Mostly Cloudy

Trivandrum, India

29°C

Mostly Cloudy

Humidity: 74%

Wind: NW at 7 mph

Live cricket score
Useful links

Kannur

പദ്ധതി വഴിമുട്ടുന്നു

കണ്ണൂര്‍: കേന്ദ്ര സര്‍ക്കാറിന്റെ ഫണ്ട് ലഭിക്കാതെ കണ്ണൂര്‍,വയനാട് ജില്ലകളിലെ മാനസികാരോഗ്യ പദ്ധതി വഴിമുട്ടുന്നു. ഗ്രാമീണ മേഖലയില്‍ മാനസിക വൈകല്യമുള്ളവര്‍ക്ക് സൗജന്യ ചികിത്സയും മരുന്നും നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ദേശീയ മാനസികാരോഗ്യ പദ്ധതിയുടെ കീഴില്‍ സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ പദ്ധതി ആരംഭിച്ചത്.ഇതില്‍ കണ്ണൂര്‍, വയനാട് ജില്ലകളിലാണ് ഫണ്ട് ലഭിക്കാതെ പദ്ധതി പ്രതിസന്ധിയിലായത്. 26 ലക്ഷം വീതം വാര്‍ഷിക

നാട്ടുകാര്‍ അപകടഭീതിയില്‍

ഇരിട്ടി: യാത്രക്കാര്‍ക്ക് ഭീഷണിയായി പഴശ്ശി പദ്ധതിയുടെ സ്വാഗത കമാനം. ഒരുലക്ഷത്തിലധികം രൂപ ചെലവില്‍ അഞ്ചുവര്‍ഷം മുമ്പ് നിര്‍മിച്ച കമാനം വാഹനമിടിച്ച് തകര്‍ന്നപ്പോള്‍ ജലസേചന വകുപ്പിന് നഷ്ടപരിഹാരമായി ലഭിച്ചത് 6000 രൂപ. കുയിലൂര്‍ വളവില്‍ സ്ഥാപിച്ച കമാനമാണ് ഇപ്പോള്‍ നാട്ടുകാര്‍ക്ക് ഭീഷണിയായത്. കൂറ്റന്‍ കമാനം ഒരാഴ്ച മുമ്പാണ് ലോറി ഇടിച്ച് തകര്‍ന്നത്. കമാനം ഉറപ്പിച്ച കോണ്‍ക്രീറ്റ് തൂണും കമ്പിയും ലോറി തകര്‍ത്തു. നാട്ടുകാരും പോലീസും മണിക്കൂറുകളോളം ശ്രമിച്ചിട്ടും ലോറി കയറ്റാന്‍ കഴിയാത്തതിനാല്‍ തളിപ്പറമ്പില്‍ നിന്ന് ഖലാസികള്‍ എത്തിയാണ് ലോറി നീക്കിയത്.

സമരം അക്രമാസക്തമായി

ശ്രീകണ്ഠപുരം: കെ.എസ്.യു.സ്ഥാനാര്‍ഥികളുടെ നാമനിര്‍ദ്ദേശപത്രിക തള്ളിയതിനെതിരെ നടത്തിയ സമരം എസ്.ഇ.എസ്.കോളേജില്‍ അക്രമാസക്തമായി. പഠിപ്പുമുടക്കിയ വിദ്യാര്‍ഥികള്‍ കോളേജിന്റെ ജനലുകളും നോട്ടീസ്‌ബോര്‍ഡും മറ്റും കേടുവരുത്തി. പ്രിന്‍സിപ്പലിന്റെ അഭ്യര്‍ത്ഥന പ്രകാരം പോലീസ് കാമ്പസിലെത്തിയാണ് കൂടുതല്‍ അക്രമങ്ങള്‍ തടഞ്ഞത്.കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ജന. ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന അതുല്‍ഫ്രാന്‍സിസ് എന്ന വിദ്യാര്‍ഥിയുടെ പത്രിക തള്ളിയതിനെതിരെയാണ് സ മരം നടന്നത്. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടും റിട്ടേണിങ് ഓഫീസര്‍ ഹാജര്‍ ഇല്ലെന്ന കാരണത്താല്‍ പത്രികതള്ളിയെന്നാണ് ആരോപണം. അനിശ്ചിതകാല സമരത്തിനും കെ.എസ്.യു. ആഹ്വാനം ചെയ്തിട്ടുണ്ട്.

ഒരാഴ്ചക്കകം റിപ്പോര്‍ട്ട് നല്കുമെന്ന് ചെയര്‍മാന്‍

കണ്ണൂര്‍: പാപ്പിനിശേരിയിലെ കണ്ടല്‍പാര്‍ക്ക് നിര്‍മാണം വഴിയുണ്ടായ പരിസ്ഥിതി ആഘാതത്തെ കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് ഒരാഴ്ചക്കകം കേന്ദ്ര പരിസഥിതി മന്ത്രാലയത്തിന് സമര്‍പ്പിക്കുമെന്ന് തീരദേശ മാനേജ്‌മെന്റ് അതോറിറ്റി ചെയര്‍മാന്‍ സി.ടി.എസ് നായര്‍ പറഞ്ഞു. തീരദേശ മനേജ്‌മെന്റ് അതോറിറ്റി നിയമിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കണ്ടല്‍ പാര്‍ക്ക് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ക്കില്‍ ഏറെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്. കണ്ടല്‍ സ്ഥിരമാണോ താല്‍ക്കാലികമായാണോ നശിപ്പിച്ചതെന്ന് മനസിലാക്കിയശേഷം കേന്ദ്രത്തിന്

ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി

കണ്ണൂര്‍: കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂനിയന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ വിദ്യാഭ്യാസ ഉപ-ഡയറക്ടറുടെ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി. അധിക തസ്തികകളില്‍ നിയമിക്കപ്പെട്ട അധ്യാപകര്‍ക്ക് നിയമനാംഗീകാരവും ശമ്പളവും നല്‍കുക, സര്‍വീസിലുള്ള മുഴുവന്‍ അധ്യാപകര്‍ക്കും ജോലിസംരക്ഷണം നല്‍കുക, ശമ്പളപരിഷ്‌കരണ നടപടികള്‍ ത്വരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ.മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് വി.കെ.അബ്ദുള്‍ഖാദര്‍ മൗലവി ഉദ്ഘാടനം ചെയ്തു. ടി.പി.അബ്ദുള്ള അധ്യക്ഷത വഹിച്ചു. ബഷീര്‍ ചെറിയാണ്ടി സംസാരിച്ചു. കെ.വി.ടി.മുസ്തഫ സ്വാഗതവും വി.കെ.നാസര്‍ നന്ദിയും പറഞ്ഞു.

അധ്യാപകരുടെ ശമ്പളം വൈകുന്നു

ചക്കരക്കല്ല്: സ്‌കൂളുകളിലെ ഏകദിന പരിശോധന വൈകിയത് കാരണം നിരവധി എയ്ഡഡ് സ്‌കൂള്‍ അധ്യാപകരുടെ ശമ്പളം വൈകുന്നു. ജൂലായ് മാസത്തെ ശമ്പളവിതരണത്തിലെ നടപടിക്രമങ്ങളാണ് ഫികേ്‌സഷന്‍ വൈകിയതിന്റെ പേരില്‍ താത്കാലികമായി നിര്‍ത്തിവെച്ചത്.കെ.ഇ.ആര്‍.പ്രകാരം ഓരോ വര്‍ഷവും ജൂലായ് 15ന് മുമ്പ് സ്റ്റാഫ് ഫികേ്‌സഷന്‍ നടത്തണമെന്നും സ്റ്റാഫ് പാറ്റേണ്‍ ജൂലായിലെ ബില്ലില്‍ സമര്‍പ്പിക്കണമെന്നുമാണ് വ്യവസ്ഥ. എന്നാല്‍ ഇത്തവണ

ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു

ഉളിക്കല്‍: വീട്ടമ്മ പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. നെല്ലിക്കാംപൊയില്‍ ചുള്ളിയോട് കാവാലിയില്‍ ജെയിംസിനെ(49)യാണ് മട്ടന്നൂര്‍ സി.ഐ പ്രകാശന്‍ പടന്നയില്‍ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാവിലെ ഇരിട്ടി ടൗണില്‍ വെച്ചായിരുന്നു അറസ്റ്റ്. പൊള്ളലേറ്റ് പരിക്കേറ്റ ജെയിംസ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ണൂരിലെ സ്വകാര്യ ആസ്​പത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് കേസിനാസ്​പദമായ സംഭവം. പൊള്ളലേറ്റ് ഗുരുതരമായി പരിക്കേറ്റ ജെയിംസിന്റെ ഭാര്യ

ഗതാഗതം തടസ്സപ്പെട്ടു

പേരാവൂര്‍: പേരാവൂര്‍ - ഇരിട്ടി റോഡില്‍ പടുകൂറ്റന്‍മരം കടപുഴകിവീണ് നാലുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. പൊട്ടിവീണ വൈദ്യുതിത്തൂണുകള്‍ക്കിടയില്‍നിന്ന് പ്ലസ്‌വണ്‍ വിദ്യാര്‍ഥിനി അത്ഭുതകരമായി രക്ഷപ്പെട്ടു. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് വരികയായിരുന്ന മാലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആര്‍.കെ.അര്‍ഥനയാണ് വൈദ്യുതിത്തൂണുകള്‍

ശ്രമം വിഫലമായി

മംഗലാപുരം:സെന്‍ട്രല്‍ സ്റ്റേഷന് സമീപം പാളംതെറ്റിയ ചരക്ക് വണ്ടിയുടെ വാഗണുകള്‍ ക്രെയിനില്‍ പൊക്കിമാറ്റാനുള്ള ശ്രമം വിഫലമായി.

ഗസ്റ്റ് നിയമനത്തിന് ഉത്തരവ്

ഇരിട്ടി: മലബാര്‍ മേഖലയില്‍ പുതുതായി അനുവദിച്ച 178 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ്