തൃശ്ശൂര്‍:നെഹ്രു പാര്‍ക്ക് കവാടത്തിനു മുന്നില്‍ ഇതാദ്യമായി വെള്ളക്കെട്ട് ഉണ്ടായി. പെട്രോള്‍ പമ്പിനു സമീപത്തുനിന്ന് ബസ്‌സ്റ്റോപ്പ് വരെയുള്ള സ്ഥലത്ത് ഞായറാഴ്ച 11 മണിയോടെയാണ് റോഡില്‍ വെള്ളം നിറഞ്ഞത്. അര അടിയോളം പൊക്കത്തിലുള്ള വെള്ളക്കെട്ട് ഗതാഗതത്തെയും മെല്ലെയാക്കി.ഓടകളിലേക്ക് വെള്ളം ഇറങ്ങിപ്പോകാന്‍ വന്ന തടസ്സവും ഓടയില്‍ നിറഞ്ഞ മാലിന്യങ്ങളുമാണ്
അന്തിക്കാട്: ക്ഷീരകര്‍ഷകരെ സഹായിക്കുന്നതിനായി അന്തിക്കാട് പാല്‍ വിതരണ സഹകരണസംഘത്തിന്റെ കീഴില്‍ മാങ്ങാട്ടുകരയില്‍ ആരംഭിച്ച ആംക്കോസ് കാലിത്തീറ്റ ഫാക്ടറി കാട് കയറി നശിക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് അടച്ചുപൂട്ടിയ കെട്ടിടത്തില്‍ ലക്ഷങ്ങളുടെ യന്ത്രങ്ങളും അനുബന്ധ ഉപകരണങ്ങളും തുരുമ്പെടുക്കുകയാണ്.കുറഞ്ഞ വിലയ്ക്ക് ഗുണമേന്മയുള്ള കാലിത്തീറ്റ ഉല്പാദിപ്പിച്ച് വിതരണം നടത്തണമെന്ന ലക്ഷ്യത്തോടെയാണ് ഫാക്ടറി
തൃശ്ശൂര്‍: എച്ച്.ഡി.എഫ്.സി. മാനേജ്‌മെന്റ് സ്വീകരിച്ചുവരുന്ന പ്രതികാരനടപടികള്‍ നിര്‍ത്തിവെക്കുക, പുതിയ ജോബ് റോള്‍ സമ്പ്രദായം പിന്‍വലിക്കുക, ശിക്ഷാനടപടികള്‍ പിന്‍വലിക്കുക, ജീവനക്കാരുടെ ശമ്പളക്കുടിശ്ശിക ഉടന്‍ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബി.ഇ.എഫ്.ഐ.യുടെ നേതൃത്വത്തില്‍ എച്ച്.ഡി.എഫ്.സി. ബാങ്ക് ജീവനക്കാര്‍ ബാങ്ക് ശാഖയ്ക്ക് മുന്നില്‍ പ്രകടനം നടത്തി.പ്രകടനത്തിന് ബി.ഇ.എഫ്.ഐ. സംസ്ഥാന വൈസ് പ്രസിഡന്റ് ആര്‍. മോഹന, ജില്ലാ പ്രസിഡന്റ് പി.വി. മോഹനന്‍, സെക്രട്ടറി ടി. നരേന്ദ്രന്‍, പി.യു. കുഞ്ഞമ്പുനായര്‍, പി. കുമാര്‍ദാസ്, വിപിന്‍ബാബു, എ.എ. ജോണ്‍സണ്‍, പി.എ. ഡേവിസ്, ശ്രീനിവാസന്‍, രഘുരാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ടി. നരേന്ദ്രന്‍, പി.വി. മോഹനന്‍ എന്നിവര്‍ സമരത്തിനാധാരമായ കാര്യങ്ങള്‍ സംസാരിച്ചു.
തൃശ്ശൂര്‍:വിദ്യാര്‍ഥിസംഘട്ടനം മൂലം അടച്ചിട്ട തൃശ്ശൂര്‍ മഹാരാജാസ് ടെക്‌നോളജിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ തുറന്നു. രാവിലെ കോളേജ് പ്രവര്‍ത്തനസമയത്തിനു മുന്നേതന്നെ രക്ഷിതാക്കള്‍ കോളേജ് കവാടത്തിലെത്തി. ശാന്തമായ അന്തരീക്ഷത്തില്‍ അധ്യയനം നടന്നു. തുടര്‍ന്ന് അധ്യാപകരുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്ന് കോളേജില്‍ ശാന്തമായ അന്തരീക്ഷം നിലനിര്‍ത്താനാവശ്യമായ നടപടി സ്വീകരിക്കുവാന്‍ അധികൃതരോട് നിര്‍ദ്ദേശിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ റൊട്ടേഷന്‍ ക്രമത്തില്‍ രക്ഷിതാക്കള്‍ കോളേജിലെത്താന്‍ തീരുമാനിച്ചു. യോഗത്തില്‍ പി.ടി.എ. പ്രസിഡന്റുകൂടിയായ പ്രിന്‍സിപ്പല്‍ കെ.എം. രമേഷ് അധ്യക്ഷത വഹിച്ചു.
പെരുമ്പടപ്പ്: നമ്പിത്തോട് സ്വകാര്യ വ്യക്തികള്‍ അനധികൃതമായി മണ്ണിട്ടു നികത്തിയതോടെ മേഖലയിലെ 19 വീടുകള്‍ വെള്ളക്കെട്ട് ഭീഷണിയിലായി. ഒന്നാം വാര്‍ഡിലെ പുതിയിരുത്തി വെസ്റ്റ് മസ്ജിദിനടുത്തുള്ള വീട്ടുകാരാണ് ദുരിതത്തിലായത്.പാലപ്പെട്ടി മുതല്‍ മാട്ടുമ്മല്‍ വരെയുള്ള പൊതുതോടാണ്
അന്തിക്കാട്:പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും സര്‍ക്കാര്‍ ആസ്പത്രികളില്‍ സൗജന്യചികിത്സ ലഭ്യമാകണമെന്ന് മന്ത്രി പി.കെ. ശ്രീമതി പറഞ്ഞു. അന്തിക്കാട് ഗവണ്മെന്റ് ആസ്പത്രി (സിഎച്ച്‌സി))യില്‍ പുതിയതായി പണിത കെ.പി. പ്രഭാകരന്‍ സ്മാരക ഒ.പി. കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.ആസ്പത്രിയിലെ പുതിയ ബ്ലോക്കിന് കെ.പി. പ്രഭാകരന്റെ പേരിട്ടത് ഉചിതമായിയെന്ന് മന്ത്രി പറഞ്ഞു. ഗ്രാമങ്ങളിലെ ആസ്പത്രികളില്‍ പ്രസവത്തിന് വേണ്ട സൗകര്യമൊരുക്കണം. അന്തിക്കാട് ആസ്പത്രിയില്‍ ക്വാര്‍ട്ടേഴ്‌സ് പണിയാനും നടപടിയെടുക്കും.
ഗുരുവായൂര്‍:കുട്ടികള്‍ക്ക് സ്മാര്‍ട്ട് കാര്‍ഡ് വിതരണം ചെയ്യുന്ന സര്‍ക്കാരിന്റെ പദ്ധതിക്ക് ഗുരുവായൂര്‍ നഗരസഭയില്‍ തുടക്കമാകുന്നു. 3 വയസ്സുമുതല്‍ 18 വയസ്സുവരെയുള്ളവര്‍ക്ക് അവരുടെ സമഗ്ര വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന സ്മാര്‍ട്ട് കാര്‍ഡ് വിതരണം ചെയ്യാന്‍ തദ്ദേശ വകുപ്പും വിദ്യാഭ്യാസവകുപ്പുമാണ് പദ്ധതി തയ്യാറാക്കുന്നത്. സര്‍വ്വശിക്ഷാ അഭിയാന്റെ സഹകരണത്തോടെയാണിത്. 'ചൈല്‍ഡ് ട്രാക്കിങ് വിത്ത് ഐഡന്റിറ്റി കാര്‍ഡ് ഡിസ്ട്രിബ്യൂഷന്‍' എന്നാണ്
എരുമപ്പെട്ടി: സ്വകാര്യബസ്സില്‍ കയറുമ്പോള്‍ ബസ്സ് മുന്നോട്ടെടുത്തതിനെത്തുടര്‍ന്ന് കോളേജ് വിദ്യാര്‍ഥിനിക്ക് പരിക്കേറ്റ സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ എരുമപ്പെട്ടി പോലീസ് കേസെടുത്തു. പി.വി.ടി. ബസ്സിന്റെ ഡ്രൈവറായ കല്ലംപാറ കൊടക്കാടത്ത് ജയന്‍ (38) നെതിരെയാണ് കേസെടുത്തതെന്ന് എരുമപ്പെട്ടി എസ്‌ഐ എസ്. ശ്രീജിത്ത് അറിയിച്ചു. അശ്രദ്ധമായി ജനങ്ങള്‍ക്ക് അപകടകരമാംവിധം വാഹനമോടിച്ചതിനാണ് കേസ്. ബസ്സ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.