കൊടുവള്ളി: ഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരെ കോണ്‍ഗ്രസ് മടവൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പൈമ്പാലശ്ശേരിയില്‍ സായാഹ്ന ധര്‍ണ നടത്തി. ഡി.സി.സി. ജനറല്‍ സെക്രട്ടറി കെ.പി.ബാബു ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് പി.കെ.സുലൈമാന്‍ അധ്യക്ഷത വഹിച്ചു. കെ. പത്മനാഭന്‍ ഏറാടി, സി.പത്മനാഭക്കുറുപ്പ്, ശശി ചക്കാലക്കല്‍, ശ്രീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.നരിക്കുനി: വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് സി.ഐ.ടി.യു. കക്കോടി ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നരിക്കുനിയില്‍ സായാഹ്ന ധര്‍ണ നടത്തി.
നടുവണ്ണൂര്‍: അംഗവൈകല്യമുള്ള ആളുടെ പേര് വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കാന്‍ ശ്രമം നടത്തിയതായി പരാതി. നടുവണ്ണൂരിലെ പരപ്പില്‍ അമ്മതിന്റെ പേരാണ് സ്ഥിരതാമസക്കാരനല്ലെന്ന് കാണിച്ച് നീക്കം ചെയ്യാന്‍ ശ്രമിച്ചത്. അമ്മത് സെക്രട്ടറിയ്ക്കുമുന്നില്‍ ഹാജരായി തെളിവുകള്‍ ഹാജരാക്കി. പേര് നിലനിര്‍ത്തുകയുംചെയ്തു. തന്റെ പേര് നീക്കം ചെയ്യാന്‍ ശ്രമിച്ച വ്യക്തിയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഗ്രാമപ്പഞ്ചായത്തില്‍ പരാതി നല്‍കി.
കൊയിലാണ്ടി: ദേശീയപാതയില്‍ കാലവര്‍ഷാരംഭത്തോടെ പ്രത്യക്ഷപ്പെട്ട കുഴികള്‍ നികത്താത്തത് റോഡ് ഗതാഗതം മന്ദഗതിയിലാക്കി. ഇതുമൂലം ബസ്സുകള്‍ക്ക് ട്രിപ്പ് മുടങ്ങുന്നത് പതിവായി. ഉള്‍നാടുകളിലേക്കുള്ള സ്വകാര്യ ബസ്സുകള്‍ക്കാണ് സമയനഷ്ടത്തെത്തുടര്‍ന്ന് ട്രിപ്പുകള്‍ ഒഴിവാക്കേണ്ടിവരുന്നത്. ഒന്നും രണ്ടും ബസ്സുകളെ ആശ്രയിക്കുന്ന ഗ്രാമീണരാണ് യാത്രാദുരിതം പേറുന്നത്.വെങ്ങളം മേല്പാലത്തിനും കോരപ്പുഴ പാലത്തിനും സമീപത്തുള്ള കുഴികളാണ് പ്രധാനമായും പ്രശ്‌നം സൃഷ്ടിക്കുന്നത്. പാറപ്പൊടി നിറച്ച് താത്കാലിക പരിഹാരമെങ്കിലും കാണാവുന്ന പ്രശ്‌നം അധികൃതര്‍ നീട്ടിക്കൊണ്ടുപോകുകയാണെന്ന് ബസ് ജീവനക്കാര്‍ പറയുന്നു. കുഴി ഒഴിവാക്കി ഓടാനുള്ള ഡ്രൈവര്‍മാരുടെ ശ്രമം ഗതാഗതക്കുരുക്കിന് ഇടയാക്കുന്നത്
