Category: Business Published on Friday, 04 November 2011 08:39
ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ
അഞ്ചാമത് സീസണില്‍ ഗ്രൂപ്പ് രജിസ്‌ട്രേഷനില്‍ വന്‍ വര്‍ധനവ് ഉണ്ടാവും. വിവിധ വ്യാപാര ഗ്രൂപ്പുകള്‍ ഷോപ്പിംഗ് ഫെസ്റ്റിവലില്‍ രജിസ്റ്റര്‍ ചെയ്‌ത് വരുന്നുണ്ട്. തിരുവനന്തപുരത്ത് മസ്‌കറ്റ് ഹോട്ടലില്‍ വെച്ച് നടന്ന ചടങ്ങില്‍ ഗ്രൂപ്പ് രജിസ്‌ട്രേഷന്റെ സംസ്ഥാന തല ഉദ്‌ഘാടനം ടൂറിസം വകുപ്പ് മന്ത്രി എ പി അനില്‍കുമാര്‍ നിര്‍വഹിച്ചു. പ്രശസ്‌ത ഗൃഹോപകരണ- ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളുടെ വിതരണ ശൃംഖലയായ ലാന്‍മാര്‍ക്കിന്റെ 147 സ്ഥാപനങ്ങള്‍ ഷോപ്പിംഗ് ഫെസ്റ്റിവലില്‍ അംഗങ്ങളായി.
ലാന്‍മാര്‍ക്കിനെ പോലുള്ള വ്യാപാര ശൃംഖലകള്‍ ഫെസ്‌ററിവല്‍ സീസണില്‍ വന്‍ ഇളവുകള്‍ കൊണ്ടുവരുന്നതിനെ പറ്റി ഗൗരവപരമായി ചിന്തിക്കണമെന്ന് മന്ത്രി അനില്‍കുമാര്‍ അഭ്യര്‍ത്ഥിച്ചു. അത്തരത്തിലുള്ള ഉദ്യമങ്ങളിലൂടെ സംസ്ഥാനത്ത് വന്‍ വ്യാപാര വര്‍ധനവ് ഉണ്ടാക്കാന്‍ സാധിക്കുമെന്ന് പ്രത്യാശിക്കുന്നതായി മന്ത്രി കൂട്ടിചേര്‍ത്തു. ലാന്‍മാര്‍ക്കിന് വേണ്ടി ജനറല്‍ മാനേജര്‍ ജോജോ ആന്റണി ജി കെ എസ് എഫ് അംഗത്വഫോമുകള്‍ മന്ത്രിക്ക് കൈമാറി. കഴിഞ്ഞ ഷോപ്പിംഗ് ഫെസ്റ്റിവല്‍ സീസണുകളിലുണ്ടായ വ്യാപാര വര്‍ധനവാണ് ഈ വര്‍ഷവും ജികെഎസ്‌എഫില്‍ അംഗമാവുന്നതിന് പ്രചോദനമായതെന്ന് ജോജോ ആന്റണി പറഞ്ഞു. ജികെഎസ്‌എഫ് ഡയറക്‌ടര്‍ ഡോ. രത്തന്‍കെല്‍ക്കര്‍ ചടങ്ങില്‍ സന്നിഹിതനായിരുന്നു.