Mostly Cloudy

Trivandrum, India

29°C

Mostly Cloudy

Humidity: 74%

Wind: NW at 7 mph

Live cricket score
Useful links

Malappuram

തൊഴിലാളികളെ വട്ടംകറക്കുന്നു

മലപ്പുറം: കര്‍ഷകത്തൊഴിലാളി ക്ഷേമനിധിയില്‍ ചേര്‍ന്ന എ.പി.എല്‍ കാര്‍ഡുടമകളായ തൊഴിലാളികള്‍ക്ക് പ്രതിമാസം രണ്ടുരൂപയ്ക്ക് 25 കിലോ അരിനല്‍കുമെന്ന് പറഞ്ഞ് സര്‍ക്കാര്‍ വട്ടംകറക്കുന്നതായി കെ.കെ.ടി.എഫ്(എസ്.ടി.യു) ജില്ലാകമ്മിറ്റി യോഗം കുറ്റപ്പെടുത്തി. ക്ഷേമനിധി

രണ്ടുപേര്‍ക്ക് പരിക്ക്

മലപ്പുറം: റോഡരികിലെ സ്വകാര്യ ഭൂമിയില്‍ കരിങ്കല്‍പാറ പൊട്ടിക്കാന്‍ സ്‌ഫോടനം നടത്തിയതിനെത്തുടര്‍ന്ന് സമീപത്തെ രണ്ട് വീടുകള്‍ തകര്‍ന്നു. വീടുകളില്‍ ഉണ്ടായിരുന്ന രണ്ടുപേര്‍ക്ക് പരിക്കേറ്റു.മലപ്പുറം ബൈപ്പാസില്‍ കാവുങ്ങലിനടുത്ത് പാറക്കടവിലാണ് അപകടം നടന്നത്. കൂത്രാടന്‍ ഉമ്മര്‍ (50), കൂത്രാടന്‍ അലവിയുടെ മകള്‍ സുഹാന (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്.സ്‌ഫോടനത്തെ തുടര്‍ന്ന് നൂറ് മീറ്ററോളം ദൂരത്തില്‍ പാറക്കഷണങ്ങള്‍

മൂര്‍ക്കനാട് പാലം 15ന് പൂര്‍ത്തിയാവില്ല

അരീക്കോട്: മൂര്‍ക്കനാട് കടവില്‍ ചാലിയാറിന് കുറുകെ നിര്‍മിക്കുന്ന നടപ്പാലത്തിന്റെ ഉദ്ഘാടനം ആഗസ്ത് 15ന് നടക്കില്ലെന്ന് ഉറപ്പായി. മെയ് 18ന് തറക്കല്ലിടല്‍ വേളയില്‍ റവന്യൂ മന്ത്രി കെ.പി. രാജേന്ദ്രന്‍ പ്രഖ്യാപിച്ചിരുന്നത് അടുത്ത സ്വാതന്ത്ര്യദിനത്തില്‍ പാലത്തിന്റെ ഉദ്ഘാടനം നടത്തുമെന്നായിരുന്നു.പാലം നിര്‍മിക്കുന്നതിന് പുഴയിലും ഇരുകരകളിലുമായി ഏഴു

35 ലക്ഷം രൂപ ഹൈവെ പോലീസ് പിടികൂടി

കുറ്റിപ്പുറം: കാറില്‍ വ്യക്തമായ രേഖകളില്ലാതെ കൊണ്ടുപോവുകയായിരുന്ന 35 ലക്ഷം രൂപ ഹൈവെ പോലീസ് പിടികൂടി. സംസ്ഥാനപാതയില്‍ തൃക്കണാപുരത്തുവെച്ചാണ് ഹൈവെ പോലീസ് എസ്.ഐ. ശശീന്ദ്രനും സംഘവും തുക പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് എടപ്പാള്‍ പൂക്കരത്തറ കള്ളിവളപ്പില്‍ സുലൈമാനെ(30) പോലീസ് അറസ്റ്റുചെയ്തു. തുക കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: കാറില്‍ അനധികൃതമായി പണം കടത്തുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച പതിനൊന്നരയോടെ തൃക്കണാപുരത്ത് വാഹന പരിശോധന ആരംഭിച്ചത്. കെ.എല്‍.54എ. 7828 നമ്പര്‍ വെള്ള അമ്പാസഡര്‍ കാര്‍ പോലീസ് തടഞ്ഞുനിര്‍ത്തി പരിശോധിച്ചെങ്കിലും ആദ്യം ഒന്നും കണ്ടെത്താനായില്ല. ഡ്രൈവറുടെ മുഖത്തെ പരിഭ്രമം കണ്ട് കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് കാറില്‍ പണമുള്ളവിവരം ഇയാള്‍ സമ്മതിച്ചത്. പിറകിലെ സീറ്റിനിടയിലെ രഹസ്യ അറയിലാണ് തുക സൂക്ഷിച്ചിരുന്നത്. കാര്‍ പിന്നീട് കുറ്റിപ്പുറം

