Category: Hot Topic Published on Saturday, 05 November 2011 07:58
കൊച്ചി: വരാപ്പുഴ പീഡനക്കേസില്‍ ശോഭ ജോണ്‍ ഉള്‍പ്പെടെ അഞ്ചു പ്രതികളുടെ
ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസിലെ ഒന്നാം പ്രതിയായ ശോഭ ജോണിനു പുറമേ ഏഴാം പ്രതി പുഷ്പവതി, എട്ടാം പ്രതി വിനോദ് കുമാര്‍, പത്താം പ്രതി ജോഷി ജോസഫ്, 14-ാം പ്രതി താഹിറ എന്നിവരുടെ ജാമ്യാപേക്ഷകളാണ് ജസ്റീസ് കെ.ടി. ശങ്കരന്‍ തള്ളിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബാംഗളൂര്‍, കന്യാകുമാരി, കാസര്‍ഗോഡ്, വരാപ്പുഴ എന്നിവിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണു പ്രതികള്‍ക്കെതിരെയുള്ള കേസ്. അമ്മയില്‍ നിന്നു പെണ്‍കുട്ടിയെ വാങ്ങി ഇടനിലക്കാരിയായ ശോഭ ജോണ്‍ നിരവധി പേര്‍ക്കു കാഴ്ചവച്ചുവെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. ഏറെ വിവാദം സൃഷ്ടിച്ച തന്ത്രിക്കേസിലും ശോഭ ജോണ്‍ പ്രതിയാണ്.