Haze

Trivandrum, India

27°C

Haze

Humidity: 84%

Wind: N at 4 mph

Live cricket score
Useful links

Services

ഗുരുദാസന്‍ രാജിവയ്ക്കണം

v_muradharan_bjp

മലപ്പുറം മദ്യദുരന്തത്തിന്‍റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് എക്സൈസ് മന്ത്രി പി.കെ. ഗുരുദാസന്‍ രാജിവയ്ക്കണമെന്നു ബിജെപി സംസ്ഥാന പ്രസിഡന്‍റ് വി. മുരളീധരന്‍. മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായം പത്തു ലക്ഷമായി ഉയര്‍ത്തണം. ഉദ്യോഗസ്ഥര്‍ക്കെതിരേ കൊലക്കുറ്റത്തിനു കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മരിച്ചവരുടെ ബന്ധുക്കളെ അദ്ദേഹം സന്ദര്‍ശിച്ചു.

ഹര്‍ജി സുപ്രീംകോടതി തളളി

supreme_12ന്യുഡല്‍ഹി : ആലത്തൂര്‍ എംപി പി.കെ. ബിജുവിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തളളി. പട്ടികജാതി സംവരണ മണ്ഡലത്തില്‍ മത്സരിക്കാന്‍ ബിജുവിന് അര്‍ഹതയില്ലെന്നായിരുന്നു ഹര്‍ജിക്കാരന്‍റെ വാദം. ചേരമര്‍ - പുലയ

ജുഡീഷ്യല്‍ അന്വേഷണം വേണം

ramesh_chennithala-6കൊല്ലം : വ്യാജമദ്യ ദുരന്തത്തെക്കുറിച്ചു ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നു കെപിസിസി പ്രസിഡന്‍റ് രമേശ് ചെന്നിത്തല. സംസ്ഥാന സര്‍ക്കാരിന്‍റെ അനാസ്ഥയാണ് ഇത്തരം ദുരന്തങ്ങളുണ്ടാകാന്‍ പ്രധാന കാരണം. വ്യാജ മദ്യം ഒഴുക്കുന്നവരെ സംരക്ഷിക്കുന്ന നടപടിയാണു സര്‍ക്കാരിന്‍റേതെന്നു ചെന്നിത്തല ആരോപിച്ചു.

അധ്യാപകരും വിദ്യാര്‍ഥികളും പ്രതിഷേധിച്ചു

p.j._joseph_23തൊടുപുഴ : അധ്യാപകനെ പുറത്താക്കിയ മാനെജ്മെന്‍റ് നടപടിക്കെതിരേ ന്യൂമാന്‍ കോളെജ് അധ്യാപകരും വിദ്യാര്‍ഥികളും പ്രതിഷേധിച്ചു. അധ്യാപകര്‍ കൂട്ട അവധിയെടുത്തു. പ്രതിഷേധ സൂചകമായി വിദ്യാര്‍ഥികള്‍ പഠിപ്പു മുടക്കി. കറുത്ത ബാഡ്ജ് ധരിച്ചാണ് അധ്യാപകര്‍ കോളെജിലെത്തിയത്.

സമിതിക്കു ഇന്നു തെളിവുകള്‍ നല്‍കും

mullaperiyarന്യൂഡല്‍ഹി : മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതിക്കു മുന്നില്‍ കേരളം ഇന്നു കൂടുതല്‍ തെളിവുകള്‍ നല്‍കും. നേരത്തെ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കാന്‍ കഴിയാതിരുന്ന തെളിവുകളാണിവ. മൂന്നു വിദഗ്ധരെ സാക്ഷികളാക്കുകയും ചെയ്യും. ഇതിന് അനുമതി നേടിയിട്ടുണ്ട്.

