Category: News Published on Friday, 04 November 2011 08:19
തൃശൂര്‍: സൗമ്യ വധക്കേസില്‍ വിരലടയാളം പ്രതി ഗോവിന്ദച്ചാമിയുടെതു തന്നെയാണെന്ന് തൃശൂര്‍ അതിവേഗ കോടതി സ്‌ഥിരീകരിച്ചു. തമിഴ്‌നാട്ടില്‍ സമാനമായ കേസുകളില്‍ പ്രതിയായിട്ടുള്ള ഗോവിന്ദച്ചാമിയുടെ വിരടലയാളം അവിടെനിന്നെത്തിയ വിദഗ്‌ധരാണ് തെളിയിച്ചത്. അഞ്ചു പേരുകളിലായി പല കേസുകളിലും പ്രതിയായിട്ടുള്ള ഗോവിന്ദച്ചാമിയെ വിരലടയാളം കൊണ്ട് തിരിച്ചറിഞ്ഞിരുന്നതായി വിദഗ്‌ധര്‍ കോടതിയില്‍ അറിയിച്ചു. രാജ, കൃഷ്‌ണന്‍, രമേശ്, ചാര്‍ളി എന്നീ പേരുകളിലാണ് തമിഴ്‌നാട് പോലീസ് സ്‌റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുള്ളത്. ചെന്നൈ ഫിംഗര്‍ പ്രിന്റ് ബ്യൂറോ എസ്.പി സി. സോമസുന്ദരന്‍, എസ്‌ഐ ആര്‍. മാലതി എന്നിവരെയാണ് കോടതി വിസ്‌തരിച്ചത്.
മുന്‍പ് ഇയാള്‍ ശിക്ഷിക്കപ്പെട്ട കേസുകളുടെ വിവരം പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചു. കോടതിയില്‍ വിചാരണ പുരോഗമിക്കുകയാണ്. കേസില്‍ ഗോവിന്ദച്ചാമി കുറ്റക്കാരാണെന്ന് വിധി കോടതി ഇന്നുതന്നെ ശിക്ഷയും വിധിച്ചേക്കും.