തൃക്കരിപ്പൂര്‍: കേരള സീനിയര്‍ സിറ്റിസണ്‍ ഫോറം തൃക്കരിപ്പൂര്‍ ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ ജില്ലാ ഭാരതീയ ചികിത്സാ വകുപ്പിന്റെ സഹകരണത്തോടെ സൗത്ത് തൃക്കരിപ്പൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സൗജന്യ ആയുര്‍വേദ ക്യാമ്പ് നടത്തി.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു. ഡോ. സജേഷ്മാത്യു പ്രഭാഷണം നടത്തി. ഡോ. പത്മേഷണന്‍, പി.ദിവാകരന്‍ നായര്‍, കെ.മാധവന്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.മാധവന്‍ നായര്‍ സ്വാഗതവും കെ.വി.ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു. ഇരുന്നൂറോളം പേര്‍ പങ്കെടുത്തു.
പുലൂര്‍:തകര്‍ന്ന് തരിപ്പണമായ ദേശീയപാതയിലെ ചാലിങ്കാല്‍ മുതല്‍ മാവുങ്കാല്‍ വരെയുള്ള ഭാഗം നന്നാക്കാന്‍ പൊതുവേദിയില്‍ മന്ത്രിക്ക് നാട്ടുകാരുടെ പരാതി. ശനിയാഴ്ച ചാലിങ്കാലില്‍ കുടുംബശ്രീ സി.ഡി.എസ് കെട്ടിടസമുച്ചയം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി പി.കെ.ശ്രീമതിക്കാണ് കേളോത്ത് പ്രദേശവാസികള്‍ പരാതി നല്‍കിയത്.'താങ്കള്‍ ഇന്ന് യാത്രചെയ്ത് വന്ന റോഡില്‍ മാസങ്ങളായി ഞങ്ങള്‍ ദുരിതയാത്ര നടത്തുകയാണ്'. തിയ്യതി പ്രഖ്യാപനങ്ങളിലൊതുക്കാതെ റോഡ് നന്നാക്കാന്‍ നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ബി.ജെ.പി മണ്ഡലം വൈസ് പ്രസിഡന്റ് ഭാസ്‌ക്കരന്‍ കേളോത്ത് ആണ് പരാതി സമര്‍പ്പിച്ചത്.
പാണത്തൂര്‍: ഡെങ്കിപ്പനി ബോധവത്കരണത്തിന് പാണത്തൂര്‍ പി.എച്ച്.സി.യുടെ ആഭിമുഖ്യത്തില്‍ ആരോഗ്യബോധവത്കരണ കലാജാഥ സംഘടിപ്പിച്ചു. രാവിലെ പ്രാന്തര്‍കാവ് സ്‌കൂള്‍ പരിസരത്ത് നിന്നാരംഭിച്ച കലാജാഥ 7 കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം ഞായറാഴ്ച വൈകീട്ട് പാണത്തൂരില്‍ സമാപിച്ചു. രാവിലെ പഞ്ചായത്ത് പ്രസിഡന്റ് എം.വി.കൃഷ്ണന്‍ ജാഥ ഉദ്ഘാടനം ചെയ്തു. സതി സുരേഷ് അധ്യക്ഷത വഹിച്ചു.ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.എസ്.രാഘവന്‍ സ്വാഗതവും ദാമോദരന്‍ നന്ദിയും പറഞ്ഞു. സമാപന ചടങ്ങില്‍ പ്രസന്നാ പ്രസാദ് അധ്യക്ഷത വഹിച്ചു.
പൊയിനാച്ചി: തെക്കില്‍ ദേശീയപാതയില്‍ അമ്പട്ടയ്ക്കടുത്ത് റോഡരികിലെ സുരക്ഷാഭിത്തി തകര്‍ത്ത് ലോറി കൊക്കയിലേക്ക് വീണെങ്കിലും മരം തടുത്തതിനാല്‍ ഭാഗ്യം കൊണ്ട് ദുരന്തം ഒഴിവായി. ഡ്രൈവറും ക്ലീനറും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഞായറാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം. ഒരു വാഹനത്തെ മറികടന്നെത്തിയ കെ.എസ്.ആര്‍.ടി.സി. ബസ്സിനെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോഴാണ് മംഗലാപുരം ഭാഗത്തേക്ക് പോകുകയായിരുന്ന ചരക്കുലോറി
പിലിക്കോട്: 12-ാമത് സംസ്ഥാന തെയ്‌കോണ്‍ഡോ ചാമ്പ്യന്‍ഷിപ്പില്‍ സബ് ജൂനിയര്‍ വിഭാഗത്തില്‍ 160 പോയിന്റ് നേടി കണ്ണൂരും സീനിയര്‍ വിഭാഗത്തില്‍ 58 പോയിന്റ് നേടി തിരുവനന്തപുരവും ഓവറോള്‍ ചാമ്പ്യന്മാരായി. സബ് ജൂനിയര്‍ വിഭാഗത്തില്‍ 131 പോയിന്റ് നേടിയ പാലക്കാടിനാണ് രണ്ടാം സ്ഥാനം. സീനിയര്‍ വിഭാഗത്തില്‍ 52 പോയിന്റ് നേടി മലപ്പുറം രണ്ടാംസ്ഥാനം നേടി. സീനിയര്‍ പെണ്‍
വെള്ളരിക്കുണ്ട്:കൊന്നക്കാട്, വെള്ളരിക്കുണ്ട് പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ ചേര്‍ന്ന് ആരോഗ്യ ബോധവത്കരണ കലാജാഥ നടത്തി.ഈയ്യാട് ഭാസ്‌കരന്റെ നേതൃത്വത്തില്‍ കോഴിക്കോട് മനോരഞ്ജന്‍ ആര്‍ട്‌സിന്റെ ആന്റപ്പന്റെ ദുഃഖം എന്ന നാടോടി നാടകമായിരുന്നു പ്രധാന ഇനം. കൊന്നക്കാട്, വള്ളിക്കടവ്, വെള്ളരിക്കുണ്ട് ടൗണുകളിലും ബളാല്‍ പഞ്ചായത്തിലെ എല്ലാ സ്‌കൂളുകളിലും
തൃക്കരിപ്പൂര്‍: ഒളവറയിലെ വീട്ടമ്മ കുഞ്ഞിപ്പുരയില്‍ ഭാനുമതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി വര്‍ക്കല സ്വദേശി സജീവനെ ഒളവറയിലെ സംഭവസ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുത്തു.കൊലപാതകം നടന്ന ഒളവറയിലെ വീട്, കെട്ടിത്തൂക്കിയ കാലിത്തൊഴുത്ത്, കൊലക്ക് മുമ്പ് മദ്യപിച്ച വീടിന്റെ ടെറസ്സ്, തൊട്ടടുത്ത കശുമാവിന്‍തോട്ടം, റീചാര്‍ജ്ജ് കൂപ്പണ്‍ വാങ്ങിയ കട
മഞ്ചേശ്വരം:സംസ്ഥാന സര്‍ക്കാറിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാനും കേന്ദ്ര നയം തുറന്നുകാട്ടാനും എല്‍.ഡി.എഫ്.നേതൃത്വത്തിലുള്ള ഉത്തര മേഖലാ ജാഥ പ്രയാണം തുടങ്ങി. സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം