Haze

Trivandrum, India

27°C

Haze

Humidity: 84%

Wind: N at 4 mph

Live cricket score
Useful links

Kollam

മാലിന്യം: കൊട്ടാക്കര പകര്‍ച്ചവ്യാധി ഭീഷണിയില്‍

കൊട്ടാരക്കര: ഓണക്കാലത്ത്‌ ടൗണിലെ വിവിധ കേന്ദ്രങ്ങളില്‍ കുന്നുകൂടിയ മാലിന്യങ്ങള്‍ നീക്കംചെയ്യാന്‍ പഞ്ചായത്ത്‌ അധികൃതര്‍ക്ക്‌ കഴിഞ്ഞില്ല. അഴുകിയ മാലിന്യത്തിന്റെ ദുര്‍ഗന്ധം കാരണം പൊതുജനങ്ങള്‍ ബുദ്ധിമുട്ടുന്നു. ബസ്‌ സ്റ്റാന്‍ഡുകളിലും പ്രധാന കവലകളിലും പൊതുനിരത്തിലും മാലിന്യം കുന്നുകൂടി കിടക്കുന്നു. മാലിന്യനീക്കം നിലച്ച്‌ ദിവസങ്ങള്‍ കഴിഞ്ഞിട്ടും പകരം സംവിധാനം ഏര്‍പ്പെടുത്താന്‍ പഞ്ചായത്ത്‌ അധികൃതര്‍ക്കു കഴിഞ്ഞിട്ടില്ല. കൊട്ടാരക്കര പ്രൈവറ്റ്‌ ബസ്‌ സ്റ്റാന്‍ഡ്‌ ടൗണിലെ പ്രധാന മാലിന്യ നിക്ഷേപസ്ഥലമാണ്‌.

വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും വീടുകളില്‍ നിന്നും മാലിന്യം രാത്രി ബസ്‌ സ്റ്റാന്‍ഡിന്റെ ഒരുവശത്താണ്‌ നിക്ഷേപിക്കുന്നത്‌. ഇത്‌ പുലര്‍ച്ചെ പഞ്ചായത്തിലെ ശുചീകരണ ജീവനക്കാര്‍ നീക്കംചെയ്യുമായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി ഈ ജോലികള്‍ നടക്കുന്നില്ല. ഇപ്പോള്‍ പ്രൈവറ്റ്‌ ബസ്‌ സ്റ്റാന്‍ഡിലേക്ക്‌ പൊതുജനങ്ങള്‍ക്ക്‌ പ്രവേശിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്‌. സ്റ്റാന്‍ഡ്‌ നിറഞ്ഞു കിടക്കുന്ന മാലിന്യം അഴുകി ദുര്‍ഗന്ധം പരത്തുന്നു. മത്സ്യ, മാംസാവശിഷ്‌ടങ്ങളടങ്ങിയ മാലിന്യം പൊതുനിരത്തിലേക്കാണ്‌ ഒഴുകിയിറങ്ങുന്നത്‌.

ഇതില്‍ ചവിട്ടാതെ ആളുകള്‍ക്ക്‌ സഞ്ചരിക്കാന്‍ കഴിയില്ല. പകര്‍ച്ചവ്യാധികള്‍ക്കും മാരകരോഗങ്ങള്‍ക്കും ഇതുകാരണമായേക്കും. കോളജ്‌ കവല, ചന്തമുക്ക്‌, റെയില്‍വേ സ്റ്റേഷന്‍, ഹൈസ്‌കൂള്‍ ജംഗ്‌ഷന്‍, പഞ്ചായത്ത്‌ ഓഫീസിനു മുന്‍വശം, കച്ചേരിമുക്ക്‌ തുടങ്ങിയ സ്ഥലങ്ങളിലും പൊതുനിരത്തുകള്‍ക്ക്‌ സമീപവും മാലിന്യം കുന്നുകൂടി കിടക്കുന്നു.

ഉഗ്രന്‍കുന്നിലുള്ള പഞ്ചായത്തിന്റെ മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ പ്രവര്‍ത്തനം നിലച്ചതാണ്‌ ടൗണിലെ മാലിന്യ നീക്കത്തിനു തടസമായത്‌. ലക്ഷങ്ങള്‍ ചെലവഴിച്ച്‌ നിര്‍മിച്ച പ്ലാന്റ്‌ ടൗണിലെ മാലിന്യങ്ങള്‍ പൂര്‍ണതോതില്‍ സംസ്‌കരിക്കാന്‍ ശേഷിയുള്ളതായിരുന്നില്ല. ഇതേത്തുടര്‍ന്ന്‌ പ്ലാന്റിന്റെ ചുറ്റുവട്ടം മുഴുക്കെ മാലിന്യം സംസ്‌കരിക്കപ്പെടാതെ കുന്നുകൂടി. സമീപവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന്‌ പുതിയ പ്ലാന്റ്‌ നിര്‍മിക്കാമെന്ന്‌ പഞ്ചായത്ത്‌ ഭരണസമിതി സമ്മതിക്കുകയും ഇതിനായി ഭൂമി വാങ്ങുകയും ചെയ്‌തിട്ടുണ്ട്‌. എന്നാല്‍ ഓണക്കാല മാലിന്യം നീക്കം ചെയ്യാനുള്ള ഒരു നടപടിയും പഞ്ചായത്തിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടായിട്ടില്ല.

മത്സ്യമേഖലയില്‍ സാമൂഹ്യവികസന പദ്ധതി നടപ്പാക്കുന്നു

കൊല്ലം: കോര്‍പറേഷന്റെ തീരദേശത്തെ മത്സ്യത്തൊഴിലാളികളുടെ സാമൂഹ്യ സാമ്പത്തിക വികസനം ലക്ഷ്യമാക്കി 5.16 കോടി രൂപയുടെ പദ്ധതി നടപ്പാക്കുന്നു. കൊല്ലം കോര്‍പറേഷനും മത്സ്യഫെഡും സംയുക്തമായി ആവിഷ്‌കരിക്കുന്ന പദ്ധതി കേരള സുസ്ഥിര വികസന പദ്ധതിയില്‍ (കെഎസ്‌യുഡിപി) ഉള്‍പ്പെടുത്തി ആറ്‌

മലയാളി വ്യവസായികളുടെ സാന്നിധ്യം പുനലൂര്‍ പേപ്പര്‍മില്ലിന്‌ സഹായകമായി

പുനലൂര്‍: പേപ്പര്‍മില്ലിന്റെ പുനരുജ്ജീവനത്തിന്‌ മലയാളി വ്യവസായികളുടെ സാന്നിധ്യം സഹായകമായി. കിഴക്കന്‍ മേഖലയിലെ പ്രമുഖ വ്യവസായികളാണ്‌ ആന്ധ്രാപ്രദേശില്‍ നിന്നുള്ള അകുലാ ബോര്‍ഡ്‌സിനൊപ്പം പങ്കാളിത്തമേകി പേപ്പര്‍മില്‍ ഏറ്റെടുത്തിട്ടുള്ളത്‌. പ്രത്യേകം രൂപീകരിച്ച കണ്‍സോര്‍ഷ്യത്തിനാണ്‌ പേപ്പര്‍മില്ലിന്റെ ഭരണചുമതല. അഞ്ചല്‍ അര്‍ച്ചനാ ഗ്രൂപ്പ്‌ ഉടമ അര്‍ച്ചന രവീന്ദ്രന്‍, ദര്‍ശന്‍ ഗ്രാനൈറ്റ്‌സ്‌ ഉടമ ടി കെ സുന്ദരേശന്‍, കെഎംഎസ്‌ ഗ്രൂപ്പിന്റെ മുഹമ്മദ്‌ ഇല്യാസ്‌, കോണ്‍ഗ്രസ്‌ നേതാവും ബിസിനസുകാരനുമായ നെല്‍സണ്‍ സെബാസ്റ്റ്യന്‍ എന്നിവരാണ്‌ സ്ഥാപനത്തിലെ മലയാളി സാന്നിധ്യം. അകുലാ ഗ്രൂപ്പിന്റെ പ്രതിനിധിയായ വി കെ സുഭാഷും മലയാളിയാണ്‌.അകുലാ ബോര്‍ഡ്‌സ്‌ ഒരുവര്‍ഷം മുമ്പുതന്നെ മില്‍ ഏറ്റെടുക്കാന്‍ രംഗത്ത്‌ വന്നിരുന്നു. യൂണിയന്‍ പ്രശ്‌നവും തൊഴിലാളികള്‍ക്ക്‌ നല്‍കാനുള്ള ആനുകൂല്യങ്ങളുടെ വിഷയവും വന്നപ്പോള്‍ അകുല പിന്നോട്ടടിച്ചു. അപ്പോള്‍ അവര്‍ക്ക്‌ ആത്മവിശ്വാസം നല്‍കിയത്‌ മലയാളികളായ വ്യവസായ സംരംഭകരാണ്‌.അവസാനം തദ്ദേശവാസികളായ വ്യവസായികള്‍ പേപ്പര്‍മില്ലിന്റെ ഉടമസ്ഥ സ്ഥാനത്ത്‌ എത്തുകയും ചെയ്‌തു. അകുലാ ഗ്രൂപ്പിന്‌ സര്‍ക്കാര്‍ തലത്തില്‍ വേണ്ട സഹായങ്ങള്‍ നല്‍കാന്‍ ഈ പ്രാദേശിക ബന്ധം ഏറെ ഉപകരിക്കുകയും ചെയ്‌തു. ഇവര്‍ക്ക്‌ പുറമേ അഡ്വ.കെ രാജു എംഎല്‍എയുടെ ശക്തമായ പിന്തുണയും പ്രോത്സാഹനവും കൂടിയായപ്പോള്‍ അകുലാ ബോര്‍ഡ്‌സും പ്രവര്‍ത്തനങ്ങളുമായി ഏറെ മുന്നോട്ടുപോകുകയായിരുന്നു. മില്‍ നവീകരണവുമായി ബന്ധപ്പെട്ട്‌ ഇന്ന്‌ പുനലൂരില്‍ നടക്കുന്ന ചടങ്ങുകള്‍ ചരിത്രത്തിന്റെ ഭാഗമാകുമെന്നാണ്‌ എല്ലാവരുടെയും പ്രതീക്ഷ. പേപ്പര്‍മില്‍ 2010 ജനുവരി മുതല്‍ തുറന്ന്‌ പ്രവര്‍ത്തിപ്പിക്കാനാണ്‌ പുതിയ വ്യവസായ സംരംഭകര്‍ ലക്ഷ്യമിടുന്നത്‌. രണ്ട്‌ പതിറ്റാണ്ടുകള്‍ക്ക്‌ ശേഷം പുനലൂരില്‍ വികസനത്തിന്റെ സൈറണ്‍ മുഴങ്ങുമ്പോള്‍ ആയിരക്കണക്കിന്‌ കുടുംബങ്ങള്‍ക്ക്‌ ആശ്വാസത്തിന്‌ വകയായി മാറുകയാണ്‌.

സന്തോഷ് കുമാറിന് ഒന്നാംസ്ഥാനവും ഒരുലക്ഷം രൂപയും

കൊല്ലം:കോട്ടയ്ക്കകം ഓണമഹോത്സവത്തോടനുബന്ധിച്ച് നടന്ന കൊല്ലം മാരത്തോണില്‍ കര്‍ണാടകയില്‍ നിന്നുള്ള സന്തോഷ് കുമാര്‍ ഒന്നാംസ്ഥാനം നേടി ഒരുലക്ഷം രൂപയുടെ സമ്മാനം സ്വന്തമാക്കി. അരവിന്ദ് കുമാര്‍ യാദവ് (ഉത്തര്‍പ്രദേശ്) രണ്ടാംസ്ഥാനവും ആല്‍ഫ്രഡ്

ശ്രീനാരായണഗുരുജയന്തി ആഘോഷിച്ചു

കൊട്ടാരക്കര: പ്രാര്‍ത്ഥനായോഗങ്ങളും പുഷ്പാര്‍ച്ചനകളുമായി ശ്രീനാരായണഗുരുജയന്തി നാടെങ്ങും ആഘോഷിച്ചു.

