ജ്യോതിശാസ്‌ത്ര ഗവേഷണരംഗത്ത് നിര്‍ണായക കാല്‍വയ്‌പ്പാകുകയാണ് സൗരയൂഥത്തിലെ പുതിയ ഗ്രഹങ്ങളുടെ കണെ്‌ടത്തല്‍. സ്വിറ്റ്‌സര്‍ലന്റിലെ ജനീവാ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് അഞ്ച് ഗ്രഹങ്ങളുള്ള ഏറ്റവും വലിയ സൗരയൂഥാന്തര ഗ്രഹങ്ങളെ കണെ്‌ടത്തിയത്.
കോഴിക്കോട്: കണ്ണൂര്‍ ആറളം വന്യജീവി സങ്കേതത്തില്‍ നിന്നും ക്യാറ്റ്ഫിഷ് ഇനത്തില്‍പ്പെട്ട ശുദ്ധജല മല്‍സ്യത്തെ കണ്ടെത്തി. ‘ഗ്ലൈപ്‌റ്റോതൊറാക്‌സ് മലബാറെന്‍സിസ് ‘വളപട്ടണം നദിയുടെ കൈവഴിയായ ഉരുട്ടിപ്പുഴയില്‍
ലണ്ടന്‍: ആഗോളതാപനവും സമുദ്രനിരപ്പ് വര്‍ധനയും തമ്മില്‍ ബന്ധമുണ്ടെന്ന വ്യക്തമാക്കുന്ന പഠനറിപ്പോര്‍ട്ട് പുറത്തിറങ്ങി. അന്റാന്‍രാര്‍ട്ടിക് പ്രദേശത്തെ മഞ്ഞുമലകള്‍ ഉരുകുന്നതുമൂലം സമുദ്രത്തിലെ ദലനിരപ്പ് 10 ശതമാനം വരെ
ഹൈദരാബാദ്: ബയോടെക്‌നോളജി രംഗത്ത് വിപ്ലവം ഉണ്ടാക്കാന്‍ സഹായകമാകുന്ന എന്‍സൈമുകള്‍ ഉത്പ്പാദിപ്പിക്കുന്ന രണ്ട് ബാക്ടീരിയകളെ ആര്‍ട്ടിക് പ്രദേശത്തുനിന്നും കണ്ടെത്തി. ‘സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ്
വാഷിംഗ്ടണ്‍: സമുദ്രത്തിന്റെ അടിത്തട്ടില്‍ ജീവിക്കുന്ന സൂക്ഷ്മജീവിവര്‍ഗ്ഗം കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്നുവെന്ന് ശാസ്ത്രഞ്ജര്‍ കണ്ടെത്തി. സിഡ്‌നിയിലെ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി ശാസ്ത്രഞ്ജന്‍ ജെസ്റ്റിന്‍ സെയ്മറാണ് പുതിയ കണ്ടുപിടിത്തത്തെക്കുറിച്ച് ‘സയന്‍സ്’ ജേര്‍ണലില്‍ സൂചിപ്പിച്ചിരിക്കുന്നത്.
സമുദ്രാന്തര്‍ഭാഗത്തെ സൂക്ഷ്മജീവികള്‍ അവയുടെ പരിസ്ഥിതിയുമായി നടത്തുന്ന പ്രതിപ്രവര്‍ത്തനത്തിന്റെ ഫലമായി ഉത്പ്പാദിപ്പിക്കുന്ന രാസവസ്തുക്കള്‍ സമുദ്രജലത്തിന്റെ ഘടനയെയും അതുവഴി മഴമേഘങ്ങളുടെ രൂപീകരണത്തെയും സ്വാധീനിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.
മച്ചുസാറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ ശാസ്ത്രഞ്ജന്‍ പ്രൊഫ. റോമന്‍ സ്‌റ്റോക്കര്‍ ഇക്കാര്യം ‘മൈക്രോഫഌയിഡിക് ടെക്‌നോളജി ‘ യുടെ സഹായത്തോടെ രേഖപ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനത്തെ 80 ശതമാനം കിണറുകളിലും കോളിഫോം ബാക്‌ടീരിയ കണെ്‌ടത്തിയതായി ജലവിഭവ മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു. 2008-മുതലാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. 998 കിണറുകളാണ് പരിശോധനയ്‌ക്ക് വിധേയമാക്കിയത്. രണ്‌ടാംഘട്ട പഠനം ആരംഭിച്ച് കഴിഞ്ഞു. 396 കിണറുകള്‍ കേന്ദ്രീകരിച്ചാണ് രണ്‌ടാംഘട്ട പഠനമെന്നും എന്‍ കെ പ്രേമചന്ദ്രന്‍ നിയമസഭയില്‍ പറഞ്ഞു. എ പി അനില്‍കുമാറിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
പിഎസ്‌എല്‍വി സി 15 ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നായിരുന്നു വിക്ഷേപണം. ഇന്ത്യയുടേതടക്കം അഞ്ച് ഉപഗ്രഹങ്ങള്‍ പിഎസ്‌എല്‍വി സി 15 ഭ്രമണപഥത്തില്‍ എത്തിച്ചു. പിഎസ്‌എല്‍വി സി 15ന്റെ വിക്ഷേപണം ഐഎസ്‌ആര്‍ഒയുടെ ചരിത്രത്തിലെ നാഴികക്കല്ലാണെന്ന് ചെയര്‍മാന്‍ കെ. രാധാകൃഷ്‌ണന്‍ പറഞ്ഞു.
ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ചെടുത്ത ആണവവാഹക ശേഷിയുള്ള ബാലസ്റ്റിക് മിസൈല്‍ പൃഥ്വി 2 വിജയകരമായി പരീക്ഷിച്ചു. ഒറീസ തീരത്ത് നിന്നും 15 കിലോമീറ്റര്‍ അകലെ ചങ്‌പൂരില്‍ വെച്ച് രാവിലെ 6.50 നായിരുന്നു വിക്ഷേപണം. 350 കിലോമീറ്റര്‍ ദൂരപരിധിയിലുള്ള മിസൈലിന് 500 കിലോ ഭാരവാഹക ശേഷിയുണ്‌ട്. സൈന്യത്തിന്റെ പ്രത്യേക വിഭാഗമായ എസ്‌എഫ്‌സിയാണ് പരീക്ഷണം നടത്തിയത്. സൈനിക ഓഫീസര്‍മാരുടേയും ശസ്‌ത്രജ്ഞന്മാരുടേയും സാന്നിധ്യത്തിലാണ് വിക്ഷേപണം നടത്തിയത്. കഴിഞ്ഞ മാര്‍ച്ച് 27 നും പൃഥ്വി രണ്‌ട് മിസൈല്‍ വിജയകരമായി പരീക്ഷണം നടത്തിയിരുന്നു.
ടെലിവിഷന്‍ ഉള്‍പ്പെടെയുള്ള ഭൂമിയിലെ അതിനൂതന ആശയവിനിമയ സംവിധാനങ്ങളെപ്പോലും താറുമാറാക്കും വിധം ബഹിരാകാശം മാലിന്യകൂമ്പാരമായി മാറുകയാണെന്ന് അമേരിക്കന്‍ പ്രതിരോധ വകുപ്പിന്റെ മുന്നറിയിപ്പ്. ഭ്രമണവൃത്തത്തില്‍ അടിഞ്ഞുകൂടിയിരിക്കുന്ന ഉപഗ്രഹാവശിഷ്‌ടങ്ങളും കൃത്രിമ ഉപഗ്രങ്ങളുടെ ആധിക്യവും താങ്ങാവുന്നതിന് അപ്പുറമാണെന്നും ഉപഗ്രഹങ്ങള്‍ കൂട്ടിയിടിച്ചുള്ള വന്‍ ദുരന്തമാണ് ഭൂമിയെ കാത്തിരിക്കുന്നതെന്നും പെന്റഗണ്‍ തയ്യാറാക്കിയ അതീവ രഹസ്യ റിപ്പോര്‍ട്ടില്‍ പറയുന്നു. ബഹിരാകാശം മലിനമാക്കപ്പെടുന്നതിന്റെ ആശങ്ക ശാസ്‌ത്രലോകവും പങ്കുവെക്കുന്നു.
ശാസ്‌ത്രലോകത്തെ അമ്പരപ്പിച്ചുകൊണ്‌ട് കൃത്രിമ ജീവകോശം നിര്‍മ്മിക്കുന്നതില്‍ അമേരിക്കന്‍ ജനിതക ശാസ്‌ത്രജ്ഞര്‍ വിജയംകണ്‌ടു. ജീവിതത്തിന്റെ സമസ്‌ത മേഖലകളിലും വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിതെളിക്കുന്ന ഗവേഷണഫലങ്ങള്‍ സയന്‍സ് മാസികയാണ് പുറത്തുവിട്ടത്. അതേസമയം കൃത്രിമ കോശങ്ങളുടെ പ്രകൃതിയിലെ പെരുമാറ്റം പ്രവചിക്കാനാകില്ലെന്നും ഭാവിയില്‍ ആവാസവ്യവസ്ഥയെ ഇവ മലിനപ്പെടുത്തുമെന്ന വാദവുമായി ഒരു വിഭാഗം ശാസ്‌ത്രജ്ഞര്‍ രംഗത്തെത്തി.
പ്രപഞ്ചോല്‍പ്പത്തിയുടെ രഹസ്യം തേടിയുള്ള ശാസ്‌ത്രത്തിന്റെ അന്വഷണം ഒരു ഭാഗത്ത് പുരോഗമിക്കുമ്പോഴാണ്, പ്രകൃതിയില്‍ കൃത്രിമ ജീവന് രൂപം നല്‍കാനുള്ള നിര്‍ണായക വിവരങ്ങളിലേക്ക് ശാസ്‌ത്രം ചെന്നെത്തുന്നത്. അമേരിക്കയിലെ ജെ.വി.സി.ഇന്‍സ്റ്റിറ്റിയുട്ടിലെ ക്രെയ്‌ഗ് വെന്ററിന്റെ നേതൃത്വത്തിലുള്ള ശാസ്‌ത്രസംഘമാണ് കൃത്രിമ ജീവകോശം നിര്‍മ്മിച്ചത്. ഒരു ജീവാണുവിന്റെ ജെനറ്റിക് സോഫ്‌റ്റ്വെയര്‍ അഥവാ ജനിതക ഘടനാ രൂപം ഉണ്‌ടാക്കിയ ശേഷം അവയെ ആതിഥേയ കോശത്തില്‍ സന്നിവേശിപ്പിക്കുകയാണ് ശാസ്‌ത്രജ്ഞര്‍ ചെയ്‌തത്. ഇങ്ങനെ രൂപപ്പെടുത്തിയ കോശം, ഉള്ളിലുള്ള കൃത്രിമ ഡി.എന്‍.എയ്‌ക്ക് അനുസരിച്ചാണ് പെരുമാറിയത്. പ്രകൃതിയില്‍ കൃക്രിമ ജീവനുകള്‍ക്ക് പിറവികൊടുക്കാന്‍ സഹായിക്കുന്ന, ഈ നിര്‍ണ്ണായക ജീവശാസ്‌ത്ര ഗവേഷണത്തെ ശാസ്‌ത്ര രംഗത്തെ വന്‍ കുതിച്ചുചാട്ടമായാണ് സയന്‍സ് മാസിക വിലയിരുത്തിയത്. മരുന്നും ഇന്ധനങ്ങളും ഉല്‍പ്പാദിപ്പിക്കുന്ന ബാക്‌ടീരിയകളെ സൃഷ്‌ടിക്കാനും, ഹരിഗഗൃഹ വാതകങ്ങളെ ആഗിരണം ചെയ്യുന്നതിനുമടക്കം ഈ കൃത്രിമ കോശത്തെ ഉപയോഗിക്കാം. പുത്തന്‍ വ്യവസായ വിപ്ലവത്തിനും ഇത് കാരണമാകുമെന്നെ പുതിയ കണ്‌ടുപിടിത്തത്തിലേക്ക് ശാസ്‌ത്രത്തെ നയിച്ച ക്രയ്‌ഗ് വെന്റര്‍ പറഞ്ഞു.ചില ഫാര്‍മസ്യൂട്ടിക്കള്‍ -ഇന്ധന കമ്പനികളുമായി ചേര്‍ന്ന് പരീക്ഷണം നടത്തിവരികയായിരുന്ന വെന്ററും കൂട്ടരും നേരത്തെ കൃത്രിമ ബാക്‌ടീരിയന്‍ ജീനോം നിര്‍മിച്ചിരുന്നു അതേസമയം കൃത്രിമ ജീവ സൃഷ്‌ടിക്കെതിരെ ഒരു വിഭാഗം ശാസ്‌ത്രജ്ഞര്‍ രംഗത്തെത്തി. പരീക്ഷണശാലയില്‍ പിറവി കൊള്ളുന്ന ജീവ കോശങ്ങളുടെ പ്രകൃതിയിലെ പെരുമാറ്റത്തെ പ്രവചിക്കാനാകില്ലെന്നും, ഇത് ഭാവിയില്‍ വലിയ ദോഷം ചെയ്യുമെന്നുമാണ് ഇവരുടെ വാദം. പ്രകൃതിയും ആവാസവ്യവസ്ഥയും മലിനപ്പെടുകയായിരിക്കും ഇതിന്റെ ഫലമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. ദൈവമന്ന് വിളിപ്പേരുള്ള അദൃശ്യ ശ്‌കതിയുടെ പ്രപഞ്ചത്തിലെ സൃഷ്‌ടിയിലും തിരഞ്ഞെടുപ്പുകളിലും ഇടപെടാന്‍ മനുഷ്യനെ പ്രാപ്‌തനാക്കുന്ന പുതിയ കണ്‌ടുപിടിത്തം, സാമൂഹ്യ -സദാചാര മൂല്യങ്ങളെക്കുറിച്ചും, മതപ്രബോധനങ്ങളെ ക്കുറിച്ചും ചൂടേറിയ പൊതുചര്‍ച്ചയ്‌ക്ക് ഇടമൊരുക്കുമെന്നതില്‍ സംശയമില്ല