വിദ്യാര്‍ഥിനിയെ ആക്രമിച്ചു

പൊന്നാനി: മദ്യത്തിന്റെ ലഹരിയില്‍ യുവാവ് ബസ്‌സ്റ്റോപ്പില്‍നിന്ന വിദ്യാര്‍ഥിനിയെ ആക്രമിച്ചു. ഭയന്ന് ബഹളംവെച്ച പ്ലസ്ടു വിദ്യാര്‍ഥിനിയെ ഇയാള്‍ മുഖത്തടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തു. പരാക്രമിയായ യുവാവിനെ പിന്നീട് നാട്ടുകാരും പോലീസും ചേര്‍ന്ന് കീഴ്‌പ്പെടുത്തി.വളാഞ്ചേരിയിലെ ഒരു വിദ്യാലയത്തിലെ ക്ലാര്‍ക്കും കൊല്ലന്‍പടി സ്വദേശിയുമായ ഷംനാദാ(36)ണ്

45 പേര്‍ക്ക് പരിക്കേറ്റു

വളാഞ്ചേരി: ദേശീയപാത 17ല്‍ വട്ടപ്പാറയില്‍ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസ്സും സ്വകാര്യബസ്സും കൂട്ടിയിടിച്ച് 45 പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ കോഴിക്കോട് പുതിയറയിലെ കാവുമ്പുറത്ത് മോഹന്‍രാജിന്റെ മകള്‍ രഹ്‌ന (23)യെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആസ്​പത്രിയിലും കല്പകഞ്ചേരി കല്ലിങ്ങല്‍ പുള്ളിക്കാട്ടില്‍ ഷംല (21)യെ കോട്ടയ്ക്കലിലെ സ്വകാര്യ ആസ്​

യോഗത്തില്‍ സംഘര്‍ഷം

എടപ്പാള്‍: കിന്‍ഫ്ര എടപ്പാള്‍ ഗ്രാമപ്പഞ്ചായത്തില്‍ ആരംഭിക്കാനിരിക്കുന്ന അപ്പാരല്‍ പാര്‍ക്കിനെക്കുറിച്ച് വിശദീകരിക്കാനും സ്വാഗതസംഘം രൂപവത്കരിക്കാനുമായി ചേര്‍ന്ന യോഗത്തില്‍ സംഘര്‍ഷം.പാര്‍ക്ക് പരിസരമലിനീകരണമുണ്ടാക്കുമെന്നും ഭൂമാഫിയയെ സഹായിക്കാനാണ് പദ്ധതി ഇവിടെ നടപ്പാക്കുന്നതെന്നും ആരോപിച്ച് ഒരുസംഘം പരിസരവാസികള്‍ ബഹളം വെച്ചതാണ് പ്രശ്‌നത്തിന് കാരണം. പോലീസിടപെട്ട് ബഹളക്കാരെ

528 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി

ചങ്ങരംകുളം: ഇടതുമുന്നണി സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം പൊന്നാനി മണ്ഡലത്തില്‍ 528 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിക്കാന്‍ കഴിഞ്ഞുവെന്ന് തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി പാലോളി മുഹമ്മദ്കുട്ടി പറഞ്ഞു. ഇന്ത്യയില്‍ അധികാരവികേന്ദ്രീകരണം ഏറ്റവും കൂടുതല്‍ നടത്തുന്ന സംസ്ഥാനമായി കേരളത്തെ മാറ്റാന്‍ സര്‍ക്കാരിന് സാധിച്ചു.ആലങ്കോട് ഗ്രാമപ്പഞ്ചായത്ത് ചങ്ങരംകുളത്ത് നിര്‍മിക്കുന്ന ബസ്‌ബെ കം ഷോപ്പിങ് കോംപ്ലക്‌സിന്റെ നിര്‍മാണോദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു

അവാര്‍ഡിന് ഫരീദ് റഹ്മാനി അര്‍ഹനായി

കാളികാവ്: മിസാല്‍ 2010 സംസ്ഥാന അവാര്‍ഡിന് ഫരീദ് റഹ്മാനി കാളികാവ് അര്‍ഹനായി. സംസ്ഥാനത്തെ മഹല്ലുകള്‍ കേന്ദ്രീകരിച്ച് മത-ഭൗതിക സാംസ്‌കാരിക രംഗത്ത് മികച്ച പ്രവര്‍ത്തനം നടത്തുന്നവര്‍ക്കായി ഏര്‍പ്പെടുത്തിയതാണ് മിസാല്‍ അവാര്‍ഡ്. സമസ്തകേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറിയായിരുന്ന വി.പി.എം അബ്ദുല്‍അസീസ് സ്മാരക ഫൗണ്ടേഷനാണ് അവാര്‍ഡ്

താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി

എരമംഗലം: ദിവസങ്ങളായി കനത്ത മഴ തുടരുന്നതുമൂലം വെള്ളായങ്കോട്, പെരുമ്പടപ്പ് പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങള്‍ മുഴുവന്‍ വെള്ളത്തിലായി. റോഡുകളിലെ വെള്ളക്കെട്ടുമൂലം യാത്ര ദുസ്സഹമാണ്. വെള്ളായങ്കോട്ടെ എരമംഗലം, ചേരിക്കല്ല്, കവളങ്ങാട്ട് കോളനി, പത്തിരംകോളനി, പുഴക്കര, തവളക്കുളം ശ്രീലങ്കന്‍ കോളനി, പതിനാറാം കോളനി, മാട്ടുമ്മല്‍ തുരുത്ത് പ്രദേശം