കിളിമാനൂര്‍: സേവാഭാരതി വെള്ളല്ലൂര്‍ മണ്ഡലം സമിതിയുടെ ആഭിമുഖ്യത്തില്‍ കേശവപുരം സാമൂഹ്യാരോഗ്യകേന്ദ്രത്തില്‍ സൗജന്യ ഉച്ചഭക്ഷണ വിതരണ പദ്ധതി ആരംഭിച്ചു. എന്‍. എസ്. എസ്.
തിരുവനന്തപുരത്തു നിന്നു ദുബായിലേക്കു പുറപ്പെട്ട വിമാനം എന്‍ജിന്‍ തകരാറിനെത്തുടര്‍ന്നു തിരിച്ചിറക്കി. എമിറേറ്റ്സ് വിമാനത്തിന്‍റെ എന്‍ജിനാണു തകരാറുണ്ടായത്. രാവിലെ അഞ്ചു മണിക്കാണു സംഭവം. മുന്‍ കേന്ദ്രമന്ത്രി ശശി തരൂരും ഭാര്യ സുനന്ദ പുഷ്ക്കറടക്കം 200ലധികം യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു. യാത്രക്കാരെ ഹോട്ടലുകളിലേക്കു മാറ്റി.
തിരുവനന്തപുരം: അമ്പൂരി വില്ലേജ് ഓഫീസില്‍ ഓഫീസറില്ല. ഒരു എല്‍ഡി ക്ലാര്‍ക്ക് മാത്രം. വിവിധ ആവശ്യങ്ങള്‍ക്കായി പഞ്ചായത്ത് ഓഫീസിലെത്തുന്ന നാട്ടുകാര്‍ ബുദ്ധിമുട്ടുന്നു. ഒരു ഓഫീസറും രണ്ട് യു ഡിയും രണ്ട് എല്‍ ഡിയും ഒരു വില്ലേജുമാനും ഒരു സ്വീപ്പറും വേക്കന്‍സിയുള്ള വില്ലേജ് ഓഫീസിനാണ് ഈ അവസ്ഥ. വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങുന്നതിനായി ദിനംപ്രതി നൂറുകണക്കിന് അപേക്ഷകരാണ് ഈ ഓഫീസിലെത്തുന്നത്.
തിരുവനന്തപുരം: ഓണം അടുത്തതോടെ വിപണ മേളകള്‍ക്ക് ജീവന്‍വച്ചുതുടങ്ങി. ഇനിയുള്ള ദിവസങ്ങള്‍ മേളകളുടേയും പുത്തന്‍ ഓഫറുകളുടേതുമാകും.ശമ്പളവും ബോണസും അലവന്‍സുമെല്ലാം ഇനി തുണിത്തരങ്ങളായും ഇലക്ട്രോണിക് ഉപകരണങ്ങളായും മറ്റും വീടുകളില്‍ എത്തും. കടകള്‍ക്കു മുന്നില്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ബാനറുകളും ബോര്‍ഡുകളും ഉയര്‍ന്നു കഴിഞ്ഞു. കച്ചവടക്കാര്‍ എല്ലാം തന്നെ ഓണം വിപണനം പൊടിപൊടിക്കാനുള്ള തിരക്കിലാണ.് വഴിയോര കച്ചവടത്തിന് മുന്നോടിയായി അന്യ സംസ്ഥാനക്കാരായ വില്‍പ്പനക്കാര്‍ കിഴക്കേക്കോട്ടയിലും മറ്റും തങ്ങളുടെ സാധ്യത മുതലാക്കിത്തുടങ്ങി.
വൈകുന്നേരമായാല്‍ സകലമാന പേരും നിരത്തിലാണിപ്പോള്‍. വസ്‌ത്രാലയങ്ങളിലും പ്രത്യേക മേളകളിലുംവന്‍ തിരക്കാണ്.ജവഹര്‍ ബാലഭവനില്‍ നടക്കുന്ന കരകൗശല മേളയിലും തിരക്കിന് കുറവില്ല. ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡീയത്തില്‍ നടക്കുന്ന ഓണംമേളയില്‍ ജനം നന്നായി കയറുന്നുണ്‌ട്. വിജെടി ഹാളിലെ കരകൗശല പ്രദര്‍ശന വിപണന മേളയല്‍ വന്‍ തിരക്കാണ് അനുഭവപ്പടുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ മേളയ്‌ക്കായി എത്തിയിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്‌ച വരെ മാത്രം 52 ലക്ഷം രൂപയുടെ വില്‍പനയാണ് നടത്തിയത്.
വിഴിഞ്ഞം: തീരസംരക്ഷണ സേനയ്‌ക്ക് മൂന്നാമത്തെ സുരക്ഷാബോട്ട് ഗോവയില്‍ നിന്നും വിഴിഞ്ഞത്ത് എത്തിച്ചു. നിലവില്‍ വിഴിഞ്ഞത്തുള്ള രണ്ട് ബോട്ടുകള്‍ യാതൊരു ഉപയോഗവുമില്ലാതെ കടലില്‍ വിശ്രമിക്കുമ്പോഴാണ് മൂന്നാമതൊരു ബോട്ടുകൂടി വിഴിഞ്ഞത്തിന് അനുവദിച്ചത്. എന്നാല്‍ സുരക്ഷയ്‌ക്കായി ഇതുവരെ ആവശ്യത്തിന് പൊലീസുകാരെയോ അടിസ്ഥാന സൗകര്യങ്ങളോ ഒരുക്കിയിട്ടില്ല. രണ്ട് ഇന്റര്‍സെപ്‌റ്റര്‍ ബോട്ടുകള്‍ക്ക് ആവശ്യമായ ജീവനക്കാരെപോലും ഇതുവരെ നിയമിച്ചിട്ടില്ല.
പോത്തന്‍കോട്: ശാന്തിഗിരിയിലെ പര്‍ണശാല സമര്‍പ്പിക്കുന്നതിന് മുന്നോടിയായി വിവിധ പഞ്ചായത്തുകളുടെയും ശാന്തിഗിരി പര്‍ണശാല സമര്‍പ്പണ ആഘോഷ സ്വാഗതസംഘം കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു.ശാന്തിഗിരിയുടെ സൗജന്യ ആരോഗ്യസംരക്ഷണ പദ്ധതിയായ 'കാരുണ്യ'ത്തിന്റെ ഭാഗമായി പോത്തന്‍കോട് ഗവ. യു.പി. സ്‌കൂളില്‍ നടന്ന മെഡിക്കല്‍ ക്യാമ്പ് എം.എ.വാഹിദ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
വര്‍ക്കല സര്‍ക്കാര്‍ ആശുപത്രി നാഥനില്ല കളരിയായി. ആയിരകണക്കിന് രോഗികള്‍ നിത്യവും വന്നു പോകുന്ന ഈ ആസ്പത്രിയില്‍ ഡോക്ടര്‍മാര്‍ ഒന്നോ രണ്ടോ മാത്രമെയുള്ളൂ . കൊട്ടിഗ്‌ഘോഷിച്ച് സര്‍ക്കാര്‍ ഉദ്ഘാടനം നടത്തിയ പുതിയ കെട്ടിടം അനാഥമായി കിടക്കുകയാണ്. കൂടുതല്‍