Category: Sports Published on Friday, 04 November 2011 11:42
ദേശീയ ജൂണിയര്‍ അത്ലറ്റിക് മീറ്റില്‍ കേരളത്തിന് തിരിച്ചടി. 15 വര്‍ഷമായി തുടരുന്ന
കേരളത്തിന്റെ കുത്തക അവസാനിപ്പിച്ച് ഹരിയാന റാഞ്ചിയില്‍ കിരീടം ചൂടി. 27 സ്വര്‍ണമെഡലുകളും 16 വെള്ളിയും 15 വെങ്കലവുമാണ് ഹരിയാന സ്വന്തമാക്കിയത്. 23 സ്വര്‍ണമാണ് കേരളം നേടിയത്. 23 വെള്ളിമെഡലുകളും 20 വെങ്കലവും കേരളം നേടി. തമിഴ്നാടാണ് മൂന്നാം സ്ഥാനത്ത്. 15 സ്വര്‍ണം, 12 വെള്ളി, 21 വെങ്കലം എന്നിങ്ങനെയാണ് അവരുടെ നേട്ടം. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കേരളം ചാമ്പ്യന്‍മാരായി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഓവറോള്‍ ചാമ്പ്യന്‍മാരായ ഹരിയാനയ്ക്കുതന്നെയാണ് കിരീടം. ഇന്നലത്തെ മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍തന്നെ 17 സ്വര്‍ണവും 21 വെള്ളിയും 12 വെങ്കലവുമായി കേരളം രണ്ടാം സ്ഥാനത്തായിരുന്നു. 22 സ്വര്‍ണവും പത്തു വെള്ളിയും 11 വെങ്കലവുമായി ഇന്നലെ തന്നെ ചാമ്പ്യന്‍പട്ടമണിയുമെന്ന് ഹരിയാന സൂചന നല്‍കിയിരുന്നു. ഇന്നു നടന്ന 30 ഫൈനലുകളിലായിരുന്നു കേരളത്തിന്റെ പ്രതീക്ഷ. എന്നാല്‍ അപ്രതീക്ഷിത കുതിച്ചുചാട്ടത്തിന് കേരളത്തിന് അവസരം നല്‍കാതെ ഹരിയാന ചാമ്പ്യന്‍പട്ടമണിയുകയായിരുന്നു.