Category: National Published on Thursday, 03 November 2011 12:17
ശ്രീനഗര്‍: ഡല്‍ഹി ഹൈക്കോടതി സ്ഫോടനവുമായി ബന്ധപ്പെട്ട് രണ്ടു ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരെ കാഷ്മീരില്‍ അറസ്റു ചെയ്തു.
ഹിസ്ബൂള്‍ ഭീകരരായ മന്‍സൂര്‍ അഹമ്മദ്, മുഷ്താഖ് അഹമ്മദ് എന്നിവരെയാണ് ഉദംപൂര്‍ ജില്ലയില്‍ നിന്ന് അറസ്റു ചെയ്തത്. ഇവരെ പോലീസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറി. സെപ്റ്റംബര്‍ ഏഴിന് നടന്ന സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെന്ന് കരുതുന്ന അക്രം മാലിക്ക്, അമീര്‍ അലി മാലിക്ക്, ഷെയ്ഖ് ഷക്കീല്‍ എന്നിവര്‍ക്ക് ഒളിച്ചുതാമസിക്കാന്‍ അവസരമൊരുക്കിക്കൊടുത്തുവെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്.