കല്പറ്റ: മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ അഖിലേന്ത്യാ സെക്രട്ടറി ഡോ. ഗായത്രിദേവി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് തങ്കമ്മ യേശുദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷാനിമോള്‍ ഉസ്മാന്‍ മുഖ്യപ്രഭാഷണം നടത്തി.കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. റോസക്കുട്ടി, ലതികാ സുഭാഷ്, ഐ.എന്‍.ടി.യു.സി. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പി.കെ. ഗോപാലന്‍, ഡി.സി.സി. പ്രസിഡന്റ് പി.വി. ബാലചന്ദ്രന്‍,
പന്തല്ലൂര്‍: റെപ്‌കോ ബാങ്കിന്റെ പുതിയശാഖ പന്തല്ലൂരില്‍ ആരംഭിക്കണമെന്ന് ബാങ്ക് നീലഗിരി ജില്ലാ സമിതി അംഗങ്ങളുടെ യോഗം ആവശ്യപ്പെട്ടു. ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളില്‍ ശ്രീലങ്കയില്‍ നിന്നു പുനരധിവസിപ്പിക്കപ്പെട്ട തമിഴര്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരാണ്. അവര്‍ക്ക്‌ചെറുകിട വ്യവസായ സംരംഭങ്ങള്‍ക്ക് ബാങ്ക് മുഖേന കുറഞ്ഞ പലിശയില്‍ വായ്പ അനുവദിക്കണം. വീടുകള്‍ നവീകരിക്കുന്നതിന് വായ്പ നല്‍കണം. വിദ്യാഭ്യാസ സഹായ നിധി കൂടുതലാക്കുക, ബാങ്ക് ജീവനക്കാരുടെ ഒഴിവു നികത്തുമ്പോള്‍ പുനരധിവസിപ്പിക്കപ്പെട്ടവര്‍ക്ക് അന്‍പതു ശതമാനം സംവരണം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.
കല്പറ്റ: എല്‍.ഡി.എഫ് സര്‍ക്കാറിന്റെ നാലാംവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പുറത്തിറക്കിയ വികസനപുസ്തകം 'അഭിവാദയെ' മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പ്രകാശനംചെയ്തു. പൂക്കോട് വെറ്ററിനറി കോളേജില്‍ മൃഗസംരക്ഷണ, ജന്തുശാസ്ത്ര സര്‍വകലാശാലാ ശിലാസ്ഥാപനച്ചടങ്ങില്‍ മന്ത്രി സി. ദിവാകരന്‍ മുഖ്യമന്ത്രിയില്‍നിന്ന് പുസ്തകം ഏറ്റുവാങ്ങി.നാലുവര്‍ഷത്തിനുള്ളില്‍ ജില്ലയിലുണ്ടായ വികസനപ്രവര്‍ത്തനങ്ങളുടെ പുനര്‍വായനയാണ് 'അഭിവാദയെ'.
സുല്‍ത്താന്‍ബത്തേരി: സര്‍ക്കാര്‍ ആസ്പത്രികളില്‍ ആവശ്യമായ ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ സ്റ്റാഫിനെയും നിയമിക്കാത്തതിനെതിരെ ജില്ലാ ജനകീയ പ്രതിരോധ സമിതി സ്വതന്ത്ര മൈതാനത്ത് ബഹുജന ധര്‍ണ നടത്തി. ആസ്‌പത്രിയില്‍ എത്തുന്ന മുഴുവന്‍ രോഗികള്‍ക്കും ചികിത്സ ഉറപ്പു വരുന്നണമെന്ന് ധര്‍ണക്കാര്‍ ആവശ്യപ്പെട്ടു.സര്‍ക്കാര്‍ ആസ്പത്രികളുടെ നടത്തിപ്പ് പഞ്ചായത്തുകളെ ഏല്പിച്ച് സര്‍ക്കാര്‍ ഉത്തരവാദിത്വത്തില്‍നിന്നു പിന്‍വാങ്ങുന്നത് അപകടകരമാണെന്ന് ഡോ. വി. സത്യാനന്ദന്‍നായര്‍ ധര്‍ണ ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
ഗൂഡല്ലൂര്‍: വണ്ണിയര്‍ സമുദായക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് പാട്ടാളിമക്കള്‍ കക്ഷി പ്രവര്‍ത്തകര്‍ നീലഗിരി ജില്ലാ കളക്ടറുടെ ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി.പച്ചത്തേയിലയ്ക്ക് തറവില നിശ്ചയിക്കുക, ടാന്‍ടീ തേയിലത്തോട്ടം തൊഴിലാളികളുടെ പാര്‍പ്പിടങ്ങള്‍ നവീകരിക്കുക, വൈദ്യുതി ബോര്‍ഡ്, വനം
വരയാല്‍: തവിഞ്ഞാല്‍ പഞ്ചായത്തിലെ വരയാല്‍ ഫോറസ്റ്റ്‌സ്റ്റേഷന്‍ പരിധിയില്‍ കാട്ടാനകള്‍ വിഹരിക്കുന്നത് കര്‍ഷകകുടുംബങ്ങളെ ഭീതിയിലാഴ്ത്തി. കൊട്ടിയൂര്‍ വനത്തില്‍നിന്ന് കൂട്ടത്തോടെ എത്തുന്ന കാട്ടാനകള്‍ ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമാണ് വരുത്തുന്നത്. മുമ്പൊക്കെ ഒന്നോ, രണ്ടോ ആനകള്‍ വല്ലപ്പോഴും കൃഷിസ്ഥലങ്ങളില്‍ ഇറങ്ങും. ഇപ്പോള്‍ എല്ലാ ദിവസവും ആനകള്‍ കൂട്ടംകൂടി എത്തുകയാണ്. പത്തും ഇരുപതും ആനകള്‍ ഒന്നിച്ചു വന്നാണ് വാഴ, തെങ്ങ്,