വോട്ടെടുപ്പ്‌ നീതിപൂര്‍വ്വമെന്ന്‌ വെള്ളാപ്പള്ളി

vellapally_nadeshanഎസ്‌.എന്‍.ഡി.പി യോഗം വോട്ടെടുപ്പ്‌ നീതിപൂര്‍വ്വമായി തുടരുകയാണെന്ന്‌ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. മറ്റ്‌ തടസ്സങ്ങളൊന്നുമില്ല. സമാധാനപരമായി വോട്ടെടുപ്പ്‌ നടത്താന്‍ സര്‍ക്കാരിന്റെ സഹായം ലഭിക്കുന്നുണ്‌ട്‌. ധര്‍മ്മവേദിയുടേത്‌ ക്വട്ടേഷന്‍ സംസ്‌ക്കാരമാണ്‌. തോല്‍ക്കുമെന്ന്‌ ഉറപ്പായപ്പോഴാണ്‌ പ്രതിഷേധവുമായി ധര്‍മ്മ വേദി എത്തിയത്‌. പോലീസ്‌ സ്റ്റേഷനില്‍ നിരാഹാരം കിടന്നതുകൊണ്‌ട്‌ ഗോകുലം ഗോപാലന്റെ ശരീരത്തിന്‌ ഗുണം കിട്ടുമെന്നല്ലാതെ മറ്റ്‌ കാര്യമൊന്നുമില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

നിരോധിച്ച കാരിബാഗുകള്‍ വീണ്ടും വിപണിയില്‍

പത്തനാപുരം: നിരോധനം പ്രഖ്യാപനത്തിലൊതുങ്ങി. നിരോധിച്ച പ്ലാസ്റ്റിക്‌ കാരിബാഗുകള്‍ വിപണികളില്‍ വീണ്ടും സജീവമായി. റീസൈക്ലിംഗ്‌ നടത്താന്‍ കഴിയാത്ത പ്ലാസ്റ്റിക്‌ പരിസരമലിനീകരണത്തിന്‌ കാരണമാകുമെന്നതിനാലാണ്‌ നിരോധിച്ചത്‌. 30 മൈക്രോണില്‍ കുറഞ്ഞ കനമുള്ള കാരിബാഗ്‌ അടക്കമുള്ള പ്ലാസ്റ്റിക്‌ ഉപകരണങ്ങളുടെ നിര്‍മാണം, പ്രദര്‍ശനം, വില്‍പന എന്നിവയും ഇവയില്‍ സാധനങ്ങള്‍ നല്‍കുന്നതും നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌. എന്നാല്‍ നിരോധനം കാറ്റില്‍പറത്തി വ്യാപകമായ തോതിലാണ്‌ വിപണിയിലെത്തിച്ചിരിക്കുന്നത്‌. നിര്‍മാതാക്കളുടെ പേരുംമറ്റും വ്യക്തമായി രേഖപ്പെടുത്തണമെന്ന വ്യവസ്ഥയും പാലിക്കപ്പെടുന്നില്ല. അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നിന്നും ഇരുപതും ഇരുപത്തഞ്ചും മൈക്രോണ്‍ കനമുള്ള പ്ലാസ്റ്റിക്‌ കാരിബാഗുകള്‍ യാതൊരു മാനദണ്‌ഡവും പാലിക്കാതെ ടണ്‍കണക്കിനാണ്‌ സംസ്ഥാനത്ത്‌ എത്തിച്ചിരിക്കുന്നത്‌. ഉപഭോക്താക്കളില്‍ നിന്ന്‌ വില ഈടാക്കാനാവാത്തതിനാലും വിലക്കുറവുമായതിനാല്‍ സൗജന്യമായി നല്‍കാന്‍ കഴിയുമെന്നതിനാലുമാണ്‌ വ്യാപാരികളും മറ്റും ഇത്‌ വാങ്ങിക്കൂട്ടുന്നത്‌.

വിഐപി ആണോ? ചെക്ക്‌ പോസ്റ്റില്‍ പരിശോധന വേണ്ട !

