Home
Category: Headlines
Published on Friday, 04 November 2011 08:49
നെടുമ്പാശേരി : എയര്‍ ഇന്ത്യയുടെ ഗ്രൌണ്ട് ഹാന്‍ഡലിംഗ് ജോലികള്‍ ചെയ്യുന്ന
ജീവനക്കാര്‍ ഇന്ന് രാവിലെ രണ്ട് മണിക്കൂറോളം പണിമുടക്കി. ഈ സമയത്ത് പോകേണ്ടിയിരുന്ന എയര്‍ ഇന്ത്യയുടെ ദമാം, ഷാര്‍ജ, സലാല ഫ്ളൈറ്റുകള്‍ അരമണിക്കൂര്‍ വൈകി. 45 ജീവനക്കാരാണ് സമരം നടത്തിയത്. മൂന്നു വര്‍ഷത്തെ കരാറില്‍ നിയമനം നല്‍കിയിരുന്ന 12 പേരെ കാലാവധി കഴിഞ്ഞപ്പോള്‍ പിരിച്ചുവിടാന്‍ നടപടി സ്വീകരിച്ചതാണ് പ്രശ്നമായത്. ഒത്തുതീര്‍പ്പ് എന്ന നിലയില്‍ ഇവരെ വീണ്ടും ജോലിയില്‍ തുടരാന്‍ എയര്‍ ഇന്ത്യ അനുവദിച്ചതോടെയാണ് സമരം പിന്‍വലിച്ചത്.