Haze

Trivandrum, India

27°C

Haze

Humidity: 84%

Wind: N at 4 mph

Live cricket score
Useful links

Palakkad

ലോട്ടറി ലോറി തടഞ്ഞു

അന്യ സംസ്ഥാന ലോട്ടറികളുമായെത്തിയ ലോറി വാളയാര്‍ ചെക്പോസ്റ്റില്‍ തടഞ്ഞു. വാണിജ്യ നികുതി വകുപ്പ് അധികൃതരാണു ലോറി തടഞ്ഞത്. 30 ലക്ഷം രൂപയുടെ സിക്കിം ലോട്ടറികള്‍ ലോറിയിലുള്ളതായി പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. മതിയായ രേഖകളിലില്ലാത്തതാണു ലോറി തടയാന്‍ കാരണമെന്നു വാണിജ്യ നികുതി വകുപ്പ് അധികൃതര്‍ അറിയിച്ചു. പരിശോധന പൂര്‍ത്തിയാക്കാന്‍ രണ്ടു ദിവസം വേണ്ടിവരും.

പ്രതിയെ ശിക്ഷിച്ചു

പാലക്കാട്: സര്‍ക്കാര്‍വനത്തില്‍ പ്രവേശിച്ച് അടിക്കാടുകളും വൃക്ഷത്തൈകളും വെട്ടി വനഭൂമികൈയേറാന്‍ ശ്രമിച്ചതിന് ചിറ്റൂര്‍ മുതലമട കാമ്പ്രത്ത്ചള്ള പോറപള്ളത്ത് കുഞ്ചുമണിയെ ചിറ്റൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് പി.ശബരിനാഥന്‍ ഒരുവര്‍ഷം തടവിനും 1,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. 2000 നവംബര്‍ 21നാണ് കേസിനാസ്​പദമായ സംഭവം. കുഞ്ചുമണിയുടെ

റോഡ് തകര്‍ന്നു

ആനക്കര: നയ്യൂര്‍ റോഡ് പാടെ തകര്‍ന്നതിനെത്തുടര്‍ന്ന് ഇതിലൂടെയുള്ള യാത്ര ദുരിതത്തിലായി. റോഡിന്റെ പലഭാഗങ്ങളിലും വാഹനങ്ങള്‍ മറിഞ്ഞ് അപകടമുണ്ടാകുന്നതും പതിവായിട്ടുണ്ട്.ടാറ് നഷ്ടമായി മെറ്റല്‍ അടര്‍ന്ന് രൂപപ്പെട്ട വലിയ കുഴികളില്‍ വെള്ളംനിറഞ്ഞ് നില്‍ക്കുകയാണ്. ഇതില്‍ ചെറിയവാഹനങ്ങള്‍ വീഴുന്നതോടെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയാണ് പതിവ്. കുഴി താത്കാലികമായി അടയ്ക്കാനായി മണ്ണുനിറച്ചത് പ്രശ്‌നം

ആദിവാസിഭൂമി തിരിച്ചുപിടിക്കും

അഗളി: അട്ടപ്പാടിയില്‍ അനധികൃതമായി കൈയേറിയ ആദിവാസിഭൂമി തിരിച്ചുപിടിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടിസ്​പീക്കര്‍ ജോസ്‌ബേബി പറഞ്ഞു. അഗളിയില്‍ വിവിധപരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.തൊഴിലുറപ്പുപദ്ധതിമുഖേന കൂടുതല്‍ തൊഴില്‍ സൃഷ്ടിച്ച പഞ്ചായത്തുകള്‍ക്കും വാര്‍ഡുകള്‍ക്കുമുള്ള ട്രോഫികള്‍, ഭൂരഹിതര്‍ക്ക് നല്‍കുന്ന നാലുസെന്റ് ഭൂമിയുടെ അവകാശപ്പത്രിക, കഴിഞ്ഞ കാലവര്‍ഷക്കെടുതിയില്‍ കൃഷിനാശം

ഇനി കുറഞ്ഞനിരക്കില്‍ വായ്‌പ

കോങ്ങാട്: കുടുംബശ്രീയിലെ അയല്‍ക്കൂട്ടങ്ങള്‍ക്ക് കുറഞ്ഞനിരക്കില്‍ വായ്പ ലഭ്യമാക്കുന്ന പലിശ സബ്‌സിഡിപദ്ധതി തുടങ്ങി.കോങ്ങാട് കമ്യൂണിറ്റിഹാളില്‍ ജില്ലാതല ഉദ്ഘാടനം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് കെ.വി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.ഗ്രാമപ്പഞ്ചായത്ത് അസോസിയേഷന്‍ സെക്രട്ടറി ഡി. സദാശിവന്‍ അധ്യക്ഷതവഹിച്ചു. പദ്ധതിപ്രകാരം ഒമ്പത് ശതമാനംനിരക്കില്‍ അയല്‍ക്കൂട്ടങ്ങള്‍ ബാങ്കില്‍ നിന്നെടുക്കുന്ന വായ്പയില്‍ അഞ്ചുശതമാനം പലിശ സര്‍ക്കാര്‍ അടയ്ക്കുകയും നാലുശതമാനം നിരക്കില്‍ വായ്പ ലഭ്യമാക്കുകയും ചെയ്യും.ജില്ലയിലെ 22,000ത്തോളം അയല്‍ക്കൂട്ടങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി. സെയ്തലവി, ഗ്രാമ പ്പഞ്ചായത്ത് പ്രസിഡന്റ് വി.എന്‍. മോഹന്‍ദാസ്, ലീഡ് ബാങ്ക് മാനേജര്‍ ഒ. രവീന്ദ്രന്‍, എസ്.പി. ജയദേവന്‍, ഗീതാകൃഷ്ണന്‍, എസ്. പത്മനാഭന്‍, ശശിധരന്‍പിള്ള, ടി. അജിത്ത് എന്നിവര്‍ സംസാരിച്ചു.