എസ്.എന്‍.ഡി.പി.യോഗം കൊട്ടാരക്കര യൂണിയനില്‍പ്പെട്ട വിവിധ ശാഖകളുടെയും വനിതാസംഘങ്ങളുടെയും യൂത്ത് മൂവ്‌മെന്റിന്റെയും നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍.


ശ്രീനാരായണ ട്രോഫി ജലോത്സവം

കരുനാഗപ്പള്ളി: അനിശ്ചിതത്വം നിറഞ്ഞുനിന്ന കലാശപ്പോരാട്ടത്തിനൊടുവില്‍ 72-ാമത് ശ്രീനാരായണ ട്രോഫി സംഘം കന്നേറ്റി ബോട്ട് ക്ലബിന്റെ ജവഹര്‍ തായങ്കരി സ്വന്തമാക്കി. ഒരു മണിക്കൂറോളം നീണ്ട കൂടിയാലോചനകള്‍ക്കും അന്വേഷണത്തിനും ശേഷമാണ് ഫലപ്രഖ്യാപനമുണ്ടായത്. ടൗണ്‍ ബോട്ട് ക്ലബിന്റെ ദേവസിനെ രണ്ടാംസ്ഥാനക്കാരായി പ്രഖ്യാപിച്ചു. കരിമ്പാലില്‍ ബോട്ട് ക്ലബിന്റെ ചമ്പക്കുളത്തിനാണ്

ഇരവിപുരം പൊലീസ്‌ സ്റ്റേഷന്‌ സ്വന്തം കെട്ടിടമാകുന്നു

കൊല്ലം: വാടകക്കെട്ടിടങ്ങളില്‍ മാറി മാറി പ്രവര്‍ത്തിച്ചുവരുന്ന ഇരവിപുരം പൊലീസ്‌ സ്റ്റേഷന്‌ സ്വന്തമായി കെട്ടിടമാകുന്നു. ഇരവിപുരം കാവുംപുറമ്പോക്കിലെ നാല്‌ ഏക്കര്‍ സ്ഥലത്തെ നാല്‍പ്പത്‌ സെന്റ്‌ സ്ഥലമാണ്‌ ഇതിനായി അനുവദിക്കുന്നത്‌. ഇതുസംബന്ധിച്ച്‌ ജില്ലാ വികസന സമിതിയുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി.

കൊട്ടാരക്കര കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡില്‍ പൊലീസിന്റെ സാന്നിധ്യമില്ല

കൊട്ടാരക്കര: കേരളത്തിലെ ഏറ്റവും വലിയ കെഎസ്‌ആര്‍ടിസി ബസ്‌ സ്റ്റേഷനായ കൊട്ടാരക്കരയില്‍ പൊലീസിന്റെ സാന്നിധ്യമില്ല. സന്ധ്യകഴിഞ്ഞാല്‍ സ്റ്റാന്‍ഡില്‍ സാമൂഹ്യവിരുദ്ധരും മദ്യപരും അഴിഞ്ഞാടുകയാണ്‌. കഴിഞ്ഞ രണ്ടുദിവസത്തിനുള്ളില്‍ പോക്കറ്റടിയും മോഷണവും ഉള്‍പ്പെടെ പത്തോളം പരാതികളാണ്‌ ഇവിടെയുണ്ടായത്‌. ബസ്‌ സ്റ്റാന്‍ഡില്‍ ഒരു പൊലീസ്‌ എയ്‌ഡ്‌ പോസ്റ്റ്‌ സ്ഥാപിച്ചിട്ടുണ്ട്‌. ഇവിടേക്ക്‌ ആവശ്യമായ എല്ലാ സൗകര്യവും കെഎസ്‌ആര്‍ടിസി ഒരുക്കിയിട്ടുമുണ്ട്‌.

