Mostly Cloudy

Trivandrum, India

29°C

Mostly Cloudy

Humidity: 74%

Wind: NW at 7 mph

Live cricket score
Useful links

Idukki

അനധികൃത മദ്യവില്‌പന

മൂന്നാര്‍: കണ്ണന്‍ദേവന്‍ കമ്പനി, ഹാരിസണ്‍ മലയാളം, തലയാര്‍ തേയിലത്തോട്ടങ്ങള്‍ കേന്ദ്രീകരിച്ച് വ്യാജമദ്യവില്പന പൊടിപൊടിക്കുന്നു.കെ.ഡി.എച്ച്.പി. കമ്പനിയില്‍ ഓണത്തിനുമുമ്പ് ബോണസും ഓഹരി ലാഭവിഹിതവും നല്‍കുന്നതും ലക്ഷ്യമിട്ടാണ് വ്യാജമദ്യലോബി പിടിമുറുക്കിയിരിക്കുന്നത്. സ്​പിരിറ്റാണ് തോട്ടംതൊഴിലാളികള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്നത്. കല്ലാര്‍, പെട്ടിമുടി തുടങ്ങിയ വനമേഖലകള്‍ കേന്ദ്രീകരിച്ച് വ്യാജവാറ്റും നടക്കുന്നതായാണ് സൂചന. വാഹനങ്ങളിലാണ് സ്​പിരിറ്റ് വന്‍തോതില്‍ മൂന്നാറിലെത്തിക്കുന്നത്.

രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു

മൂന്നാര്‍: വില്പനയ്ക്കായി വീട്ടില്‍ സൂക്ഷിച്ചിരുന്ന 15 ലിറ്റര്‍ സ്​പിരിറ്റ് സഹിതം രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു. കണ്ണന്‍ദേവന്‍ കമ്പനി ചെണ്ട്വാര എസ്റ്റേറ്റ് ടോപ്പ് ഡിവിഷനില്‍ അഞ്ചുമുറി ലയത്തില്‍ ജയകുമാര്‍ (39), ഇയാള്‍ക്ക് വില്പനയ്ക്കായി മദ്യം നല്‍കിയ കുണ്ടള ടോപ്പ് ഡിവിഷനില്‍ ഇറച്ചിക്കട നടത്തുന്ന ശശി (37) എന്നിവരെയാണ് മൂന്നാര്‍ എസ്.ഐ. വി.എസ്. അനില്‍കുമാറും സംഘവും പിടികൂടിയത്.ജയകുമാറിന്റെ വീട്ടിലെ

കോണ്‍ഗ്രസ്-സി.പി.എം. പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി

അടിമാലി: അടിമാലി താലൂക്കാ സ്​പത്രിയില്‍ ഒ.പി. ബ്ലോക്കിന്റെ ഉദ്ഘാടന വേദിക്കുസമീപം കോണ്‍ഗ്രസ്-സി.പി.എം. പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഉദ്ഘാടനത്തിനായി ആരോഗ്യമന്ത്രി പി.കെ. ശ്രീമതി എത്തുന്നതിനു മുമ്പായിരുന്നു സംഘര്‍ഷം. ഏറ്റുമുട്ടലില്‍ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സാരമായി പരിക്കേറ്റു. സംഘര്‍ഷത്തെത്തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്തു. ഇതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു, ടൗണില്‍ പ്രകടനവും നടത്തി.അടിമാലി താലൂക്കാസ്​പത്രിയിലെ ഡോക്ടര്‍മാരുടെ കുറവ്

പതാകാദിനം ആചരിച്ചു

തൊടുപുഴ: എം.പി.വീരേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന ജനതാദള്‍(എസ്) പാര്‍ട്ടി പുതിയപേരും പതാകയും സ്വീകരിക്കുന്നതിന്റെ ഭാഗമായി തൊടുപുഴ നിയോജകമണ്ഡലത്തില്‍ വിവിധ സ്ഥലങ്ങളില്‍ സോഷ്യലിസ്റ്റ് ജനത(ഡെമോക്രാറ്റിക്) പതാക ഉയര്‍ത്തി. മുനിസിപ്പാലിറ്റിയില്‍ സംസ്ഥാന നിര്‍വാഹക സമിതി അംഗം ടി.പി.ജോസഫ് പതാക ഉയര്‍ത്തി. മണക്കാട്ട് ജില്ലാ വൈസ് പ്രസിഡന്റ് അനൂപ് ഫ്രാന്‍സിസും വണ്ണപ്പുറത്ത് ജില്ലാ സെക്രട്ടറി അഡ്വ.ആല്‍ബര്‍ട്ട് ജോസും കരിങ്കുന്നത്ത് നിയോജകമണ്ഡലം പ്രസിഡന്റ് ബെന്നി അഗസ്റ്റ്യനും

