍ ഉണ്ടാക്കിയ പദമല്ല

chidambaram_thumb_medium190_125 കാവി ഭീകരത താന്‍ ഉണ്ടാക്കിയ പദമല്ലെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം.അടുത്ത കാലത്തു ഹിന്ദു തീവ്രവാദികള്‍ ഏതാനും ബോംബ് സ്ഫോടനക്കേസുകളില്‍പ്പെട്ടതായി തെളിഞ്ഞിട്ടുണ്ട്. ഈ അര്‍ഥത്തിലാണ് ആ പദം പ്രയോഗിച്ചത്.