ജുഡീഷ്യല്‍ അന്വേഷണം വേണം

കാറ്റാടിക്കമ്പനിയുടെ പേരില്‍ ആദിവാസിഭൂമി തട്ടിപ്പുനടത്തിയതുള്‍പ്പെടെ സംസ്ഥാനത്തെ മുഴുവന്‍ ആദിവാസിഭൂമി കൈയേറ്റങ്ങളെക്കുറിച്ചും ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ബി.ജെ.പി. സംസ്ഥാനപ്രസിഡന്റ് വി. മുരളീധരന്‍ ആവശ്യപ്പെട്ടു.അട്ടപ്പാടിയില്‍ ഭൂമാഫിയയ്ക്ക് സംരക്ഷണംകൊടുക്കുന്നതില്‍ യു.ഡി.എഫിനും എല്‍.ഡി.എഫിനും തുല്യപങ്കാണുള്ളത്. അട്ടപ്പാടിയില്‍ ആദിവാസികളുടെ ഭൂമി കൈയേറിയവര്‍ക്കെതിരെ നടപടിയെടുക്കുംവരെ

വീട്ടമ്മയെ ഭൂമാഫിയയുടെ ആളുകള്‍ മര്‍ദിച്ചതായി പരാതി

കൈയടക്കുന്നതിനായി വീട്ടമ്മയെ ഭൂമാഫിയയുടെ ആളുകള്‍ മര്‍ദിച്ചതായി പരാതി. കഞ്ചിക്കോട് കൊയ്യാമരക്കാട് മരുതന്റെ ഭാര്യ പാഞ്ചാലി (62) ആണ് മര്‍ദനമേറ്റ് ജില്ലാ ആസ്​പത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതേപ്രശ്‌നത്തിന്റെ പേരില്‍ കഴിഞ്ഞമാസം മരുതനും മര്‍ദനമേറ്റിരുന്നതായും പരാതിയുണ്ട്.വില്ലേജോഫീസില്‍നിന്ന് കൈവശസര്‍ട്ടിഫിക്കറ്റ് ലഭിച്ചതും നികുതി

പൊതു റിക്രൂട്ടിങ്ഏജന്‍സിയെ നിയമിക്കണം

പാലക്കാട്: ബാങ്കിങ്‌മേഖലയിലെ സര്‍ക്കാര്‍നിയന്ത്രണങ്ങള്‍ കുറയ്ക്കാനുള്ള നടപടി രാജ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ബെഫി അഖിലേന്ത്യാ പ്രസിഡന്റ് പി. സദാശിവന്‍പിള്ള അഭിപ്രായപ്പെട്ടു. ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ബെഫി ജില്ലാ പ്രസിഡന്റ് ജി. ബാലസുബ്രഹ്മണ്യന്‍ അധ്യക്ഷനായി. സെക്രട്ടറി ഐ. സതീശന്‍,

എന്‍.എസ്.എസ്. മന്ദിരങ്ങള്‍ തുറന്നു

മഞ്ഞപ്ര: മതേതരത്വത്തിനും തുല്യനീതിക്കും തുരങ്കംവെക്കുന്ന പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുമെന്ന് എന്‍.എസ്.എസ്. ജനറല്‍സെക്രട്ടറി പി.കെ. നാരായണപ്പണിക്കര്‍ പറഞ്ഞു. മഞ്ഞപ്രയില്‍ എന്‍.എസ്.എസ്. കരയോഗമന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ദാരിദ്ര്യത്തിനും വിശപ്പിനും ജാതിയില്ല. അവനവന്റെ കാര്യങ്ങള്‍കൂടി ചിന്തിച്ചുകൊണ്ട് അന്യമതസ്ഥര്‍ക്ക് ദോഷമാകാതെ

കെ.എസ്.ആര്‍.ടി.സി.ക്ക് താത്പര്യമില്ല

പാലക്കാട്: നൂറുകണക്കിനാളുകള്‍ യാത്രചെയ്യുന്ന ജില്ലയിലെ അതിര്‍ത്തിപ്രദേശങ്ങളിലേക്കും ഒട്ടേറെ റൂട്ടുകളിലേക്കും പുതിയസര്‍വീസ് തുടങ്ങാന്‍ കെ.എസ്.ആര്‍.ടി.സി.ക്ക് താത്പര്യമില്ല. ലാഭകരമാകില്ലെന്ന കാരണംപറഞ്ഞാണ് ഒഴിഞ്ഞുമാറുന്നത്. സ്വകാര്യബസ്‌കമ്പനികള്‍ക്ക് കുത്തകയുള്ള ഗോവിന്ദാപുരം, മീനാക്ഷിപുരം റൂട്ടിലൊക്കെ പുതിയസര്‍വീസുകള്‍
SocialTwist Tell-a-Friend