നശിപ്പിച്ചവര്‍ക്കെതിരെ നടപടിവേണം

തൊടുപുഴ: കഞ്ഞിക്കുഴി പുന്നയാര്‍ തടത്തില്‍ കൃഷ്ണകുമാറിന്റെ പുരയിടത്തിലെ കൃഷി ദേഹണ്ഡങ്ങള്‍ വെട്ടിനശിപ്പിച്ച വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആദിവാസി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് സജീവന്‍ തേനിക്കാംകുടി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ജൂലായ് 27നാണ് ഉദ്യോഗസ്ഥര്‍ റബ്ബര്‍ തൈകള്‍, കുരുമുളക്, കൊക്കോ എന്നിവ വെട്ടിനശിപ്പിച്ചത്. പത്രസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി സജീവന്‍ മൂലശ്ശേരി, കൃഷ്ണകുമാര്‍ തടത്തില്‍ എന്നിവരും പങ്കെടുത്തു.

ദുരൂഹതയെന്ന് ഭാര്യയും മകനും

പെരുവന്താനം: സി.പി.എം. നേതാവും പെരുവന്താനം സര്‍വീസ് സഹകരണ ബാങ്ക് അംഗവുമായ പള്ളിക്കുന്നേല്‍ പി.ഡി. തോമസിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ഭാര്യയും മകനും ആരോപിച്ചു. അന്വേഷണം ആവശ്യപ്പെട്ട് മധ്യമേഖലാ ഐ.ജിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു.ഫിബ്രവരി 10ന് രാവിലെയാണ് വീട്ടിലേക്ക് ഇറങ്ങുന്ന പടിക്കെട്ടിനു സമീപം മൃതദേഹം

വില്ലേജ്ഓഫീസ് ഉപരോധിച്ചു

മൂന്നാര്‍:സര്‍ക്കാര്‍ പുതിയ ഭൂസര്‍വേ നടത്തുന്നതില്‍ പ്രതിഷേധിച്ച് വട്ടവട ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വട്ടവട വില്ലേജ്ഓഫീസിനുമുന്നില്‍ ഉപരോധസമരം നടത്തി. മറയൂര്‍, കീഴാന്തൂര്‍, കാന്തല്ലൂര്‍, വട്ടവട, കൊട്ടക്കമ്പൂര്‍ എന്നീ അഞ്ച് വില്ലേജില്‍ പുതിയ സര്‍വേ നടത്തി റവന്യു ഭൂമി കണ്ടെത്തുന്നതിന്

സ്വകാര്യ ബസ് ജീവനക്കാരും വിദ്യാര്‍ത്ഥികളും ഏറ്റുമുട്ടി

മൂന്നാര്‍: കണ്‍സെഷന്‍ നല്‍കുന്നത് സംബന്ധിച്ചുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് മൂന്നാറില്‍ ബസ് ജീവനക്കാരും വിദ്യാര്‍ത്ഥികളും ഏറ്റുമുട്ടി. രാവിലെ അടിമാലിയില്‍നിന്ന് മൂന്നാറിലേക്കുവന്ന സ്വകാര്യ ബസ്സില്‍ക്കയറിയ മൂന്നാര്‍ ഗവ. കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷന്‍ നല്‍കാതിരുന്നതാണ് തര്‍ക്കകാരണം.

മാര്‍ച്ചും ധര്‍ണയും നടത്തി

തൊടുപുഴ:കേരള സ്‌കൂള്‍ പാചക ത്തൊഴിലാളി ഫെഡറേഷന്‍ (സി.ഐ.ടി.യു.) ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇടുക്കി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസിന് മുന്നിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി.മേരി ധര്‍ണ ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ പ്രഖ്യാപിച്ച 150 രൂപ മുന്‍കാല പ്രാബല്യത്തോടെ നല്‍കുക, ശമ്പളം എല്ലാമാസവും 5-ാം തീയതിക്കകം നല്‍കുക, ഗവണ്മെന്റ് ജീവനക്കാരായി അംഗീകരിക്കുക, രണ്ട്

47,800 രൂപയുടെ സാമഗ്രികള്‍ കവര്‍ന്നു

തൊടുപുഴ: കോതായിക്കുന്ന് ബൈപ്പാസ് റോഡിലെ അഞ്ച് കട കുത്തിത്തുറന്ന് മോഷ്ടാക്കള്‍ പണമുള്‍പ്പെടെ 47,800 രൂപയുടെ സാമഗ്രികള്‍ കവര്‍ന്നു. ശനിയാഴ്ച രാത്രി 12 മണിക്കും ഞായറാഴ്ച പുലര്‍ച്ചെ മൂന്നിനുമിടയിലാണ് മോഷണം നടന്നതെന്ന് പോലീസ് പറഞ്ഞു. കടകളുടെ പൂട്ട് തകര്‍ത്ത് ഷട്ടര്‍ തുറന്നാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. സമീപത്ത് നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടിലെ