Home
Category: National
Published on Friday, 04 November 2011 08:06
ഡല്‍ഹി: ശീതകാല സമ്മേളനത്തില്‍ ജനലോക്‌പാല്‍ ബില്‍ പാസാക്കിയില്ല എങ്കില്‍
വരുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ പ്രചാരണം നടത്തുമെന്ന് അണ്ണാ ഹസാരെ വ്യക്‌തമാക്കി. ബില്ലിനെ ദുര്‍ബലമാക്കാനുളള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത് എന്നും ഹസാരെ കുറ്റപ്പെടുത്തുന്നു.
ഒരു പാര്‍ട്ടിയെയും പേരെടുത്ത് പരാമര്‍ശിക്കില്ല എന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍, ജനലോക്‌പാല്‍ ബില്‍ പാസാക്കിയില്ല എങ്കില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യരുത് എന്ന് ഇപ്പോള്‍ വ്യക്‌തിപരമായി ആവശ്യപ്പെടുകയാണെന്നും ഹസാരെ ന്യൂഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഹിസാറില്‍ കോണ്‍ഗ്രസ് സ്‌ഥാനാര്‍ത്ഥിക്ക് കെട്ടിവച്ച തുക നഷ്‌ടമായതും ഹസാരെ ചൂണ്ടിക്കാട്ടി. എന്നാല്‍, കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ കാര്യമായ വ്യത്യാസമില്ല എന്നും ഹസാരെ പറഞ്ഞു.