Category: Sports Published on Friday, 04 November 2011 11:45
നാഗ്പൂര്‍: ഇന്ത്യന്‍ ടീമിലേക്കു മടങ്ങിവരുന്നതിനായി മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് മലയാളി
താരം എസ്. ശ്രീശാന്ത്. ഫസ്റ് ക്ളാസ് ക്രിക്കറ്റിലും ക്ളബ് ക്രിക്കറ്റിലും മികച്ച പ്രകടനം നടത്തുമെന്നും ശ്രീ പറഞ്ഞു. പരിക്കും ഫോമില്ലായ്മയുമാണ് ഇന്ത്യന്‍ ടീമിലേക്കുള്ള പെട്ടെന്നൊരു മടങ്ങിവരവിന് ശ്രീശാന്തിനു തടസം.