ഭവനപദ്ധതി പൂര്‍ത്തിയായില്ല; കുര്യോട്ടുമലയിലെ ആദിവാസി കുടുംബങ്ങള്‍ ദുരിതത്തില്‍

പുനലൂര്‍: കാത്തുകാത്തിരുന്ന ഭവനപദ്ധതി ഓണക്കാലമായിട്ടും പൂര്‍ത്തിയായില്ല, കുര്യോട്ടുമലയിലെ ആദിവാസി കുടുംബങ്ങള്‍ക്ക്‌ ദുരിതങ്ങള്‍ മാത്രം ബാക്കി. 114 വീടുകളാണ്‌ കുര്യോട്ടുമലയിലെ ആദിവാസി കുടുംബങ്ങള്‍ക്ക്‌ അനുവദിച്ചിരുന്നത്‌. ഇതില്‍ 47 വീടുകളുടെ പണികള്‍ മാത്രമാണ്‌ ആരംഭിച്ചത്‌. 23 വീടുകളുടെ നിര്‍മാണം ഏതാണ്ട്‌ പൂര്‍ത്തിയായിട്ടുണ്ട്‌. ബാക്കി വീടുകളുടെ പണികള്‍ ഭാഗികമായി മാത്രമാണ്‌ നടന്നത്‌.

നിര്‍മിതി കേന്ദ്രമാണ്‌ ഭവനനിര്‍മാണം ഏറ്റെടുത്തത്‌. തുടര്‍ന്ന്‌ ഭവന നിര്‍മാണത്തിന്റെ ചുമതല പത്തനാപുരത്തുള്ള ഒരു കരാറുകാരിക്ക്‌ കൈമാറുകയായിരുന്നു. എന്നാല്‍ പണികളുടെ തുക നിര്‍മിതികേന്ദ്രം യഥാസമയം നല്‍കാത്തത്‌ പ്രശ്‌നങ്ങള്‍ക്കിടയാക്കി. ഇതുമൂലം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാതിവഴിയില്‍ മുടങ്ങുകയും ചെയ്‌തു. ഓണക്കാലത്തും ആദിവാസികള്‍ക്ക്‌ വീടുകളില്‍ താമസിക്കാന്‍ കഴിയാത്ത അവസ്ഥയാണ്‌. പണികള്‍ പൂര്‍ത്തിയായ ചില വീടുകളില്‍ ചിലര്‍ താമസം തുടങ്ങിയിട്ടുണ്ട്‌.

പ്രാഥമിക സൗകര്യങ്ങളൊന്നും തന്നെ ഇവിടെയില്ല. രണ്ട്‌ മുറികളും ഒരു അടുക്കളയും മാത്രമുള്ള വീടുകളാണ്‌ ഇവിടെ നിര്‍മിച്ചിട്ടുള്ളത്‌. ഭൂരിഭാഗം ആദിവാസി കുടുംബങ്ങളും പിറവന്തൂര്‍ ഗ്രാമപഞ്ചായത്ത്‌ നിര്‍മിച്ചു നല്‍കിയ താല്‍ക്കാലിക ഷെഡുകളിലാണ്‌ താമസിക്കുന്നത്‌. ട്രൈബല്‍ ഡവലപ്‌മെന്റ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ പോലും ആദിവാസികളുടെ പ്രശ്‌നങ്ങള്‍ അവഗണിക്കുകയാണ്‌.

സ്റ്റേഷന്‍ മാറ്റാനുള്ള നടപടികള്‍ പൊളിഞ്ഞു

കൊട്ടിയം: കൊട്ടിയത്തെ പൊലീസ്‌ സ്റ്റേഷന്‍ പുതിയ സ്ഥലത്തേക്ക്‌ മാറ്റാനുള്ള നടപടികള്‍ വീണ്ടും പൊളിഞ്ഞു. ഇപ്പോള്‍ സ്റ്റേഷന്‍ സ്ഥിതിചെയ്യുന്ന സ്ഥലത്ത്‌ സൗകര്യം കുറവായതിനാല്‍ കെഐപി ബില്‍ഡിംഗിലേക്ക്‌ മാറ്റാന്‍ ഉത്തരവു വന്നിരുന്നു. എന്നാല്‍ നിലവില്‍ സ്റ്റേഷന്‍ സ്ഥിതിചെയ്യുന്നത്‌ ആദിച്ചനല്ലൂര്‍ പഞ്ചായത്തിലാണ്‌ . ഇത്‌ മാറ്റുന്നത്‌ തൃക്കോവില്‍വട്ടം പഞ്ചായത്തിന്റെ പരിധിയില്‍ പോകും.

SocialTwist Tell-a-Friend