തൊട്ടില്‍പ്പാലം: പക്രംതളം ചുരം റോഡിന്നിരുവശവും കാവിലുമ്പാറ ഗ്രാമപ്പഞ്ചായത്ത് നട്ടുപിടിപ്പിച്ച വൃക്ഷത്തൈകള്‍ ചുരം റോഡിലെ കാടുവെട്ടിത്തെളിക്കുന്നതിന്റെ ഭാഗമായി നശിപ്പിച്ചു. സംഭവത്തില്‍ രോഷംപൂണ്ട ജനപ്രതിനിധികളും നാട്ടുകാരും സ്ഥലത്തെത്തിയ എന്‍ജിനീയറെ മണിക്കൂറുകളോളം ചുരം രണ്ടാംവളവില്‍ തടഞ്ഞുവെച്ചു. തൊട്ടില്‍പ്പാലം
കോഴിക്കോട്: നിര്‍മാണത്തിനിടെ ഇരുനില കെട്ടിടം തകര്‍ന്നുവീണു. ഏഴ് നിര്‍മാണത്തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. പന്നിയങ്കര ബീമ മഹലില്‍ ഒ.വി. മുഹമ്മദിന്റെ വീടാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ തകര്‍ന്നുവീണത്. വീടിനകത്ത് തൊഴിലാളികള്‍ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോയെന്നത് മണിക്കൂറുകളോളം ആശങ്ക പരത്തി. പരിക്കേറ്റവരില്‍ ആറുപേര്‍ തമിഴ്‌നാട് സ്വദേശികളാണ്.വീടിന്റെ രണ്ടാം നിലയുടെ കോ
കോഴിക്കോട്: കണ്‍സ്യൂമര്‍ഫെഡിന്റെ ഓണച്ചന്ത ചൊവ്വാഴ്ച മുതല്‍ വൈക്കം മുഹമ്മദ് ബഷീര്‍ റോഡില്‍ പ്രവര്‍ത്തനം തുടങ്ങും. വിലക്കയറ്റ വിരുദ്ധ വിപണനമേള പ്രവര്‍ത്തിച്ച അതേസ്ഥലത്താണ് ഓണച്ചന്ത പ്രവര്‍ത്തിക്കുക.വിലക്കയറ്റ വിരുദ്ധവിപണന മേളയുടെ പ്രവര്‍ത്തനം ശനിയാഴ്ച അവസാനിച്ചു. ഓണച്ചന്തയില്‍ ദിവസവും 250 പേര്‍ക്കാണ് സാധനം നല്‍കുക.തിങ്കളാഴ്ച രാവിലെ 10 മണി മുതല്‍ 250 പേര്‍ക്ക് ടോക്കണ്‍ നല്‍കും. ചൊവ്വാഴ്ച മുതല്‍ ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ അഞ്ചു മണിവരെയാണ് ടോക്കണ്‍ നല്‍കുക.ഓണച്ചന്തകള്‍ നടക്കാവിലെയും കെ.പി. കേശവമേനോന്‍ റോഡിലെയും ത്രിവേണി സ്റ്റോറുകളിലും പ്രവര്‍ത്തിക്കും. ജില്ലയില്‍ 400 ഓണച്ചന്തകള്‍ തുടങ്ങും. 22 ദിവസം ഈ ചന്തകള്‍ പ്രവര്‍ത്തിക്കുമെന്ന് കണ്‍സ്യൂമര്‍ഫെഡ് അറിയിച്ചു.
ഉദ്യോഗസ്ഥരെയും പോലീസിനെയും നോക്കുകുത്തിയാക്കി നഗരഹൃദയത്തില്‍ വീണ്ടും കരാര്‍ ക്വട്ടേഷന്‍ സംഘത്തിന്റെ അഴിഞ്ഞാട്ടം. പ്രലോഭനത്തിനും ഭീഷണിക്കും വഴിപ്പെടാത്തവരെ കൈയേറ്റത്തിലൂടെയും മര്‍ദനമുറകളിലൂടെയും ഒതുക്കാനാണ് സംഘം ശ്രമിക്കുന്നത്. കരാറുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള ഇടപെടലുകള്‍ ഉണ്ടായെന്നുതോന്നിയാല്‍ കരാര്‍ റദ്ദാക്കാമെന്ന