തിരുവനന്തപുരം: സംഘടനകളുടെയും വിഐപികളുടെയും വാഹനങ്ങള്‍ തടഞ്ഞ്‌ നിര്‍ത്തി പരിശോധിക്കാന്‍ അവകാശമില്ലെന്ന്‌ അധികൃതര്‍. അതേസമയം തമിഴ്‌നാട്ടില്‍ നിന്ന്‌ കേരളത്തിലേക്ക്‌ വരുന്ന വ്യാജ വാഹനങ്ങളുടെ എണ്ണം വര്‍ധിക്കുന്നത്‌ പൊലീസിനും തലവേദനയായി. വിഐപികളുടെ പേരില്‍ ദിനംപ്രതി എത്തുന്നവയില്‍ ശരിയായവ എത്രയെന്ന്‌ തിരിച്ചറിയാന്‍ അധികൃതര്‍ക്കായിട്ടില്ല. തടഞ്ഞ്‌ നിര്‍ത്തിയാലുണ്ടാകുന്ന പൊല്ലാപ്പ്‌ ഭയന്ന്‌ ചെക്ക്‌ പോസ്റ്റുകാരും ഇതിന്‌ മെനക്കെടാറില്ല. സ്‌പിരിറ്റ്‌ കടത്തുകാര്‍ മുതല്‍ വിധ്വംസക പ്രവര്‍ത്തകര്‍ക്കുവരെ കനടന്നു പോകാനുള്ള ഒരു മറയായി ഇത്‌ മാറിയെന്ന്‌ അധികൃതര്‍ തന്നെ സമ്മതിക്കുന്നു. മനുഷ്യാവകാശ സംഘടനയുടെ മറവില്‍ രാത്രികാലങ്ങളില്‍ ഓടിയിരുന്ന രണ്ട്‌ വാഹനങ്ങളെ കഴിഞ്ഞ ദിവസം പൊഴിയൂര്‍ പൊലീസ്‌ പിടികൂടിയതോടെയാണ്‌ കൂടുതല്‍ കാര്യങ്ങള്‍ പുറത്തായത്‌. തമിഴ്‌നാട്‌ കന്യാകുമാരി ജില്ല കേന്ദ്രീകരിച്ച്‌ അടുത്ത കാലത്തായി സാമൂഹ്യ സംഘടനയെന്ന പേരില്‍ നിരവധി വ്യാജ ചാരിറ്റബിള്‍ സൊസൈറ്റികള്‍ രൂപമെടുത്തതായി പറയപ്പെടുന്നു. ഇവയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെ സംഘടന കെട്ടുറപ്പോ ഒന്നും വ്യക്തമല്ല. സംഘടനകളുടെ ബോര്‍ഡും ലൈറ്റുകളും ഘടിപ്പിച്ച്‌ പറക്കുന്ന വാഹനങ്ങളെ പരിശോധിക്കാനോ നടപടിയെടുക്കാനോ ചെക്ക്‌ പോസ്റ്റധികൃതരും തയ്യാറല്ല. അമരവിള, ആറ്റുപുറം ചെക്ക്‌ പോസ്റ്റുകള്‍ വഴിയും നിരവധി വാഹനങ്ങള്‍ ഇപ്രകാരം കടന്നുപോകുന്നുണ്ട്‌. ഹെഡ്‌ ലൈറ്റ്‌ തെളിച്ച്‌ വരുന്നതിനാല്‍ വിഐപികള്‍ എന്നു കരുതി ബാരിക്കേഡുകള്‍ ഉയര്‍ത്തി വാഹനം കടന്നുപോകാന്‍ അനുവദിക്കുകയാണ്‌ ചെക്ക്‌ പോസ്റ്റധികൃതര്‍ ചെയ്യുന്നത്‌. തമിഴ്‌നാട്‌ രാഷ്‌ട്രീയ പാര്‍ട്ടികളുടെ കൊടികളും നേതാക്കളുടെ ഫോട്ടോയും ഒട്ടിച്ച്‌ അതിര്‍ത്തി കടന്നെത്തുന്ന ആഡംബര വാഹനങ്ങളുടെ എണ്ണവും കുറവല്ല. നേതാക്കളുടെ വാഹനം എന്ന കാരണത്താല്‍ പരിശോധനയില്ലാത്തതും ഒരു വിഭാഗത്തിന്‌ അനുഗ്രഹമാകാറുണ്ട്‌. കൂടാതെ ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥരുടെ വാഹനങ്ങളില്‍ പതിക്കുന്ന നക്ഷത്ര ചിഹ്നങ്ങള്‍ പതിച്ച്‌ നിരവധി വാഹനങ്ങള്‍ അതിര്‍ത്തിക്കങ്ങോട്ടും ഇങ്ങോട്ടും കടന്നു പോകുന്നുണ്ട്‌. കറുത്ത ഗ്ലാസുകള്‍ ഉയര്‍ത്തി പോകുന്ന ഇത്തരം കാറുകള്‍ക്കുള്ളില്‍ പോകുന്നവര്‍ എത്ര പേര്‍ ഉണ്ടെന്നോ പുറത്ത്‌ നില്‍ക്കുന്നവര്‍ക്ക്‌ അറിയാനും സാധ്യമല്ല. രോഗികളെ കൊണ്ടു പോകുന്ന ആംബുലന്‍സുകള്‍ കേന്ദ്രീകരിച്ച്‌ കുറച്ച്‌കാലം മുന്‍പ്‌ വരെ സ്‌പിരിറ്റ്‌ കടത്തിയിരുന്നു. പൊലീസ്‌ പിടികൂടിയതോടെ ഒരു പരിധിവരെ അവസാനിച്ചവെന്ന്‌ അധികൃതര്‍ അവകാശപ്പെടുന്നു. എന്നാല്‍ ആംബുലന്‍സുകള്‍ തടഞ്ഞ്‌ നിര്‍ത്തിയാലുണ്ടാകുന്ന ബുദ്ധിമുട്ടുകളും അധികൃതര്‍ കണക്കിലെടുക്കുന്നു.

മനുഷ്യര്‍ നായ്‌ക്കള്‍ക്ക്‌ ഭക്ഷണമാകുന്നു

ആലപ്പുഴ: ജില്ലയിലെമ്പാടുമുള്ള നിരത്തുകള്‍ തെരുവുനായ്‌ക്കള്‍ കൈയേറുമ്പോള്‍ ഇതു തടയാന്‍ നടപടിയെടുക്കേണ്ട തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ ജനങ്ങളുടെ ജീവനുനേരേ ഉയരുന്ന ഈ വെല്ലുവിളി കണ്ടില്ലെന്നു നടിക്കുന്നു. ഏറെയും വിദ്യാര്‍ഥികള്‍ക്കും പിഞ്ചു കുട്ടികള്‍ക്കുമാണ്‌ തെരുവുനായ്‌ക്കളുടെ ആക്രമണത്തില്‍ പരിക്കേല്‍ക്കുന്നത്‌. പുലര്‍ച്ചെ പത്രം വില്‍ക്കാന്‍ പോകുന്ന ഏജന്റുമാരും രാത്രി വൈകി യാത്രചെയ്യുന്നവരും നായ്‌ക്കളുടെ ആക്രമണത്തിനിരയാകുന്നുണ്ട്‌. ദേശീയപാതയിലും ജില്ലയിലെ ഗ്രാമീണറോഡുകളിലും കൂട്ടംകൂട്ടമായി നിലയുറപ്പിക്കുന്ന തെരുവുനായ്‌ക്കള്‍ വാഹനങ്ങളില്‍ പോകുന്നവരെ പിന്തുടര്‍ന്ന്‌ ഓടി ഇവരെ കടിച്ചുപരിക്കേല്‍പ്പിക്കുകയാണ്‌. കാല്‍നടയാത്രക്കാരും നായ്‌ക്കളുടെ ഭക്ഷണമാകുകയാണ്‌. ദേശീയപാതയില്‍ തലങ്ങും വിലങ്ങും പായുന്ന നായ്‌ക്കള്‍ വാഹനാപകടങ്ങളും നിരവധിയുണ്ടാക്കുന്നുണ്ട്‌. ദേശീയപാതയിലേയും ഇടറോഡുകളിലേയും മാലിന്യങ്ങള്‍ തള്ളുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ്‌ നായ്‌ക്കളുടെ വിഹാരം. ഇറച്ചിക്കടകളും കോഴിവില്‌്‌്‌പനകേന്ദ്രങ്ങളും മാലിന്യങ്ങള്‍ തള്ളുന്ന സ്ഥലങ്ങളും കേന്ദ്രീകരിച്ച്‌ നായ്‌ക്കളുടെ വന്‍സംഘം തന്നെയാണ്‌ ക്യാമ്പുചെയ്യുന്നത്‌. ഇവര്‍ക്ക്‌ ഇവിടെ നിന്ന്‌ ആവശ്യത്തിനു ഭക്ഷണം ലഭിക്കാതെ വരുമ്പോഴാണ്‌ പരിസരത്തുകൂടി വരുന്ന മനുഷ്യരെ ഇവര്‍ ഭക്ഷണമാക്കുന്നത്‌. കുട്ടികളേയും മനുഷ്യരേയും കൂട്ടത്തോടെ കടിച്ചുവീഴ്‌ത്തുന്ന നായ്‌ക്കള്‍ ഇവര്‍ നിലത്തുവീണുകഴിയുമ്പോള്‍ ദേഹത്തുനിന്ന്‌ മാംസം കടിച്ചുവലിക്കുകയാണ്‌. നായ്‌ക്കളുടെ കൂട്ടത്തോടെയുള്ള ആക്രമണത്തില്‍ നിന്ന്‌ രക്ഷപ്പെടുത്താനായി പിഞ്ചുകുട്ടികളും മറ്റും വാവിട്ടുകരയുന്ന കാഴ്‌ച ഹൃദയഭേദകമാണ്‌. ഈയിടെ ഇത്തരത്തില്‍ സ്‌കൂള്‍വിട്ട്‌ വീട്ടിലേക്കു മടങ്ങിയ ആലപ്പുഴ സക്കറിയാബസാറിലെ രണ്ടുകുട്ടികളെ നായ്‌ക്കള്‍ കടിച്ചുകീറി. ദേവസ്വം പുരയിടത്തില്‍ കലാമിന്റെ മകന്‍ അന്‍വര്‍ (ഒമ്പത്‌), സുബൈറിന്റെ മകന്‍ നിസാര്‍ (12) എന്നിവരെയാണ്‌ നായ്‌ക്കള്‍ കടിച്ചുകീറിയത്‌. ആലപ്പുഴ മുഹമ്മദന്‍സ്‌ സ്‌കൂളിലെ നാലും ഏഴും ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണിവര്‍. സ്‌കൂള്‍ വിട്ട്‌ കളിചിരികളുമായി മടങ്ങിയ ഇവര്‍ ആലി മുഹമ്മദ്‌ റോഡിലെ ഇറച്ചിക്കടയ്‌ക്കു മുമ്പിലെത്തിയപ്പോള്‍ ആക്രമിക്കപ്പെടുകയായിരുന്നു. ഇവരുടെ മധ്യത്തിലേക്കു ചാടിവീണ നായ്‌ക്കള്‍ ഇവരെ കടിച്ചുകീറി. തുടര്‍ന്ന്‌ ഓടിക്കൂടിയ നാട്ടുകാരാണ്‌ നായ്‌ക്കളില്‍ നിന്നും കുട്ടികളെ രക്ഷിച്ചത്‌. സമീപത്തെ ഇറച്ചിക്കടയില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ ഭക്ഷിക്കാനാണ്‌ നായ്‌ക്കള്‍ ഇവിടെയെത്തുന്നത്‌. ഇവിടെനിന്നുള്ള മൃഗങ്ങളുടെ രക്തവും മറ്റും അടുത്തുള്ള ഓടയിലും മറ്റും കെട്ടിക്കിടക്കുന്നത്‌ രോഗങ്ങള്‍ക്കും കാരണമാക്കുന്നുണ്ട്‌. ഇവിടുത്തെ വൃത്തിഹീനമായ അന്തരീക്ഷം കാട്ടി പലതവണ നഗരസഭാ ചെയര്‍മാനും അധികൃതര്‍ക്കും പരാതി നല്‍കിയെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്ന്‌ നാട്ടുകാര്‍ പറയുന്നു. റോഡ്‌ സൈഡുകളില്‍ നിക്ഷേപിക്കുന്ന മാലിന്യങ്ങളും അറവുശാലയിലെ മാലിന്യങ്ങളും യഥാസമയം വാരിമാറ്റാന്‍ നടപടി സ്വീകരിക്കുകയും തെരുവുനായ്‌ക്കളെ കൊല്ലാനുള്ള നിയമം ശക്തമാക്കുകയും ചെയ്‌തെങ്കിലേ മനുഷ്യജീവന്‌ നായ്‌ക്കളില്‍ നിന്നും സുരക്ഷ ലഭിക്കൂ. ഇതിന്‌ സര്‍ക്കാര്‍തലത്തില്‍ തന്നെ നീക്കം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്‌.

കൊല്ലത്ത്‌ കായല്‍ ടൂറിസം പദ്ധതി

കൊല്ലം: കരുനാഗപ്പള്ളി-ആലുംകടവ്‌ കേന്ദ്രീകരിച്ച്‌ കായല്‍ ടൂറിസത്തിനുള്ള സാധ്യത തെളിയുന്നു. പന്ത്രണ്ടാം ധനകാര്യ കമ്മീഷന്റെ സഹായത്തോടെ ഉള്‍നാടന്‍ ജലഗതാഗതവകുപ്പ്‌ ആധുനിക രീതിയിലുള്ള ബോട്ട്‌ജട്ടികള്‍ നിര്‍മിച്ചതോടെയാണ്‌ കായല്‍ ടൂറിസത്തിനുള്ള വഴി തുറന്നത്‌. വള്ളിക്കാവ്‌, ആലുംകടവ്‌, കന്നേറ്റി തുടങ്ങിയ സ്ഥലങ്ങളിലെ ബോട്ട്‌ജട്ടികളുടെ നിര്‍മാണം പൂര്‍ത്തിയായി. മൂന്ന്‌ ബോട്ട്‌ജട്ടികള്‍ക്കും കൂടി 30 ലക്ഷം രൂപയാണ്‌ ചെലവഴിച്ചത്‌. കോഴിക്കോട്‌ എസ്‌ വിമാര്‍ക്കറ്റില്‍ 15 ലക്ഷം രൂപ ചെലവഴിച്ച്‌ നിര്‍മിക്കുന്ന ബോട്ട്‌ജട്ടിയുടെ പ്രാരംഭ ജോലികള്‍ ആരംഭിച്ചു. പള്ളിക്കലാര്‍, ടി.എസ്‌ കനാല്‍, വട്ടക്കായല്‍ എന്നിവയെ സമന്വയിപ്പിച്ചാണ്‌ ബോട്ട്‌ജട്ടികള്‍ നിര്‍മിച്ചിരിക്കുന്നത്‌. 400 ഏക്കര്‍ വിസ്‌തൃതിയുള്ള കൊതിമുക്ക്‌ വട്ടക്കായല്‍ വിനോദസഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങളാണ്‌. കൊല്ലത്തു നിന്നും ആലപ്പുഴ, കോട്ടയം ഭാഗത്തേക്ക്‌ ഹൗസ്‌ബോട്ടുകളില്‍ പോകുന്ന വിനോദസഞ്ചാരികള്‍ ഒരുദിവസം വട്ടക്കായലില്‍ പ്രകൃതിസൗന്ദര്യം ആസ്വദിച്ച്‌ ചെലവഴിക്കാറുണ്ട്‌. ജലോത്സവം നടക്കുന്ന കന്നേറ്റി കായലും ചന്തക്കായലുമെല്ലാം പ്രകൃതിരമണീയ സ്ഥലങ്ങളാണ്‌. പള്ളിക്കലാര്‍ കടന്നുപോകുന്ന കന്നേറ്റി പാലത്തിനു സമീപമായാണ്‌ പുരാതനമായ കൊല്ലക മാര്‍ത്തോമാ പള്ളിയും സ്ഥിതി ചെയ്യുന്നത്‌. കായല്‍ ടൂറിസത്തിന്റെ അനന്തസാധ്യതകള്‍ മനസ്സിലാക്കിയാണ്‌ ആലുംകടവില്‍ ഗ്രീന്‍ ചാനല്‍ സര്‍ക്കാര്‍ നിര്‍മിച്ചത്‌. കായല്‍പരപ്പില്‍ നിര്‍മിച്ചിരിക്കുന്ന ഗ്രീന്‍ചാനല്‍ വിനോദ സഞ്ചാരികളുടെ ഇടത്താവളം കൂടിയാണ്‌. അഴീക്കല്‍, കായംകുളം തുറമുഖത്തിന്റെ പുലിമുട്ടിന്‌ സമാന്തരമായി രൂപം കൊണ്ട ബീച്ചും സൂര്യാസ്‌മതയവും ദര്‍ശിക്കാന്‍ നൂറുകണക്കിന്‌ ആളുകളാണ്‌ എത്തുന്നത്‌.
SocialTwist Tell-a-Friend